Sunday, August 9, 2009

ഞാന്‍


മനസിലെ വല്മീകതിനകത് വെളിച്ചത്തിന്റെ സ്പര്‍ശമേല്ക്കാതെ ഉറങ്ങിക്കിടന്ന എന്റെ വാക്കുകളില്‍ സംഗീതത്തിന്റെ ശകലങ്ങളുണ്ടെന്നു തിരിച്ചരിഞ്ഞ എന്റെ കൂട്ടുകാരി, ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പക്ഷെ ഇനി ഒരിക്കലും കണാന്‍ ഇടയില്ലാത്ത, "വിദൂരതക്കും അപ്പുറമയ സൌഹ്രിദം എന്നു ഞാന്‍ വിശെഷിപ്പിച്ച എന്റെ കൂട്ട്, വാക്കുകള്ക്കു സൌന്ധര്യം മാത്രമല്ല മൂര്‍ചയും ഉണ്ടെന്ന ജീവിത പഠം അനുഭവ സാക്ഷ്യങ്ങളിലൂടെ എന്നെ പഠിപ്പിച്ച, വാക്കുകളുടെ കുത്തൊഴുക്കില്‍ വഴിയരികില്‍ വഴുതിവീണു അങ്ങു ദൂരേക്ക് ഒഴുകി അകന്നുപൊയ ആ കൂട്ടുകാരിക്കുവെണ്ടി എന്റെ ഈ കൊച്ചു വാക് ശകലങ്ങല്‍ സമര്‍പ്പിക്കുന്നു......
പ്രവാസ ജീവിതത്തിലെ എകാന്ദമായ നിമിഷങ്ങലില്‍ നാടും, വീടും, ചെമ്മണ്ണു പൂശിയ നാട്ടു വഴികളും മനസ്സിലൂടെ കടന്നു പൊകുംബൊള്, വിരല്‍തുംബില്‍ പിറക്കുന്ന അകഷ കുഞ്ഞുങ്ങല്‍ ഒരു കൊയ്തു പാട്ടിന്റെ ഈണത്തൊടെ വെളിചം കാണുംബൊല്‍ ഹ്രിദത്തിലെവിടയൊ മറഞുഞുനില്ക്കുന്ന കുട്ടിക്കാലതിന്റെ ഒര്‍മകള്‍ മിഴിയിണകള്‍ കവിഞൊഴുകുന്നതു ഞന്‍ അറിയുന്നു....
ഈ കൊച്ചു ബ്ലൊഗിലൂടെ കണ്ണൊടിക്കുംബൊള്‍ വിരസതയുദെ കാര്‍മേഘങ്ങള്‍ നിങ്ങളെ മൂടുന്നുവെങ്ങില്‍ ഒരല്പം പൊലും ശങ്കിക്കാതെ എന്നെ അറിയിക്കുക.. വായനക്കരന്റെ വാക്കുകളാണു എഴുത്തുകാരന്‍റ്റെ ഊര്‍ജജം എന്നു വിശ്വസിക്കുന്നു ഞാന്‍...
സസ്നെഹം


Suhas


ദോഹ ഖത്തര്‍_


write to me @ suhaspkin@gmail.com

No comments:

Post a Comment

2018 അകലുമ്പോൾ