Saturday, July 26, 2014

നൂർ മർവാൻ ഒരു രക്തസാക്ഷി

യുദ്ധഭൂമിയിലെ നടുക്കുന്ന കാഴ്ചകൾ അവനെ ഒട്ടും അസ്വസ്ഥമാകിയില്ല. ഗാസയിലെ തെരുവിൽ അനാഥമായ കബന്ധങ്ങൾ അവനു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു . ആഴ്ചകൾക്ക് മുന്നേ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയും രക്തദാഹിയായ ഇസ്രായേലി മിസൈൽ കവർന്നെടുത്തത്‌ അവന്റെ കണ്മുന്നിലാണ്. ശരീരമാസകലം പരിക്കുമായി അവൻ രക്ഷപെട്ടു. അന്ന് അവൻ ഏറെ കരഞ്ഞു , തന്നെഅനാഥനാക്കി എല്ലാവെരെയും മരണം
കവർന്നു, വീടുപോലും തകർക്കപ്പെട്ടിരിക്കുന്നു.



നൂർ മർവാൻ എന്ന 16 വയസ്സുകാരന് ജീവിതം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ !!.  യുദ്ധത്തിന്റെ ശേഷിപ്പുകൾ നൂറിനു പട്ടിണിയും അനാഥത്വവും ആയിരുന്നു. അയൽക്കാരുടെയും സന്മനസ്സുകലുടെയും കാരുണ്യത്താൽ അവൻ പതിയെ ജീവിതത്തിലേക്ക്
പിച്ചവെച്ചു.തീ തുപ്പുന്ന പടകൊപ്പുകൾക്കിടയിലൂടെ നൂർ ജീവിതത്തിലേക്ക് തിരിച്ചു നടന്നു .  ദിവസ്സവും നിരവധി മൃതദേഹങ്ങൾ ആ തെരുവിൽ വീണുകൊണ്ടിരുന്നു . ആദ്യമാദ്യം അവനു ഭയമായിരുന്നു രക്തം കട്ടപിടിച്ച മൃതശരീരം, ചിതറി തെറിച്ചു പോയ അവയവങ്ങൾ, രക്തബന്ധങ്ങളുടെ ഒടുങ്ങാത്ത വിലാപങ്ങൾ. പതിയെ ആ യുദ്ധഭൂമി അവനു ചിരപരിചിതമായി;  കലിപൂണ്ട ഇസ്രായേലി മിസൈൽ ഒരിക്കൽ തന്നെയും തേടിവരുമെന്ന്
അവനുറപ്പായിരുന്നു
.

പക്ഷെ അവൻ ഭയന്നു പിന്നോട്ട് നടന്നില്ല;  ജനിച്ചു വളർന്ന മണ്ണിൽ അന്യനായി ജീവിക്കാൻ അവനു കഴിയില്ലായിരുന്നു . തെരുവിൽ പിടയുന്ന സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ തന്നാലവുന്നതെല്ലാം ചെയ്തും  ഉഗ്രസ്പോടനങ്ങലുടെ പ്രതിദ്വാനികൾ ഭയപ്പെടുത്തിയ തന്റെ
പ്രിയപ്പെട്ട വെള്ളരിപ്രാവുകൾക്ക് തീറ്റ കൊടുത്തു അവയെ പരിരക്ഷിച്ചും ആ തെരുവിൽ തന്നെ കഴിഞു
.
ഒടുവിൽ തോക്കേന്തിയ ഇസ്രായേലി പട്ടാളം നൂറിന്റെ ഗ്രാമത്തെയും തേടിയെത്തി . യുദ്ധടാങ്കുകളുടെ കടകട ശബ്ദം , നിർത്താതെയുള്ള വെടിയൊച്ചകൾ, അശാന്തിയുടെ രാപ്പകലുകൾ.. ഗാസ്സയുടെ തെരുവുകൾ ശവപറംബായി, മനുഷ്യത്വം നഷ്ടമായ ആ നരാധമന്മാർ
സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞുപിടിച്ചു കൊലപെടുത്തികൊണ്ടിരുന്നു . പ്രധിരോധിക്കുന്ന ഓരോ മനുഷ്യനെയും അവർ കൊന്നു തള്ളി . രക്തം കട്ടപിടിച്ച തെരുവിൽ അവർ പുതിയ ഇരയെ തിരഞ്ഞു കൊണ്ടിരുന്നു ..


പതിവുപോലെ അന്നും വൈകുന്നേരം തന്റെ പ്രിയപ്പെട്ട വെള്ളരിപ്രാവുകൾക്ക് തീറ്റ കൊടുക്കാൻ നൂർ തെരുവിലേക്ക് നടന്നു. പതിവിനു വിപരീതമായി ആ വൈകുന്നേരം പൊടിപടലങ്ങൾ കൊണ്ടു മൂടിക്കിടന്നിരുന്നു . പ്രാവുകൾ ഭയചകിതരായി അവിടിവിടെയായി
ഒളിച്ചിരുന്നു , നൂറിന്റെ കാൽപെരുമാറ്റം കേൾക്കുമ്പോൾതന്നെ പറന്നെത്താറുള്ള അവ പക്ഷെ  ആ വൈകുന്നേരം മാത്രം അവന്റെ അടുത്തേക്ക്‌ വരാതെ ഉച്ചത്തിൽ കുറുകികൊണ്ടിരുന്നു. നൂർ പ്രാവുകളെ  ഉച്ചത്തിൽ വിളിച്ചു. പക്ഷെ അവ അവന്റെ അടുത്തേക്ക് വന്നില്ല ..


പെട്ടന്ന്,  ഉച്ചത്തിലുള്ള സ്പോടനസബ്ദം കേട്ട് നൂർ തിരിഞ്ഞു നോക്കി , അവന്റെ തൊട്ടടുത്ത  കെട്ടിടം കനത്ത ശബ്ദതൊടെ നിലം പതിച്ചു . പ്രാവുകൾ പലവഴിക്കായി പറന്നകന്നു. കെട്ടിടത്തിനകത്ത് നിന്നും ഉച്ചത്തിലുള്ള നിലവിളി ഉയര്ന്നു , കയ്യിലെ ധാന്യം അവിടെ ഉപേക്ഷിച്ചു നൂർ തകർന്ന കെട്ടിടത്തിനടുത്തേക്ക് ഓടി, നിമിഷങ്ങൾക്കുള്ളിൽ നൂർ ഉൾപടെ
നൂറുകണക്കിനാളുകൾ അവിടെ രക്ഷാ പ്രവർത്തനം തുടങ്ങി ; തല തകർന്ന പിഞ്ചു കുഞ്ഞുങ്ങൾ , അംഗഭംഗം വന്ന അമ്മമാർ, രക്തം വാർന്നൊഴുകുന്ന ശരീരം തകർന്ന കെട്ടിട ഭാഗങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു ..
 
നൂറിന്റെ ശ്രദ്ധ ഒരു പിഞ്ചു കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിലിലേക്ക് തിരിഞ്ഞു .. ശരീരമാസകലം മുറിവെറ്റു രക്തം വാർന്ന് കിടക്കുന്ന ഒരു കുഞ്ഞ് .. നൂർ അവനെ കയ്യിലെടുത്തു ആംബുലൻസിനടുത്തെക്കു ഓടി.. ആ ഓട്ടം അധിക ദൂരം നീണ്ടുനിന്നില്ല!!! ആ ജനകൂട്ടത്തെ തേടി  കലിപൂണ്ട ഒരു ഇസ്രായേലി മിസൈൽ കൂടെ വന്നത്തി  ..... ചിതറി തെറിച്ച ശവശരീരങ്ങലിൽ നൂറ മർവാൻ എന്ന പതിനാറു കാരനും ഉണ്ടായിരുന്നു.... മറോടക്കിപിടിച്ച ഒരു പിഞ്ചു ശരീരവും ....

അതെ നൂർ മർവാൻ ഒരു രക്ത സാക്ഷിയാണ് .. മനുഷ്യത്വം മരവിച്ച  ഇസ്രായേലിന്റെ യുദ്ധക്കലിയുടെ രക്തസാക്ഷി ....

Thursday, July 17, 2014

നിശ്ശെഷൻ



മണ്ണിന്റെ മാറുപിളർന്നു രക്തമൂറ്റിയൊരു ജെ.സി.ബി


തൊൽക്കുമെന്നറിഞ്ഞിട്ടും പൊരുതി നോക്കിയൊരു 
വൻമരക്കുറ്റിയുടെ തായ്‌വെരറുത്തവൻ ഇളകിയാടി
മുതുമുത്തശ്ശനാ മരകുറ്റിതൻ തല രണ്ടായി പിളർന്നു മണ്ണകം പൂകി ..


ഭൂതകാലത്തിന്റെ ഒർമകുറിപ്പിതാ
ഭാവിതൻ ചരമം കുറിക്കുവോർക്കായി


കാറ്റൊടു , മഴയോട് വെയിലോടു പൊരുതി ഞാൻ
ഒരു വൻമരമായി മാറിയ നാൾതൊട്ട്
വഴി യാത്രികർക്ക് ഞാൻ   തണലായിരുന്നു
ആകാശപറവക്കു കൂടായിരുന്നു
ഇലമർമരത്തിന്റെ താരാട്ടുപാടി
കൂട്ടിലെ കുഞ്ഞിനു കൂട്ടായിരുന്നു ഞാൻ

കാല പ്രവാഹത്തിൻ കുത്തൊഴുക്കിൽ
മഴയെറ്റു വെയിലെറ്റു പോയിരുന്നെങ്കിലും
കൊടുംകാറ്റിൻ ശൌര്യം മുറിവേൽപ്പിച്ചുവെങ്കിലും
മണ്ണിന്റെ ഹൃദയത്തിൽ വേരാഴ്ത്തി
ആത്മ ധൈര്യത്തിന്റെ പ്രതിരോധമായി
നിലനിന്നു ഞാനൊരു വടവൃക്ഷമായി.


ഒടുവിൽ , ആരോ ചുഴറ്റിയ മഴുവിന്റെ മുന്നിൽ
ജീവൻ കൊടുത്തു ഞാൻ കീഴടങ്ങി.


തയ്‌വെരു മാത്രം ബാക്കിയായ് ഒരു മരകുറ്റിയായി
ഒടുവിൽ ഇന്നിതാ മറ്റൊരു ജെ.സി.ബി കയ്യാൽ
ഓർമ്മകൾ പോലും മരിച്ചുപോകുന്ന
നിശ്ശേഷനായി ഞാൻ..

2018 അകലുമ്പോൾ