Sunday, October 11, 2009

Ormakalkkoru Blog: ഒരു അറബി കഥ

Ormakalkkoru Blog: ഒരു അറബി കഥ

ഒരു അറബി കഥ

കത്തുന്ന ഉച്ചസൂര്യന്റെ അഗ്നിസ്പുലിങ്കങ്ങള്‍ മണല്‍ പരപ്പുകളെ വരുത്തെടുക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പാദങ്ങള്‍ നിലത്തുറപ്പിക്കാനാവാതെ തളര്‍ന്നുതുടങ്ങിയ ഒരു പേക്കോലം അതാ അടുത്ത് വരുന്നപോലെ തോന്നുന്നു ...
അതെ തലയില്‍ കീറതുണികൊണ്ട് കെട്ടിയ തലപ്പാവിന്നടിയില്‍ കരിഞ്ഞുണങ്ങിയ മുഖവുമായി ഒരു പാവം ആട്ടിടയന്‍. ഒരുതുള്ളി ദാഹനീരിനായി അയാള്‍ യാചിക്കുകയാണ് ഇത്തിരി തണലിനായി കേഴുകയാണ് അയാള്‍. പക്ഷെ അവിടം ശൂന്യമായിരുന്നു!!

അയാള്‍ ക്യാമറ ഒന്നുകൂടെ സൂം ചെയ്തു, അതെ ഇപ്പോള്‍ കുറേകൂടെ വ്യക്തമായി ആ ദ്രിശ്യം കാണാം .

പിന്നില്‍ നിന്നും ആരോ വിളിച്ചപോലെ തോന്നി..

 ക്യാമറയില്‍ നിന്നും കണ്ണെടുക്കാതെ അയാള്‍ വിളിച്ചു പറഞ്ഞു "ഒരു നിമിഷം,  ഏതോ ഒരു ആട്ടിടയന്റെ മനോഹരമായ ചിത്രം എന്റെ ക്യാമറയില്‍ പതിയുന്നുണ്ട്, നമുക്കിതിനെ പരമാവധി ഉപയോഗിക്കണം.. നോക്കൂ അയാള്‍ വെള്ളത്തിന്‌ വേണ്ടി കേഴുന്ന രംഗം വളരെ തന്മയത്വത്തോടെ കാണാം ഇപ്പോള്‍" ...

ഇത്തവണ ഒരു അവാര്‍ഡ് അടിചെടുക്കണം !! പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടുകളെ കുറിച്ച് എഴുതിത്തുടങ്ങിയപ്പോള്‍തന്നെ എനിക്ക് അറിയാമായിരുന്നു ഇത് ഹിറ്റ്‌ ആവുമെന്ന്. ഇപ്പോ ഈ രംഗം കൂടെ ആവുമ്പോ അതിന്റെ ചാരുത കൂടുകയേ ഉള്ളൂ.

മഹേഷ്‌, വല്ലാതെ ദാഹിക്കുന്നു, നീ ഒരു സോഫ്റ്ദ്രിന്ക് എടുത്തെ.. ക്യാമറ ഒന്നുകൂടെ സൂം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു .
 ഹ! എന്താ മാഷെ ഇതു, കയ്യില്‍ ക്യാമറ കാണുന്നില്ലേ? അതൊന്നു ഓപ്പണ്‍ ചെയ്തു താ ചങ്ങാതീ!
 ഒരുകവിള്‍ സോഫ്റ്ദ്രിന്ക് കുടിച്ചു അതിന്റെ ഗ്യാസ് ഒരു എമ്ബക്കമായി പുറത്തു പോയി. . ആഹ! നല്ല ആശ്വാസം !! ഇനി കുറെ കൂടെ ഷൂട്ട്‌ ചെയ്യാം.
ആടിടയന്റെ നിലവിളി ഒരു വനരോദനമായി അവിടങ്ങളില്‍ പ്രതിധ്വനിച്ചു , അതിന്റെ മാറ്റൊലി മൈക്രോഫോണിലൂടെ ക്യാമറ ഒപ്പിയെടുത്തു .....ചാരുതയാര്‍ന്ന ലൈവ് റെക്കോര്‍ഡിംഗ് ..
മതി ഇത്രേം മതി, ഇവിടെ വല്ലാത്ത ചൂടാ !!  ഇനി നമുക്ക് അടുത്ത ലൊകെഷനിലെക്ക് പോകാം .. അയാള്‍ ക്യാമറ ഓഫ്‌ ചെയ്തു  വണ്ടിയിലേക്ക് കയറി. അവര്‍ വണ്ടി ഓടിച്ചു വിജനമായ ആ വഴിയിലൂടെ ദൂരേക്ക്‌ പോയിമറഞ്ഞു .

 അപ്പോഴും ക്യാമറയുടെ ഫ്രെയിമിനുമപ്പുറം ആ ആട്ടിടയന്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യമായി ഒരു തുള്ളി വെള്ളത്തിനു കേഴുകയായിരുന്നു ....
*******************************************************
അയാളുടെ നിലവിളി കേള്‍ക്കാന്‍, ഒരു തുള്ളി ദാഹജലം നല്കാന്‍ , കഴുകന്‍ കണ്ണുകളുമായി ക്യാമറക്ക് പുറകില്‍ ശീതളഛയില്‍  ഇരുന്ന ആ കലാഹൃദയങ്ങള്‍ക്ക്‌ കഴിഞ്ഞില്ല . .. അവര്‍ കൈവരാന്‍ പോകുന്ന അവാര്‍ഡിന്റെ നിറകുംഭം മാത്രമേ കണ്ടുള്ളൂ.
നിഴല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ മരണത്തോട് മല്ലിടുന്ന മനുഷ്യന്റെ വേദന കാണാതെ പോകുമ്പോള്‍, മനോഹരമായ വാക്ശകലങ്ങള്‍ ദ്രിശ്യങ്ങള്‍ക്ക് മേമ്പൊടി ചേര്‍ക്കുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറുന്നത്  ഛയാഗ്രഹണത്തിന്റെ  മനോഹാരിതയും ശബ്ദകലയുടെ ഗാംഭീര്യവും സംവിധാനത്തിന്റെ പെരുമയും മാത്രം!!!
 ദാഹനീരിനു വേണ്ടി യാചിച്ച ആ സഹജീവിയെ പുറം കാല്‍കൊണ്ട് തട്ടിമാറ്റിയ മനുഷ്യത്വ രഹിതമായ നീച കര്‍മങ്ങളല്ല.

Monday, October 5, 2009

ഒരു പെണ്ണു കാണല്‍


സ്വപ്നത്തിലെ മഴ മേഘങ്ങള്‍ കുളിര്‍ കാറ്റിന്റെ കൈത്തലം പിടിച്ചു നിറഞ്ഞു പെയ്ത ചിങ്ങമാസത്തിലെ ഒരു വെള്ളിയാഴ്ച, തിമര്‍ത്തുപെയ്യുന്ന മഴയും, നിറഞ്ഞൊഴുകുന്ന റോടുകളും, തണുപ്പു പുതച്ച പ്രഭാതവും...

എന്റെ ജീവിത സഖിയെ തേടി ഞാന്‍ യത്രയാകുംബൊള്‍, മനസിലെ ചില്ലു കൂട്ടില്‍ കാലങ്ങളായി കാത്തു വച്ച സ്വപ്നങ്ങലുടെ മറാപ്പു പതിയെ തുറക്കുകയായിരുന്നു.... ഒരിക്കലം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു പെണ്‍കൊടിയെ തേടി യാത്രയവുന്ന എന്റെ മനസില്‍ കണ്ടു മറന്ന മുഖങ്ങലുടെ ചായകൂട്ടുകള്‍ ഒരു ചലച്ചിത്രത്തിലെന്ന പൊലെ മാറിമറയുകയയിരുനു..
പ്രവാസലൊകത്തിലെ ഊഷരഭൂമിയില്‍ നിന്നും ഓണക്കാലത്തിന്റെ വര്‍ണഭമായ കാഴചകാണാന്‍ പിറന്ന നാട്ടിലെക്ക് തിരിച്ചിറങ്ങിയ എനിക്ക് വീണു കിട്ടിയ ഒരു പെണ്ണു കാണല്‍,......... ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍......
പച്ചപ്പിന്റെ താഴ്വരകളിലൂടെ, , മഴത്തുള്ളികളെ കീറിമുറിച്ചു, പാടങ്ങലും, തൊടുകളും, വെള്ളകെട്ടുകളും കടന്നു ഞങ്ങലുടെ വാഹനം മുന്നൊട്ടു പൊകുകയായിരുന്നു.. വഴിയൊര കാഴ്ചകലുടെ മനൊഹാരിതക്കൊപ്പം ഞാന്‍ എറെ പ്രണയിച്ച മഴയുടെ താരാട്ടിനു കാതൊര്‍ത്തു, കൂട്ടുകാരന്റെ കൊച്ചുവര്‍ത്താമനത്തിനു മറുമൊഴി ചൊല്ലി വിദൂരതയിലെക്ക് മിഴികള്‍ പായിചു ഞാന്‍ ഇരുന്നു....
നാഴികമണിയുടെ പ്രയാണം അനന്തമായി തുടരുകയായിരുന്നു.. വിജനമായതും, ജനനിബിഡമായതുമായ വീധികല്‍ പിന്നിട്ട ഞങ്ങലുടെ വാഹനം ഒരു ഇരുനില വീടിന്റെ മുന്നില്‍ പതിയ നിന്നു...
ആദ്യത്തെ പെണ്ണുകാണലിന്റെ മുഴുവന്‍ ആധിയും അവാഹിച്ചെടുത്തു ഒരു ദീര്‍ഘ നിശ്വാസാമയി പുറത്തെക്കു പൊയി...
കൂട്ടുകാരന്റെ കൂടെ കുടയും ചൂടി ആ വീടിന്റെ ഉമ്മറത്തെക്കു നടക്കുംബൊല്‍ മനസ്സു ഒരു മരവിപ്പു സ്വയം ഏറ്റു വാങ്ങുകയായിരുന്നു....ഈറനണിഞ്ഞ കാല്‍ പാദങ്ങലൊടെ ആ ഉമ്മറപ്പടി കടന്നു അകത്തേക്കു നടക്കുംബൊല്‍ ആകാംഷനിറഞ്ഞ രണ്ടു കണ്ണുകലുടെ തിളക്കം അവിടം പ്രഭാപൂരിതമാക്കി...സ്വയം പരിചയപെടലും, പരിചയപെടുത്തലുമായി നിറഞു നിന്ന ഒരച്ഛന്റെ വാക്കുകല്‍ എന്നിലും സംസാരിക്കാനുള്ള ഊര്‍ജ്ജം പകരുകയായിരുന്നു.. കൊച്ചു വര്‍ത്തമാനങ്ങുടെ ഇടവേളയില്‍ കയ്യിലെ താലത്തില്‍ ഹൊര്‍ലിക്സ് ഗ്ലാസ്സുമായി വന്ന പെണ്‍കൊടിയെ കണ്ണുകല്‍ ഉയര്‍ത്തി ഒന്നു നൊക്കി, വിറയാര്‍ന്ന കൈകളൊടെ ഒരു ഗ്ലാസ്സ് കയ്യിലെടുത്തു...
സമയം പതിയെ ഒഴുകുകയായിരുന്നു.. ഒന്നു സംസാരിക്കാനുള്ള അനുവാദം വരമായി കിട്ടിയപ്പൊല്‍ മൊഴികള്‍ അഞ്ചൊ, ആറൊ വാക്കുകളില്‍ ഒതുക്കി തിരിച്ചു നടന്നു.... അവളുടെ മനസ്സിലെ വികാരം മിഴികലൂടെ ഒപ്പിയെടുത്തു ആ ഉമ്മറപ്പടിക്കു പുറത്തു കടക്കുംബൊല്‍ ഒന്നു തിരിഞ്ഞു നൊക്കി...പൊയിവരാമെന്ന യാത്ര മൊഴിയില്‍ കൂട്ടുകാരന്റെ കൂടെ തിരിച്ചിറങ്ങുംബൊള്‍ മനസു ശാന്തമായ ഒരു പുഴപൊലെ ഒഴുകുകയായിരുന്നു.......
മഴ അപ്പൊഴും തിമര്‍ത്തു പെയ്യുകയായിരുന്നു.. സ്നെഹത്തിന്റെ, പ്രണയത്തിന്റെ, സ്വപ്നങ്ങലുടെ, പ്രതീക്ഷയുടെ , അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികാരങ്ങലുടെ നേര്‍കാഴ്ചയായി................................

2018 അകലുമ്പോൾ