Wednesday, March 26, 2014

മരുഭൂമിയിലെ മഴ

ഗ്രാമ വിശുധിയൊടെ അങ്ങ് മാമല നാട്ടിൽ തിമർത്തു പെയ്യുന്ന മഴ മേഘങ്ങൾ ഇന്ന് നമ്മെ തേടി ഈ ഊഷരമായ പ്രവാസ ഭൂമികയിൽ പെയ്തിറങ്ങുമ്പോൾ മനസ്സിൽ ഒരായിരം മഴ ഓർമകൾക്ക് ജീവൻ തുടിക്കുന്നു. ഓരോ മലയാളിയുടെയും വികാരമായ മഴക്കാലം, ........ തിമർത്തു പെയ്യുന്ന മഴയുടെ സംഗീതത്തിനു കാതോർത്തു, ..... ജാലകപടിയിൽ മുഖം ചായ്ച്ചു,....... അങ്ങ് വിദൂരതിയിലേക്ക് മിഴികൾ പായിച്ചു ....... ഉതിര്ന്നു വീഴുന്ന മഴ നൂലുകലുടെ ലാവണ്യം ആസ്വദിച്ച ഒരുപിടി മഴകാലങ്ങൽ .... നമ്മുടെ ഓർമകളിൽ എവിടെയോ പോയിമറഞ്ഞ ഗ്രിഹാതുരമായ ആ മഴകാലത്തിന്റെ ശേഷിപ്പുകൾ ഇന്നു ഈ മരുഭൂമിയിൽ പെയ്തിറങ്ങിയപ്പോൾ മറവിയുടെ മാറാലകെട്ടുകൾക്കിടയിൽ മറക്കാതെ വെച്ച നിമിഷങ്ങൾ മനസ്സില് പെയിതിറങ്ങുന്നത്‌ ഞാൻ അറിയുന്നു.

Tuesday, March 18, 2014

രാത്രിമഴ

തിമർത്തു പെയ്യുന്ന മഴയെയും, കട്ടപിടിച്ച ഇരുട്ടിനെയും കീറിമുറിച്ച് ഒരു പ്രകാശവലയം ജനൽ പാളികൾക്കിടയിലൂടെ മുറിയിലേക്ക് കുതിച്ചെത്തി . വൈകുന്നേരം മുതൽ പെയ്യുന്ന കനത്ത മഴ അപ്പോഴും രൌദ്രഭാവത്തിൽ തുടരുകയായിരുന്നു. ആ പ്രകാശവലയം ഒരു ടോര്ച്ചു വെട്ടമാണെന്നു തിരിച്ചറിയാൻ രാഘവേട്ടൻ ഒരല്പ സമയമെടുത്തു. ;

"രാഘവേട്ടാ" എന്ന നിലവിളി കാതുകളിൽ ഒരിടി മുഴക്കമായി പ്രതിദ്വനിച്ചപ്പോൾ, കിടക്കയിൽ നിന്നും ചാടിഎഴുന്നെറ്റു വാതിലിനരികിലേക്ക്‌ ഓടി.

" നമ്മുടെ അചുതെട്ടൻ കിണറ്റിൽ വീണു , ആരൊക്കയൊ കിണറ്റിൽ ഇറങ്ങിയിട്ടുണ്ട് , കഴിഞ്ഞു എന്നാ തോന്നുന്നത് ..." ഒറ്റ ശ്വാസത്തിൽ വിനു വിളിച്ചുകൂവി.

വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ഭയചകിതനായി വിനു ഉമ്മറത്ത്‌ നിന്ന് കിതക്കൂന്നു. രാഘവേട്ടൻ ഘടികാരത്തിലേക്ക് ടോര്ച്ചു വെട്ടം പായിച്ചു . സമയം 3 മണി. പുറത്തേക് നോക്കിയപ്പോൾ അങ്ങിങ്ങായി ടോര്ച്ചു വെളിച്ചങ്ങൾ ഇരുളിലൂടെ പരക്കം പായുന്നു.എല്ലാ കാലുകളും കുതിക്കുന്നത് അച്യുതന്റെ കിണറിന്റെ അരികിലേക്ക്. അവിടെവിടെയായി ചില സ്ത്രീ ശബ്ദങ്ങൽ, കിണറിനരികിലെക്കു പോകാനുള്ള ഭയം കാരണം അവർ അങ്ങിങ്ങായി കൂടി നില്ക്കുന്നു.

"ഭാനുമതി നീയൊന്നു എണീക്ക് , അപ്പുറത്തെ അച്യുതൻ കിണറ്റിൽവീണുന്ന് , ഞാൻ അങ്ങോട്ട്‌ പോവ്വാ., നീയൊന്നു എനിക്ക് വേഗം"..

"എന്താ... എന്ത് പറ്റി" , ഉറക്കച്ചടവോടെ ഭാനുഏടത്തി രാഘവേട്ടന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
" അച്യുതൻ മരിചുന്ന് ഞാൻ അങ്ങോട്ട്‌ പോവ്വാ" ...., നീ മോന്റെ അടുത്തിരുന്നോ, അവനെ ഇപ്പൊ ഉണര്ത്തന്ട" പടി കടന്നു പുറത്തേക്കു പോവുമ്പോൾ രാഘവേട്ടൻ വിളിച്ചു പറഞ്ഞു.

രാഘവേട്ടന്റെ കാലുകൾ ഒരു പടക്കുതിരായുടെ കുതിപ്പോടെ മുന്നോട്ടു കുതിച്ചു .. പറമ്പിലെ വെള്ളക്കെട്ടുകൾ പലവഴിക്കായി ചിന്നിചിതറി. മഴയുടെ ശക്തി കൂടികൂടി വരികയായി, കിണറിൻ കരയിൽ എത്താനുള്ള വെമ്പലിൽ വെള്ളക്കെട്ടും കനത്ത മഴയും വകവെക്കാതെ ഓടുകയായിരുന്നു രാഘവേട്ടൻ. ടോര്ച്ചു വെട്ടങ്ങൾ പലവഴിക്ക് മിന്നിമായുന്നു ചിലവ തെങ്ങിൽ മുകളിൽ തട്ടി നിന്നു , ചിലവ അനന്തമായ ആകാശത്ത് അപ്രത്യക്ഷമായി. ;

കിണറിനു ചുറ്റും ആളുകളുടെ ബഹളം , വീടിന്റെ ഉമ്മറത്ത്‌ കൂട്ടനിലവിളി . രാഘവേട്ടൻ ആഴമുള്ള കിണറ്റിലേക്ക് ഒന്ന് എത്തിനോക്കി. ഏറെ കുറെ പകുതിയിലേറെ വെള്ളമുള്ള ആ കിണറിന്റെ അഗാധതയിൽ എവിടെയോ അച്യുതൻ ഉണ്ട്. ...... എന്നാലും അച്യുതൻ ഈ പണി ചെയ്തല്ലോ .. ആതമഗതം ഒരു ചുടു നിസ്വസമായി പുറത്തുപോയി.

ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ അച്ചുതന്റെ വിറങ്ങലിച്ച ശരീരം പുറത്തെടുത്തു കിണറിന്റെ പടവുകളിൽ തട്ടി തല പിളർന്നു പോയിരിക്കുന്നു , മുറിവിലൂടെ രക്തം ഇറ്റി വീഴുന്നു. അരൊക്കയൊ ചേർന്ന് മൃത ശരീരം ഒരു പായയിലെക്കു കിടത്തി. ചുറ്റും ആളുകളുടെ തിരക്കും ബഹളവും വീടിനുള്ളിൽനിന്നും നിലവിളി ശബ്ദം പാരമ്യതയിൽഎത്തി.

അചുറ്റെട്ടന്റെ ഭാര്യ അലറിക്കൊണ്ടു പുറത്തേക്കു ഓടി "എനിക്ക് ഒന്ന് കാണണം , എന്റെ അച്ചു ഏട്ടനെ ഒന്ന് കാണണം". കുറച്ചുപേർ ചേർന്ന്, അവരെ തടയാൻ ശ്രമിച്ചു.. ഒടുവിൽ അവർ കീഴടങ്ങി ,

 വാടിയ ഒരു ചെമ്പില പോലെ അവർ ബോധരഹിതയായി നിലത്തു വീണു . അച്ചുവേട്ടന്റെ മൃതശരീരം ആശുപത്രിയിലേക്ക് കൊണ്ടുപോയി , വീറ്റിനുചുറ്റും ആളുകള് കൂടി കൂടി വന്നു അവരുടെ അടക്കം പറചിലുകലുറ്റെ ശീല്ക്കാരം തേനിച്ച കൂടിന്റെ പ്രതീതി സൃഷ്ടിച്ചു.

രാഘവേട്ടൻ പതിയെ തിരിച്ചു നടന്നു .. എന്താണ് സംഭവിച്ചതെന്നറിയാതെ അദ്ധേഹം ചിന്താധീനനായി വീട്ടിലെത്തി. അടുത്ത വീട്ടിലെ സ്ത്രീകളുമായി സംസാരിച്ചിരിക്കുകയായിരുന്ന ഭാനു ഏടത്തി രാഘവേട്ടനെ കണ്ടയുടനെ ചോദിച്ചു " എന്താ പറ്റിയെ , അച്ചു ഏട്ടൻ എന്തിനാ ഈ രാത്രീല് അതും പെരുമഴയത്ത് കിണറിന്റെ അടുത്തു പോയത്? ...

ഇന്നും കുടിച്ചിറ്റുന്റായിരിക്കും ഇല്ലേ? " ആ രാധേടെമ് മക്കളേം കാര്യം കഷ്ടം തന്ന്യാ ഇനി !!!!"....
കീശയിൽ നിന്നും ഒരു ബീഡി എടുത്തു തീകൊളു ത്തി , പതിയെ പുകവിട്ട്‌ ചിന്താധീനനായി രാഘവേട്ടൻ ചാര് കസേരയിൽ ചാരി ഇരുന്നു....

മഴ അപ്പോഴും തിമർത്തു പെയ്യുകയായിരുന്നു ..... ഒരു ഭാര്യയുടെ കണ്ണീരായി, അച്ഛൻ നഷ്ടപെട്ട മകന്റെ നെടുവീര്പ്പായി...

2018 അകലുമ്പോൾ