Tuesday, August 18, 2009

ഏന്റെ മുത്തശ്ശന്:

വാര്‍ധക്യത്തിന്റെ ജരാ നരകള്‍ തെളിഞ്ഞു കാണുന്ന ആ മുഖത്ത് പ്രകാശത്തിന്റെ ചൈതന്യം എറെ കുറെ നഷ്ടമായിരിക്കുന്നു. വാര്‍ധക്യം കാര്‍ന്നു തിന്നുംബൊഴും
ഒരു യുവാവിന്റെ കരുത്തൊടെ കുതറിയൊടുന്ന എന്റെ മുതശ്ശന്റെ മുഖം ഇന്നും എന്റെ ഒര്‍മകളെ സംബുഷ്ടമക്കുന്നു. ക്കണ്ടിട്ടു നാളുകള്‍ എറെ ആയി. ആ
മുതശ്ശന്റെ ഒര്‍മകളിലൂടെ ഒരു യാത്ര.

നരവീണു വെളുത്ത തലമുടിയും അതു പൊലെ വെളുത്ത ജുബ്ബായുമായി നാട്ടുപാതയിലൂദെ നടന്നു വരുന്ന ആജനബാഹുവായ ഒരു മനുഷ്യന്‍, വഴിയരികിലെ
അപരിചിതരൊടു പൊലും കുശലം പറയുന്ന, ഒരു റിട്ടയെടു അധ്യപകന്‍, അങ്ങു ദൂരെ ആ നര വീണ തല കാണുംബൊഴെ അമ്മ വിളിച്ചു പറയും "നൊക്കു,
അതാ അച്ചാച്ചന്‍ വരുന്നു", പിന്നെ ഒരു ഓട്ടമാണു, ഓടി വരുന്ന എന്നെയും അനിയനെയും കാണുംബൊള്‍ വെളുത്ത വെപ്പു പല്ലുകള്‍ കാട്ടി നിറഞ്ഞ ഒരു ചിരി..
കയ്യിലെ പ്ലാസ്റ്റിക് ബാഗില്‍ നാടന്‍ ഹല്‍വയുടെ നറു മണം ...
കൊതിയൂറുന്ന നാവും, കയ്യില്‍ പ്ലാസ്റ്റിക് ബാഗുമയി ഉമ്മറത്തു കയറുംബൊള്‍ വതില്‍പടിയില്‍ നിറഞ്ഞ ചിരിയുമയി അമ്മ, ഉമ്മറത്ത്, ഒരു കയ്യില്‍ കത്തിച്ചു
പിടിച്ച സിഗരറ്റുംമറു കയ്യില്‍ കുട്ടികളുടെ അന്‍സെര്‍ പേപ്പറും, ചുവന്ന മഷിയുള്ള പേനയുമയി അച്ചന്‍.
"നീ അങ്ങു മെലിഞ്ഞു പൊയല്ലൊ ചന്ദ്രി" എന്ന പതിവു കുശലവുമയി ഒരച്ചന്റെ വികരാം വാക്കുകളായി പുറത്തു വന്നു. ചുമലിലെ വെലുത്ത ഷാള്‍
കസെരയിള്‍ വെച്ചു, ചുറ്റുപാടും ഒന്നു കണ്ണൊടിച്ചു, അച്ചന്റെ അടുത്തായി കസെരയില്‍ ഇരുന്നു, ചുറ്റുമായി നിലതു ഏട്ടനും, ഞാനും, പിന്നെ അനിയനും.
കയ്യില്‍ ചൂടു ചായയും ഹല്‍വയും, പഴവുമൊക്കെയായി അമ്മ വന്നു, ഇനി ചായ കുടി, അതിനിടയില്‍ കുടുംബകാര്യങ്ങള്‍, കുശലം പറച്ചില്‍ അങ്ങനെ സമയം
പൊകുന്നു...കാച്ചിയ മൊരിന്റെ കാളന്‍ വെണമെന്ന നിര്‍ദെശത്തില്‍ സംസാരം തുടരുന്നു... കുടുംബ പുരാണങ്ങള്‍, പഴയ സ്കൂള്‍ ജീവിതത്തിലെ മറക്കാതെ കാത്തു വെച്ച
നിമിഷങ്ങള്‍, അതിനിടയിള്‍ ദേഷ്യം വരുംബൊള്‍ ഒരല്‍പം "സംസ്ക്രിതവും"..കയ്യിലെ ഉത്തരക്കടലാസുകള്‍ മടക്കി വച്ചു ഒരു കേള്‍വിക്കാരനെ പൊലെ അച്ചനും കൂടെ കൂടുന്നു.അച്ചാച്ചന്റെ വരവില്‍ സന്തൊഷം അറിയിക്കന്‍ അച്ചന്റെ അനിയനും കൂടെയെത്തുംബൊള്‍, രംഗം കൂടുതല്‍ രസമുള്ളതകുന്നു.
വാഴയിലയില്‍ വിശാലമായ ഒരു ഉച്ചയൂണ്, പിന്നെ ഒരുച്ച മയക്കം... കുതിച്ചു പായുന്ന നാഴികമണിയുടെ ഒര്‍മപെടുത്തലുകള്‍, സമയം സയാഹ്ന്നത്തൊടക്കുന്നു, തിരിച്ചുപൊകണം. വീടെത്താനുള്ള വെപ്രാളത്തില്‍ ചായകുടിയും
കഴിഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങുംബൊല്‍ വീണ്ടും വരാമെന്ന പതിവു യാത്രമൊഴി.
ടാക്സി കിട്ടുന്നെടം വരെ കൂടെ പൊകനുള്ള അവകാശം എനിക്കായിരുന്നു, നാട്ടുവഴിയിലൂദെ ആ കൈവെള്ളയില്‍ പിടിചു നടക്കുംബൊള്‍ ഒരിത്തിരി അഭിമാനം തൊന്നി, നാട്ടുകാരൊടു കുശലം പറഞ്ഞു, ടാക്സി ജീപ്പു കിട്ടും വരെ റൊടരികില്‍ നില്‍ക്കും അല്ലെങ്ങില്‍ കനാല്‍ പാലം വരെ ഒരു കൊച്ചു നടത്തം.
ജീപ്പിന്റെ സൈടു ഫൂട്ട് റെസ്റ്റിനു ഇരു വശവും ആളുകളെ കൊണ്ടു നിറഞ്ഞ ടാക്സി ജീപ്പുകള്‍ ഒരൊന്നായി പൊയി മറയുംബൊള്‍ അടുത്തതില്‍ പൊകാമെന്ന
ആത്മഗതം.ഒടുക്കം കൂട്ടുകരുടെ ആരുടെയെങ്ങിലും ജീപ്പു വരുംബൊള്‍ അവരുടെ സഹകരണം കൊണ്ട് എങ്ങനയെങ്കിലും കുത്തി നിറച്ചിരുന്നു, ഒന്നു യാത്ര പറയാന്‍
പൊലുമാവതെ മടക്കം ...
ഇനി കാതിരിപ്പാണു അടുത്ത വരവിനായി,... ഒരു കയ്യില്‍ നീളന്‍ കുടയും, മറു കയ്യില്‍ ഹലുവയുടെ പൊതിയുമായി, നരച്ച തലയുള്ള, വെളുത ജുബ്ബക്കുള്ളിലെ
ആജനബഹുവായ എന്റെ അച്ചച്ചന്റെ നിറചിരി കാണാന്‍,.

2 comments:

  1. good blog
    soooooooooooper.......

    ReplyDelete
  2. Ini Enne Kaanan ente muttassan varilla.. innu ravile ellavarodum yathrapanju ente priya muthassan poyi....
    ente ormakalude thazhvarayil jeevikkum ente ee muthassan ennum olimangathe...
    aayirangalkku akshrangalude agni pakarnnu nalkiya aa punuathmavinu nithy sanhti nerunnu............
    orikkalum marakkatha ormakalumayi
    Suhas

    ReplyDelete

2018 അകലുമ്പോൾ