Monday, August 17, 2009

പുതുവല്‍സരശംസകള്‍

ഒരു ചിങ്ങമാസം കൂടെ പടി കടന്നെത്തുന്നു, മലയാളിയുടെ മനസിന്റെ പടിവാതിലില്‍ ഓണത്തപ്പന്റെ വരവറിയിക്കന്‍ തുംബയും തെച്ചിയും ചിരിതൂകി നില്ക്കുന്ന വര്‍ണകാഴ്ചക്കു തുടക്കമാവുന്ന പ്രക്രിതിയുടെ ഉല്‍ത്സവ കാലം... സ്നെഹത്തിന്റെ, നന്മയുടെ ഉണര്‍ത്തുപാട്ടുമായി നമുക്കു വരവേല്ക്കാം ഈ ചിങ്ങമാസത്തെ ... പൂവും പൂക്കുടയും എന്നൊ മറന്നുപൊയ, പൂവിളിയും, പുലികളിയും എങ്ങൊ മറഞ്ഞുപൊയ ഇന്നിന്റെ നാള്‍വഴികളില്‍ മനസില്‍ ഒരല്‍പമെങ്ങിലും നന്മ കാത്തു വെക്കുന്ന എന്റെ എല്ലാ കൂട്ടുകര്‍ക്കുംനേരുന്നു പുതുവല്‍സരശംസകള്‍

മറഞ്ഞു പൊവുബൊഴും കൈ വീശി വിളിക്കുന്ന പഴമയുടെ ആചാരങ്ങളെ നമുക്കു നെഞ്ചൊടു ചെര്‍ക്കാം. പൊയി മറഞ്ഞ ഒരു നല്ല കാലത്തിന്റെ ഒര്‍മകളെ നമുക്കു മാടി വിളിക്കാം... തലമുറകള്‍ക്കു വേണ്ടി കാത്തു വെക്കാം ഒരൊണക്കാലം,....

പുത്തന്‍ പരിഷ്കാരത്തിന്റെ കൊര്‍പരെറ്റ് ഒണം മലയളിയുടെ സ്വീകരണ മുറികളെ വിലക്കെടുക്കുംബൊള്‍, തന്ചാവൂരിലെ പൂമൊട്ടുകള്‍ പൂക്കളങ്ങല്‍ നിറക്കുംബൊള്‍ കരിഞു വീഴുന്ന തുംബയുടെ, മുക്കുറ്റിയുടെ, തെച്ചിയുദെ തേങ്ങലുകള്‍ കേള്‍ക്കതെ പൊകുംബൊള്‍ കുഴിച്ചുമൂടപ്പെടുന്നത് ഒരു കാലത്തിന്റെ ഒര്‍മപെടുത്തലുകലെയാണു... നന്മയുടെ കെടാവിളക്കുകളെയാണു.. കൂട്ടായ്മയുടെ ഓണപ്പാട്ടുകലെയാണു....

വേരറ്റു തുടങ്ങിയ ഈ നന്മയെ തിരിച്ചെടുക്കാന്‍, പഴമയുടെ മൊഴിമുത്തുകള്‍ക്കു തെളിനീര്‍ പകരാന്‍ നമുക്കു പൊകാം ആ ഒര്‍മകളിലേക്ക്... ഒരിക്കല്‍ കൂടി..
നിറ പുന്ചിരിയൊടെ വരവേല്ക്കം ഈ ചിങ്ങമാസത്തെ ........ കാത്തു വെക്കാം വരും നാളകള്‍ക്കായി...
സസ്നെഹം

സുഹാസ്

No comments:

Post a Comment

2018 അകലുമ്പോൾ