Thursday, August 17, 2017

ഓണ നാളിലെ മഴ : പ്രവാസം

ഓണ നാളിലെ മഴ : പ്രവാസം: സ്വപ്നങ്ങള്‍ ചിറകു മുളക്കാന്‍ തുടങ്ങിയ അന്നുതൊട്ടേ പ്രവാസലൊകം എനിക്കു സമ്മാനിച്ചാതു വല്ലത്തൊരു അടുപ്പമായിരുന്നു .. എന്നെങ്കിലു മൊ...

പ്രവാസം


സ്വപ്നങ്ങള്‍ ചിറകു മുളക്കാന്‍  തുടങ്ങിയ അന്നുതൊട്ടേ പ്രവാസലൊകം അരുണിന് സമ്മാനിച്ചാതു വല്ലത്തൊരു അടുപ്പമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍   അല്ഭുതലോകത്തെത്തണമെന്ന ആശ വിവരിക്കാന്‍  വയ്യത്ത ഒരു മോഹമായി മനസില്‍ നിറഞ്ഞു തുടങ്ങിയതെന്നാണെന്നു അയാള്‍ക്ക് ഓര്‍യില്ല.

പഠനംകഴിഞ്ഞ ഉടനെത്തന്നെ എങ്ങനെയെങ്കിലും ഒരു വിസ കിട്ടിയാല്‍ ഗള്‍ഫില്‍ പൊകാമെന്ന ചിന്തയുമായി പല വാതിലുകള്‍  മുട്ടി, പത്രത്താളുകളിലെ പരസ്യകോളങ്ങളുടെ സ്ഥിരം വായനക്കാരനായി . അറബി വേഷധാരികളുടെയും, ഹിന്ദിക്കാരുടെയും മുന്നില്‍ മുഖാമുഖം നിന്നു വിവരിച്ചതല്ലാതെ വിസയൊന്നും അയാളെ തേടി വന്നതേയില്ല.
ഒരു സുപ്രഭാതത്തില്‍ നിറപുഞ്ചിരിയോടെ  അമ്മ പറഞ്ഞ ശുഭവാര്‍ത്ത അയാളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു... അടുത്ത വീട്ടിലെ ജയേട്ടന്‍ ദുബായിന്നു വന്നിട്ടുണ്ടെന്നും നിന്റെ കാര്യം നൊക്കാന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ ഒരാളെ പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞത്രെ.
 സ്വപ്നങ്ങള്‍ പതിയെ ചിറകു മുളച്ചുതുടങ്ങി ടെലിവിഷന്കാഴ്ചകളില്മാത്രം കണ്ടിട്ടുള്ള ദുബായിയുടെ വര്‍ണ്ണാഭമായ തെരുവോരങ്ങളിലൂടെ അയാളുടെ മനസ് പാറിനടന്നു.. വര്‍ണ്ണരാജികള്‍ വിരാജിച്ച കൂറ്റന്‍ കെട്ടിടത്തിനുള്ളിലെ താമസം മനസ്സില്‍ ഒരു വെബല്‍ ഉണ്ടാക്കി.

ദിവസങ്ങള്‍ കടന്നു പൊയി ജയെട്ടന്‍ പറഞ്ഞ ആളെ കാണാനുള്ള ദിവസം ആഗതമായി. പാസ്പൊര്‍ട്ടും, ഫൊട്ടൊയുമായി അച്ചന്റെ കൂടെ ബാലുശ്ശേരിയിലെ ഒരു ട്രാവല്‍ എജന്‍സിയില്‍ എത്തി. ഗള്‍ഫെന്ന മായികലോകത്തിലെ അല്ഭുത കഥകള്‍ ആ ട്രാവല്‍ ഏജന്‍സിക്കാരന്‍  വിവരിക്കുന്നതു ഒരു നിര്‍വ്രിതിയൊടെ അയാള്‍ കേട്ടു നിന്നു. പതിനയിരം രൂപ അഡ്വാന്സ് കൊടുക്കണം , വിസ 10 ദിവസം കൊണ്ടു കയ്യില്‍ കിട്ടും എന്നിട്ടു ബാക്കിതുക കൊടുക്കണം. പറഞ്ഞതെല്ലാം സമ്മതിച്ചു, സ്വപ്നങ്ങള്‍ സഫലമാക്കിതരാന്‍ പൊകുന്ന ആ ഏജന്റിനെ അരുണ്‍ ഒന്നു കൂടെ നൊക്കി അവിടെ നിന്നും തിരിച്ചിറങ്ങി.

അടുത്ത ദിവസംതന്നെ  പറഞ്ഞ തുക മുഴുവനും കൊടുത്തൂ, കാത്തിരിപ്പയി. ദിവസങ്ങള്‍ പത്തും ഇരുപതും കഴിഞ്ഞു മാസങ്ങള്‍ക്ക് വഴി മാറിയപ്പൊള്‍ ഫോണ്‍ബില്ലു കൂടിയതല്ലാതെ വെറെ പ്രത്യെകിച്ചു പുരോഗതിയൊന്നും ഉണ്ടായില്ല. പുറത്തെവിടയൊ പൊയ അറബിതിരിച്ചു വരുന്നവരെ കാത്തിരിക്കാന്‍ ഏജന്റു അയാളോട് പറഞ്ഞു... കാത്തിരുന്നു 2 വര്‍ഷം, പക്ഷെ പുറത്തുപോയഅറബി തിരിച്ചു വന്നില്ല!!, അയാളുടെ വിസയും!!

കൊടുത്ത കാശു തിരിച്ചു വാങ്ങാന്‍ പൊയപ്പൊള്‍ ട്രാവല്‍ എജന്റിന്റെ ദയനീയകഥ കേട്ടു അയാളുടെ കണ്ണുനഞ്ഞുപൊയി. ഈന്തപ്പനതൊട്ടത്തിലെ ജൊലിക്കാരയിരുന്നത്രേ അദ്ദെഹം; ഈന്തപ്പനയുടെ കൂര്‍ത്ത മുള്ളുകള്‍ തുളച്ചു കയറിയ പാടു കാണിച്ചുതന്നപ്പൊള്‍ , കറുത്ത കോട്ടിനു പുറത്തെ ജാട മാത്രമെ ബാക്കിയുള്ളു എന്നു അരുണിന് മനസിലയി. നെയ്ത് കൂട്ടിയ സ്വപ്നങ്ങളത്രയും അവിടെ ഇറക്കിവെച്ചു അയാള്‍ പതിയെ വീട്ടിലെക്കു നടന്നു.
വിസ ഒരു സ്വപ്നവും വിസക്കുവെണ്ടിയുള്ള കാതിരിപ്പു അനന്തമായ ഒരു പ്രക്രിയയുമയി കാലം കടന്നുപൊയി. മരുഭൂമിയിലെ മരീചികപൊലെ അത് അയാളില്‍നിന്നും അകന്നുപൊയിക്കൊണ്ടെയിരുന്നു. പ്രതീക്ഷകള്‍ എറെക്കുറെ അസ്തമിച്ചു തുടങ്ങി..

ആയിടക്കാണു ദുബായിക്കാരന്‍ ലത്തീഫ് ലീവിന് നാട്ടില്‍വന്നതു, ലത്തീഫിനെ ചെറിയ ക്ലാസില്‍ അരുണിന്റെ അച്ഛന്‍ പഠിപ്പിച്ചതാണ്. അങ്ങനെയിരിക്കെ  ഒരു ദിവസം വഴിയില്‍ മാഷിനെകണ്ടു ലതീഫ്ക വിവരങ്ങള്‍ തിരക്കുന്നി തിനിടയില്‍ മകന്‍റെ കാര്യവും വിസയുടെ കാര്യവുമെല്ലാം പറഞ്ഞു. കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാളേയും കൂട്ടി ചെല്ലാന്‍ വീട്ടിലെക്കു പറഞ്ഞു ലതീഫ്ക. അയാളുടെ വിസക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെയും അന്വേഷണങ്ങളുടെയും കഥകള്‍ അറിഞ്ഞാവണം ഒടുവില്‍ ലതീഫ്ക ഒരു വിസിറ്റ് വിസ തരാമെന്നു പറഞ്ഞു. അതിനെപറ്റി പറയാന്‍ വേണ്ടിയാണു വീട്ടില്‍ ചെല്ലാന്‍ പറഞ്ഞതു.

ഏറെകുറെ അസ്തമിക്കാറായ വിസയെന്ന സ്വപ്നം ഒരിക്കല്‍ കൂടെ അരുണിന്റെ മനസ്സില്‍ വളരാന്‍ തുടങ്ങി. ആജാനബാഹുവായ ലതീഫ്കയെന്ന വിസക്കാരനെ നേരില്‍ണ്ടു. 10 മിനിട്ടുനേരത്തെ ക്ലസ്സുകൊണ്ടു ദുബായിയുടെ മറ്റൊരു മുഖം അയാള്‍ക്ക്‌ വരച്ചുനല്‍കി!! എന്നിട്ടു ചോദിച്ചു നീ വരുന്നൊ? എങ്കില്‍ 10 ദിവസം കൊണ്ടു വിസതരാം ബാക്കി ഭഗ്യം പോലെ.

പറഞ്ഞതെല്ലാം തലകുലുക്കികേട്ടു അവിടെനിന്നും ഇറങ്ങി. തിരിച്ചു നടക്കുംബൊള്‍ അയാളുടെ മനസ്സില്‍ ലതീഫ്ക പറഞ്ഞ ദുബായിയും ടെലിവിഷന്‍ കാഴചയിലെ ദുബയിയും തമ്മിലുള്ള കനത്ത ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. മനസ്സു ഒടുക്കം പറഞ്ഞതു ഇങ്ങനെ
 ഹേയ്!! എന്തായലും ദുബായി അല്ലെ?!!!!"....
ലതീഫ്ക പറഞ്ഞസമയത്തു തന്നെ വിസ അയച്ചു തന്നു. അങ്ങനെ ദുബായിലെക്കുള്ള യാത്രക്കുള്ള ദിവസം ആഗതമായി. രാത്രി 9.00 മണിക്കു കൊഴിക്കോടു നിന്നും ദുബായിലെക്കുള്ള വിമാനത്തില്‍ അരുണ്‍ യാത്രയാകും. പോകാനുള്ള സമയം അടുക്കുംതോറും അയാളുടെ മനസിന്റെ ഭാരം കൂടി കൂടി വന്നു. അമ്മയുടെ അച്ഛന്റെ ബന്ധുക്കളുടെയൊന്നും മുഖത്ത് നോക്കാന്‍ പോലും കഴിയാത്തവിധം ഒരുതരം വിങ്ങല്‍ അയാളുടെ മനസിനെ പിടികൂടിയിരുന്നു.

ആരുടെയും മുഖത്ത് നോക്കാതെ യാത്രപോലും പറയാതെ മുറ്റത്ത് കാത്തുകിടന്ന ഗംഗാധരേട്ടന്റെ വെള്ള അമ്പാസിഡര്‍ കാറിലേക്ക് വേഗത്തില്‍ കയറിയിരുന്നു.

നാട്ടുവഴികളും പാതയൊരങ്ങളും നഗരവീധികളും പിന്നിട്ടു കാര്‍മുന്നോട്ടു പാഞ്ഞുകൊണ്ടേയിരുന്നു. പിന്നോട്ട് പായുന്ന വഴിയരികിലെ മരങ്ങള്‍ക്കൊപ്പം അയാളുടെ മനസും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു; ഒടുവില്‍ വീട്ടുമുറ്റത്തെ മന്താരചോട്ടില്‍ മനസ് ഉടക്കിനിന്നു. എന്തൊക്കയോ നഷ്ടമാകുന്നപോലെ, കാറ്റും മഴയും, നാട്ടുവഴിയും അയാളുടെത് അല്ലാതാവുന്നപോലെ ...

ഒരു നീറ്റല്‍ ഹൃദയത്തില്‍ തുടങ്ങി സിരകളില്‍പടര്‍ന്നു കണ്ണുകളെ നനയിച്ച് കയ്യിലെ തൂവാലയില്‍ ഒടുങ്ങി....
    
കോഴിക്കൊടു എയര്പൊര്‍ട്ടില്‍ കാര്‍ നിന്നു. മനസ്സിന്റെ ഭാരം ഇരട്ടിച്ചപൊലെ തൊന്നി, എല്ലാവരൊടും യാത്രപറഞ്ഞു അരുണ്‍ ടെര്‍മിനലിനകത്തെക്കു നടന്നു....

പിന്നെയെല്ലം യാത്രികമായിരുന്നു.. തൊട്ടുമുന്നിലുള്ളയാള്‍ ചെയ്യുന്നതുപൊലെ ചെയിതുകൊണ്ടേയിരുന്നു. പരിശോധനകള്‍ ഒന്നൊന്നായി കടന്നു അവസാന വട്ട പരിശൊധനയില്‍ കയ്യിലെ ബഗില്‍ ഒരു ബ്ലയിടു കണ്ടെത്തി; ഒഫീസര്‍ അതു എടുത്തുമാറ്റാന്‍ പറഞ്ഞു...
വിറക്കുന്ന കൈകളൊടെ ബാഗ് തുറന്നു ബ്ലയിടു എടുത്തുമാറ്റി, നല്ലവനായ ആ ഒഫിസര്‍ ഒന്നു പുറത്തു തട്ടിയശേഷം പൊകന്‍ പറഞ്ഞു.. പിന്നീടു കാത്തിരിപ്പായിരുന്നു, വിമാനം പറക്കുന്നതും കാത്തു. ഇതിനിടയില്‍ മൊബൈല്‍ പലതവന ശബ്ദിച്ചു.. ബാലന്സ് മുഴുവന്‍ വിളിച്ചു തീര്‍ത്തു.

അങ്ങനെ വിമാനത്തിലെക്കു യാത്രയാകാനുള്ള നിര്‍ദേശം കിട്ടി, വരിവരിയായി എല്ലാവരും വിമാനത്തിലെക്കു നടന്നു, അതിനിടയില്‍ ഒരിക്കല്‍ കൂടെ സുരക്ഷ പരിശൊധന.. അരുണിന്റെ ഊഴംവന്നു, കയ്യിലെ ചെറിയ ബാഗില്‍ നോക്കിയപ്പൊള്‍ സെക്യുരിറ്റി റ്റാഗ് കാണാനില്ല, നേരത്തെ ബ്ലയിടുഎടുത്തുമാറ്റിയപ്പൊള്‍ താഴെപൊയതാണു...

ഒഫിസര്‍  ചോദിചു , "റ്റാഗ് കഹാം ഹൈ?"

എന്താണ് പറയെണ്ടതെന്നറിയാതെ മിഴിചു നിന്ന അരുണിനോട് മാറിനില്‍ക്കാന്‍ പറഞ്ഞു ഹിന്ദിക്കാരന്‍ ഒഫിസര്‍..... വിറക്കുന്ന ശബ്ദത്തൊടെ അയാള്‍ പറഞ്ഞു "സര്‍  ഇറ്റ് വാസ് ഇന്സൈട് അതെര്‍ ബാഗ്." അയാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു "ദെന്‍ പുട്ട് ഇറ്റ് ഇന്സൈട് ആന്‍ഡ് ഗൊ" ... ഒരുവിധം  ബാഗിനെ ഡ്രെസ്സിന്റെ കൂടെ കുത്തി നിറച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.......

വിമാനത്തിനകത്തു ഇരുന്നു താഴൊട്ടു നൊക്കിയപ്പൊള്‍ അയാള്‍ക്ക് മനസ്സിലായി പിറന്നമണ്ണു വേര്‍പെട്ടു കഴിഞ്ഞിരിക്കുന്നു; ഇനി അതു ഒരു സ്വപ്നം മാത്രം .. ഒരിക്കല്‍ അരുണിന്റെ ഒരു പ്രവാസിസുഹൃത്ത് പറഞ്ഞത് അയാള്‍ ഓര്‍ത്തു , വിമാനത്തിന്റെ കൊണിപടികള്‍ എടുത്തു മാറ്റുംവരെ പ്രതീഷയാണു ചിലപ്പൊ ഒന്നുകൂടെ എല്ലാവരെയും കണ്ടാലൊ എന്നു

പിന്നീടുള്ള 3.30 മണിക്കൂര്‍ അയാള്‍ വിമാനത്തിലും മനസു നാട്ടിലുമായി ഇരുന്നു, പലപ്പൊഴും അറിയാതെ കണ്ണു നിറഞ്ഞു. ഇതൊക്കെകണ്ടു  തൊട്ടടുത്ത സീറ്റില്‍ ഇരുന്ന കണ്ണൂരില്‍ നിന്നുള്ള ഒരു ലേഡി ഡോക്ടര്‍ക്ക് മനസിലയി ഇയാള്‍ ആദ്യമായി വീടുവിട്ടതാണെന്ന്.. ദുബായിയെ പറ്റിയും  മറ്റു എമറെറ്റുകളെ പറ്റിയും  അവര്‍കുറെ പറഞ്ഞു കൊടുത്തു. പതിയെ മനസ്സിന്റെ ഭാരം ഇത്തിരി കുറഞ്ഞപൊലെ തോന്നി.

സമയം കടന്നുപോയി ദുബായിയുടെ ആകാശ കാഴ്ചകള്‍ പതിയെ കണ്ടുതുടങ്ങി.വിമാനം സാവധാനം ദുബായിഎയര്‍പോര്‍ട്ടില്‍ ഇറങ്ങി.

ആളുകള്‍      തിക്കിയും തിരക്കിയും ഹാന്‍ഡ്ബാഗുകള്‍ എടുക്കാന്‍തുടങ്ങി... തിരക്കിനിടയില്‍ അരുണ്‍ അയാളുടെ ബാഗ് കയ്യിലെടുത്തു പതിയെ നടന്നു തുടങ്ങി...

റ്റെര്മിനലികത്തെക്കു... അകത്തു കടന്നയുടനെ അവിടെ മുഴങ്ങിയ ശബ്ദം അയാളെ അല്ഭുതപ്പെടുത്തി
 "കണ്ണുപരിശൊധിക്കെണ്ടവര്‍ വലത്തൊട്ടു പോകുക”...

ഞാന്‍ ദുബായി എയര്‍പോര്‍ട്ടിലാണൊ അതൊ മറ്റെവിടയെങ്കിലുമാണൊ? അരുണ്‍ സംശയിച്ചു.
“നാടോടികാറ്റിലെ”ശ്രീനിവാസനും  മൊഹന്‍ലാലും  ദുബയില്‍ പോയകാര്യം പെട്ടന്നു അയാളുടെ മനസിലൂടെ കടന്നു പൊയി.....

 ആദ്യമായി വരുന്നവര്‍ ദുബായില്‍ കണ്ണുപരിശൊധനക്കു വിധെയമാകണമെന്നുള്ളതു അവിടുത്ത നിയമമാണു.
കണ്ണുപരിശൊധനയും മറ്റു വിസ പ്രക്രിയയും  പൂര്‍ത്തീകരിചു പുറത്തെക്കു നടന്നു.

മനസ്സില്‍ ചെറിയൊരു ഭയം ഇല്ലാതിരുന്നില്ല, വരാമെന്നു പറഞ്ഞ ലതീഫ്ക അവിടെ ഉണ്ടകുമൊ? എങ്ങനെ കൊണ്ടാക്ടുചെയ്യും തുടങ്ങി ഒരു നൂറു ചൊദ്യങ്ങള്‍ അയാളുടെ മനസ്സില്‍ ഇരംബി ... വിളറിയ മുഖവുമായി ട്രൊളിയും തള്ളി പുറത്തെക്കു നടന്നു... വിസിറ്റെര്‍സ് ഗാലറിയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വെളുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടുകാരനെ മനസ്സിലാക്കാന്‍  അധികസമയം വേണ്ടിവന്നില്ല ...

അതു മുഹമ്മദലി ആയിരുന്നു .. അരുണിന്റെ കൂടെ 7ആം ക്ലാസ്സുവരെ പഠിച്ച  അതെ മുഹമ്മദലി ,കൂടെ ലതീഫ്ക, പിന്നെ പരിചമില്ലാത്ത രണ്ടു പേര്‍. മുഹമ്മദലിയുടെ കൈക്കുപിടിചു കാറിനടുത്തെക്കു നടന്നു. അതിനിടയില്‍ ലതീഫ്ക വീട്ടിലെക്കു ഫോണ്‍ വിളിചു; ഉറങ്ങാതെ കാത്തിരുന്ന അച്ചനും അമ്മയും ഏട്ടനും ​അനിയനും ... സുഖമായി എത്തി” എന്നു ഒറ്റ ശ്വാസത്തില്‍  പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു`...

ഐര്‍പോര്‍ട്ടില്‍നിന്ന് അവര്‍ നെരെ പൊയതു ഒരു ഹൊട്ടലിലെക്കു അവിടെ പാതി വെന്ത കൊഴിയും ഉപ്പും എരുവും ഇല്ലാത അമൂസും പിന്നെ ഗള്‍ഫിലെ ദേശിയ ഭക്ഷണമായ കുബൂസും കുറെ പച്ചിലയും ഒരു കഷ്ണം നാരങ്ങയും ...

ഈശ്വരാ ... ഇതാണൊ ഇനി എന്റെ ഭക്ഷ്ണം?  അയാളുടെ ആത്മഗതം ഇത്തിരി ഉറക്കെയായി!!
അയാള്‍  കരുതിയത് എല്ലവരും എന്നും ഇതാണു കഴിക്കുന്നതു എന്നാണു. പക്ഷെ പിന്നീടു മനസിലായി അതു വല്ലാപ്പൊഴും മാത്രമെ ആളുകള്‍ കഴിക്കാറുള്ളൂ എന്നു.

ഭക്ഷണം കഴിച്ചശേഷം വിശാലമായ ദുബായ് റോഡിലൂടെ യാത്ര തുടര്‍ന്നു സംസാരം തുടരുന്നതിനിടെ ലതീഫ്ക റേഡിയൊ ഓണ്‍ ചെയിതു . മധുര മനൊഹരമായ മലയാളമണ്ണിന്റെ മണമുള്ള ബാക് റ്റു ബാക് ഹിറ്റ് ഗാനങ്ങള്‍ ഒഴുകി വരികയായിരുന്നു ഹിറ്റ് 96.7 എഫ്.എംല്‍  നിന്നും...
അക്കാലത്ത് നാട്ടില്‍ എഫ്.എം റെഡിയൊ വാഹനങ്ങളില്‍ കൂടുതലായി ഉപയൊഗിച്ചുതുടങ്ങിയിരുന്നില്ല.. അതുകൊണ്ട്തന്നെ ദുബായിലെ റേഡിയൊയില്‍  മലയാളഗാനങ്ങള്‍  കേള്‍ക്കുന്നത് അയാളില്‍ തെല്ലൊരു അത്ഭുതം  ജനിപ്പിച്ചു.

യാത്ര തുടര്‍ന്നുകൊണ്ടെയിരുന്നു.. പാതയൊരത്തെ കൂറ്റന്‍  കെട്ടിടസമുച്ചയങ്ങള്‍  കൌതുകത്തൊടെ നോക്കി  അയാളിരുന്നു... ഇതില്‍ ഏതു കെട്ടിടത്തിലായിരിക്കും താമസം എന്നു ചിന്തിച്ചു സമയം പൊയതറിഞ്ഞില്ല...

പ്രധാന വീധി വിട്ടു കാര്‍ പതിയെ ഒരു ചെറു വഴിയിലെക്കു തിരിഞ്ഞു, പിന്നെ മെല്ലെ നിന്നു. അരുണ്‍  സമയം നൊക്കി... 11:00 മണി... വാച്ചില്‍ സമയം മാറ്റിയിരുന്നു.. നാട്ടിലെ സമയം ആലോചിച്ചപ്പൊള്‍  12:30,

ഹേയി, ഇറങ്ങുന്നില്ലെ?  നിന്റെ താമസസ്ഥലം എത്തി..... ഇപ്പഴും നാട്ടില്‍തന്നയാ??... ശബ്ദം അലിയുടെതായിരുന്നു....

ചുറ്റും നോക്കി വലിയ കെട്ടിടങ്ങളൊന്നും കാണുന്നില്ല.... ബാഗും തൂക്കി അലി മുന്നില്‍ നടന്നു, അരുണ്‍ അലിയുടെ മുഖത്തെക്കു ഒന്നു നൊക്കി.

അലി പറഞ്ഞു “ ഇവിടെ വലിയ സൌകര്യങ്ങളൊന്നും ഇല്ല .. തല്ക്കാലം ഇവിടെ നില്‍ക്ക് പിന്നെ നമുക്കു വെറെ നൊക്കാം”....

ഇടുങ്ങിയ വ്രിത്തി ഹീനമായ ഒരു ഇടനാഴിയിലൂടെ അലിക്കു പിന്നാലെയായി അയാള്‍ നടന്നു... അവിടെ ഇവിടെയായി പൂച്ചകള്‍, ഏതൊക്കയൊ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍, അഴുക്കുവെള്ളം പുറത്തെക്കൊഴുകുന്ന ഇടനാഴികള്‍,  കരകര ശബ്ദതൊടെ നിലക്കാതെ പ്രവര്‍ത്തിക്കുന്ന .സി ...

ഈശ്വരാ ഇതും ദുബായിയൊ? ..... അയാള്‍ മൂക്കുംപൊത്തി മെല്ലെ നടന്നു.... വീട്ടിലെ പശുത്തൊഴുത്തു ഇതിനെക്കാള്‍ വ്രിത്തിയുള്ളതാണെല്ലൊ..
.
അരുണ്‍ എന്തൊ സംസാരിക്കന്‍ തുനിഞ്ഞാപ്പൊള്‍ ലതീഫ്ക പറഞ്ഞു..
 "ശ്.ശ് ആളുകള്‍ ഉറങ്ങുന്നുണ്ട് മിണ്ടരുത്....”!!

അയാള്‍ ഒരു വാതില്‍ കരകര ശബ്ദത്തൊടെ തുറന്നു... ഒരു കൊച്ചുമുറിയുടെ അകത്തളം പതിയെ അനാവരണം ചെയ്യപ്പെടുകയായി ... അങ്ങിങ്ങായി കൂര്‍ക്കം വലിയുടെ ശബ്ദം...

 ലതീഫ്ക ഒരാളെ വിളിച്ചുണര്‍ത്തി ," ഇതാണു ഞാന്‍ പറഞ്ഞ ആള്‍.. എവിടയാ കിടക്കെണ്ടതു... “ാതിയുറക്കത്തില്‍ അയാള്‍ മുകളിലെക്കു കൈ ചൂണ്ടി...

അട്ടിയട്ടിയായി ഇട്ട കട്ടിലില്‍ മൂന്നാമത്തെ കട്ടിലില്‍ ..... ഏറ്റവും മുകളില്‍. ....

നാളെ വരാമെന്നു പരഞ്ഞു ലതീഫ്കയും അലിയും പിന്നെ കൂടെയുള്ള രണ്ടുപേരും പൊയി....!

എകാന്തത, വീടുവിട്ട വിഷമം , പിന്നെ വ്രിത്തീഹീനമയ അന്തരീക്ഷം കണ്ണുകള്‍ വീണ്ടും നിറഞ്ഞുതുടങ്ങി...

പിടിച്ചു നിര്‍ത്താന്‍ ശ്രമിചിട്ടും പിടിതരാതെ കണ്ണീര്‍ധാരകള്‍ ഒഴുകിത്തുടങ്ങി.

ഇന്നലേ വരെ താമസിച്ച സ്ഥലവും ഇന്നു താമസിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ പൊലും അയാള്‍ക്ക്‌ കഴിഞ്ഞില്ല. പുറത്തെ തണുപ്പു അസഹ്യമായപ്പൊള്‍ മെല്ലെ അകത്തുകടന്നു,

 അലുമിനിയം ഫൊയില്‍ കൊണ്ടു പൊതിഞ്ഞ ഒരു ബള്‍നുള്ളില്‍ നിന്നും ചില പ്രകാശരശ്മികള്‍ പുറത്തുചാടി അവിടിവിടെയായി അരണ്ട വെളിച്ചം വിതറി..

 റൂമിന്റെ നടത്തിപ്പുകാരനായ നാദാപുരത്തുകാരന്‍  മൊയിദുക്ക അയാളോട് പറഞ്ഞു ബാഗ് ശ്രദ്ധിച്ചു വെക്കണം കള്ളന്മാരുണ്ട് ഇവിടെ....

"അല്ലങ്കിലെ വാതം പൊരാത്തതിനു തണുപ്പും" എന്നു പറഞ്ഞപൊലെ  ഇതും കൂടെ കേട്ടതൊടെ അയാള്‍ വല്ലാത്ത ഒരവസ്ഥയിലായി.

ഇട്ടിരുന്ന വസ്ത്രം പൊലും മാറാതെ ഏണിപ്പടിവഴി മൂന്നാമത്തെ കട്ടിലില്‍ കയറിക്കിടന്നു.. ഫെബ്രുവരി മാസത്തിലെ കൊടും തണുപ്പിലും .സി നിര്‍ത്താതെ പ്രവര്‍ക്കുന്നുണ്ടായിരുന്നു.
14 പേരുള്ള കുടുസ്സുമുറിയില്‍  .സി പ്രവര്‍ത്തിച്ചില്ലെങ്കിലുള്ള അവസ്ഥ ഒന്നു  ഓര്‍ത്ത്നോക്കൂ....
.സിയുടെ നെരെ എതിര്‍വശത്തായിരുന്നു അയാളുടെ സ്ഥാനം ... വരൂംബൊ കയ്യില്‍ കരുതിയതു ഒരു സാധാരണ പുതപ്പുമാത്രം അതും ബാഗിനകത്തു...

ഗള്‍ഫില്‍  പൊകണമെന്ന തീരാത്ത മൊഹത്തെ അന്നു ആദ്യമായി അയാള്‍ ശപിചു...
വീട്ടില്‍ നിന്നും ഇറങ്ങിവന്ന നിമിഷത്തെയൊര്‍ത്ത്  തേങ്ങി ..... കൊടും തണുപ്പില്‍ ഒരു പുതപ്പുപൊലും ഇല്ലാതെ ഒരു രാത്രി കഴിചുകൂട്ടി .
 കരഞ്ഞു കരഞ്ഞു അറിയാതെ എപ്പഴൊ അയാള്‍ ഉറങ്ങിപ്പൊയി...

ഉണര്ന്നുനൊക്കിയപ്പൊള്‍  സമയം 8 മണി കഴിഞ്ഞിരിക്കുന്നു... മെല്ലെ താഴെ ഇറങ്ങി .. പേസ്റ്റും ബ്രഷുമായി പുറത്തിറങ്ങിയപ്പൊള്‍  അവിടെ ആരും ഇല്ലായിരുന്നു ...

തൊട്ടടുതുകണ്ട ബാത്ത് റൂമില്‍ കയറി .. ഒന്നെ നോക്കിയുള്ളൂ , മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധം ,
പോയപൊലെ തിരിചു നടന്നു...
അയാള്‍ കരുതിയതു ലൊകത്തിലെ ഏറ്റവും വൃത്തിഹീനമായതു നാട്ടിലെ പബ്ലിക് ടൊയിലറ്റുകളാണു എന്നാണു... എന്നാല്‍ ഇതിനെക്കാള്‍ എത്രയൊമടങ്ങു വൃത്തിയുണ്ട് അതിനെന്നു അയാള്‍ക്ക്‌ മനസിലായി...

ഇത്രയം കാലം കണ്ടതും അനുഭവിച്ചതും ജീവിതമല്ലെന്ന സത്യം തിരിച്ചറിഞ്ഞു ജീവിത പാഠങ്ങലുടെ ബാലപാഠം ഇവിടെ തുടങ്ങുന്നു,..

ആരുടെയൊക്കയോ സ്വപ്നങ്ങള്‍ പേറി ഒരു വിമാനം ദുബായിയുടെ ആകാശസീമയില്‍ അലിഞ്ഞില്ലാതാവുന്നത് വെറുതെ നോക്കി നിന്നു...

 പുറത്തു കണ്ട ഒരു വാഷ്ബെയിസിനില്‍ നിന്നും പല്ലുതേച്ചു അയാള്‍ റൂമിലേക്കുപതിയെ തിരിച്ചു നടന്നു.....


2018 അകലുമ്പോൾ