Tuesday, August 25, 2009

ഒണാശംസകള്‍


എന്നൊ പൊയി മറഞ്ഞ കുറെ നല്ല നാളുകളുടെ ഒര്‍മ പുതുക്കാന്‍, കള്ളവും, ചതിയും ഇല്ലാതിരുന്ന, മനുഷ്യനെ ഒന്നായികണ്ട മാവേലിയെന്ന മഹത് സങ്കല്‍പ്പത്തെ മറക്കാതിരിക്കന്‍, നന്മയുടെയും, സ്നെഹത്തിന്റെയും, സാഹൊദര്യത്തിന്റെയും വഴിതാരകളില്‍ ഇരുള്‍വീഴുന്ന ഇന്നു, ഇന്നലകളിലെ പ്രകാശ പൂരിതമായ മനുഷ്യ മനസുകളിലെ നന്മയുദെ ശകലങ്ങള്‍ നമ്മിലെക്ക് ആവാഹിക്കന്‍ കാലത്തിന്റെ ഒര്‍മപെടുത്തലുമായി ഒണക്കാലം നമ്മെ തെടിയെതുംബൊള്‍, സദ്യവട്ടങ്ങള്‍ക്കും, ടിവി യിലെ ആഘൊഷങ്ങള്‍ക്കും അപ്പുറമായ മാനവ സാഹൊദര്യതിന്റെ, നന്മയുടെ മഹത് സന്ദേശം ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കട്ടെ..
എല്ലാവര്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ ഒണാശംസകള്‍
സസ്നെഹംസുഹാസ്

Tuesday, August 18, 2009

ഏന്റെ മുത്തശ്ശന്:

വാര്‍ധക്യത്തിന്റെ ജരാ നരകള്‍ തെളിഞ്ഞു കാണുന്ന ആ മുഖത്ത് പ്രകാശത്തിന്റെ ചൈതന്യം എറെ കുറെ നഷ്ടമായിരിക്കുന്നു. വാര്‍ധക്യം കാര്‍ന്നു തിന്നുംബൊഴും
ഒരു യുവാവിന്റെ കരുത്തൊടെ കുതറിയൊടുന്ന എന്റെ മുതശ്ശന്റെ മുഖം ഇന്നും എന്റെ ഒര്‍മകളെ സംബുഷ്ടമക്കുന്നു. ക്കണ്ടിട്ടു നാളുകള്‍ എറെ ആയി. ആ
മുതശ്ശന്റെ ഒര്‍മകളിലൂടെ ഒരു യാത്ര.

നരവീണു വെളുത്ത തലമുടിയും അതു പൊലെ വെളുത്ത ജുബ്ബായുമായി നാട്ടുപാതയിലൂദെ നടന്നു വരുന്ന ആജനബാഹുവായ ഒരു മനുഷ്യന്‍, വഴിയരികിലെ
അപരിചിതരൊടു പൊലും കുശലം പറയുന്ന, ഒരു റിട്ടയെടു അധ്യപകന്‍, അങ്ങു ദൂരെ ആ നര വീണ തല കാണുംബൊഴെ അമ്മ വിളിച്ചു പറയും "നൊക്കു,
അതാ അച്ചാച്ചന്‍ വരുന്നു", പിന്നെ ഒരു ഓട്ടമാണു, ഓടി വരുന്ന എന്നെയും അനിയനെയും കാണുംബൊള്‍ വെളുത്ത വെപ്പു പല്ലുകള്‍ കാട്ടി നിറഞ്ഞ ഒരു ചിരി..
കയ്യിലെ പ്ലാസ്റ്റിക് ബാഗില്‍ നാടന്‍ ഹല്‍വയുടെ നറു മണം ...
കൊതിയൂറുന്ന നാവും, കയ്യില്‍ പ്ലാസ്റ്റിക് ബാഗുമയി ഉമ്മറത്തു കയറുംബൊള്‍ വതില്‍പടിയില്‍ നിറഞ്ഞ ചിരിയുമയി അമ്മ, ഉമ്മറത്ത്, ഒരു കയ്യില്‍ കത്തിച്ചു
പിടിച്ച സിഗരറ്റുംമറു കയ്യില്‍ കുട്ടികളുടെ അന്‍സെര്‍ പേപ്പറും, ചുവന്ന മഷിയുള്ള പേനയുമയി അച്ചന്‍.
"നീ അങ്ങു മെലിഞ്ഞു പൊയല്ലൊ ചന്ദ്രി" എന്ന പതിവു കുശലവുമയി ഒരച്ചന്റെ വികരാം വാക്കുകളായി പുറത്തു വന്നു. ചുമലിലെ വെലുത്ത ഷാള്‍
കസെരയിള്‍ വെച്ചു, ചുറ്റുപാടും ഒന്നു കണ്ണൊടിച്ചു, അച്ചന്റെ അടുത്തായി കസെരയില്‍ ഇരുന്നു, ചുറ്റുമായി നിലതു ഏട്ടനും, ഞാനും, പിന്നെ അനിയനും.
കയ്യില്‍ ചൂടു ചായയും ഹല്‍വയും, പഴവുമൊക്കെയായി അമ്മ വന്നു, ഇനി ചായ കുടി, അതിനിടയില്‍ കുടുംബകാര്യങ്ങള്‍, കുശലം പറച്ചില്‍ അങ്ങനെ സമയം
പൊകുന്നു...കാച്ചിയ മൊരിന്റെ കാളന്‍ വെണമെന്ന നിര്‍ദെശത്തില്‍ സംസാരം തുടരുന്നു... കുടുംബ പുരാണങ്ങള്‍, പഴയ സ്കൂള്‍ ജീവിതത്തിലെ മറക്കാതെ കാത്തു വെച്ച
നിമിഷങ്ങള്‍, അതിനിടയിള്‍ ദേഷ്യം വരുംബൊള്‍ ഒരല്‍പം "സംസ്ക്രിതവും"..കയ്യിലെ ഉത്തരക്കടലാസുകള്‍ മടക്കി വച്ചു ഒരു കേള്‍വിക്കാരനെ പൊലെ അച്ചനും കൂടെ കൂടുന്നു.അച്ചാച്ചന്റെ വരവില്‍ സന്തൊഷം അറിയിക്കന്‍ അച്ചന്റെ അനിയനും കൂടെയെത്തുംബൊള്‍, രംഗം കൂടുതല്‍ രസമുള്ളതകുന്നു.
വാഴയിലയില്‍ വിശാലമായ ഒരു ഉച്ചയൂണ്, പിന്നെ ഒരുച്ച മയക്കം... കുതിച്ചു പായുന്ന നാഴികമണിയുടെ ഒര്‍മപെടുത്തലുകള്‍, സമയം സയാഹ്ന്നത്തൊടക്കുന്നു, തിരിച്ചുപൊകണം. വീടെത്താനുള്ള വെപ്രാളത്തില്‍ ചായകുടിയും
കഴിഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങുംബൊല്‍ വീണ്ടും വരാമെന്ന പതിവു യാത്രമൊഴി.
ടാക്സി കിട്ടുന്നെടം വരെ കൂടെ പൊകനുള്ള അവകാശം എനിക്കായിരുന്നു, നാട്ടുവഴിയിലൂദെ ആ കൈവെള്ളയില്‍ പിടിചു നടക്കുംബൊള്‍ ഒരിത്തിരി അഭിമാനം തൊന്നി, നാട്ടുകാരൊടു കുശലം പറഞ്ഞു, ടാക്സി ജീപ്പു കിട്ടും വരെ റൊടരികില്‍ നില്‍ക്കും അല്ലെങ്ങില്‍ കനാല്‍ പാലം വരെ ഒരു കൊച്ചു നടത്തം.
ജീപ്പിന്റെ സൈടു ഫൂട്ട് റെസ്റ്റിനു ഇരു വശവും ആളുകളെ കൊണ്ടു നിറഞ്ഞ ടാക്സി ജീപ്പുകള്‍ ഒരൊന്നായി പൊയി മറയുംബൊള്‍ അടുത്തതില്‍ പൊകാമെന്ന
ആത്മഗതം.ഒടുക്കം കൂട്ടുകരുടെ ആരുടെയെങ്ങിലും ജീപ്പു വരുംബൊള്‍ അവരുടെ സഹകരണം കൊണ്ട് എങ്ങനയെങ്കിലും കുത്തി നിറച്ചിരുന്നു, ഒന്നു യാത്ര പറയാന്‍
പൊലുമാവതെ മടക്കം ...
ഇനി കാതിരിപ്പാണു അടുത്ത വരവിനായി,... ഒരു കയ്യില്‍ നീളന്‍ കുടയും, മറു കയ്യില്‍ ഹലുവയുടെ പൊതിയുമായി, നരച്ച തലയുള്ള, വെളുത ജുബ്ബക്കുള്ളിലെ
ആജനബഹുവായ എന്റെ അച്ചച്ചന്റെ നിറചിരി കാണാന്‍,.

Monday, August 17, 2009

പുതുവല്‍സരശംസകള്‍

ഒരു ചിങ്ങമാസം കൂടെ പടി കടന്നെത്തുന്നു, മലയാളിയുടെ മനസിന്റെ പടിവാതിലില്‍ ഓണത്തപ്പന്റെ വരവറിയിക്കന്‍ തുംബയും തെച്ചിയും ചിരിതൂകി നില്ക്കുന്ന വര്‍ണകാഴ്ചക്കു തുടക്കമാവുന്ന പ്രക്രിതിയുടെ ഉല്‍ത്സവ കാലം... സ്നെഹത്തിന്റെ, നന്മയുടെ ഉണര്‍ത്തുപാട്ടുമായി നമുക്കു വരവേല്ക്കാം ഈ ചിങ്ങമാസത്തെ ... പൂവും പൂക്കുടയും എന്നൊ മറന്നുപൊയ, പൂവിളിയും, പുലികളിയും എങ്ങൊ മറഞ്ഞുപൊയ ഇന്നിന്റെ നാള്‍വഴികളില്‍ മനസില്‍ ഒരല്‍പമെങ്ങിലും നന്മ കാത്തു വെക്കുന്ന എന്റെ എല്ലാ കൂട്ടുകര്‍ക്കുംനേരുന്നു പുതുവല്‍സരശംസകള്‍

മറഞ്ഞു പൊവുബൊഴും കൈ വീശി വിളിക്കുന്ന പഴമയുടെ ആചാരങ്ങളെ നമുക്കു നെഞ്ചൊടു ചെര്‍ക്കാം. പൊയി മറഞ്ഞ ഒരു നല്ല കാലത്തിന്റെ ഒര്‍മകളെ നമുക്കു മാടി വിളിക്കാം... തലമുറകള്‍ക്കു വേണ്ടി കാത്തു വെക്കാം ഒരൊണക്കാലം,....

പുത്തന്‍ പരിഷ്കാരത്തിന്റെ കൊര്‍പരെറ്റ് ഒണം മലയളിയുടെ സ്വീകരണ മുറികളെ വിലക്കെടുക്കുംബൊള്‍, തന്ചാവൂരിലെ പൂമൊട്ടുകള്‍ പൂക്കളങ്ങല്‍ നിറക്കുംബൊള്‍ കരിഞു വീഴുന്ന തുംബയുടെ, മുക്കുറ്റിയുടെ, തെച്ചിയുദെ തേങ്ങലുകള്‍ കേള്‍ക്കതെ പൊകുംബൊള്‍ കുഴിച്ചുമൂടപ്പെടുന്നത് ഒരു കാലത്തിന്റെ ഒര്‍മപെടുത്തലുകലെയാണു... നന്മയുടെ കെടാവിളക്കുകളെയാണു.. കൂട്ടായ്മയുടെ ഓണപ്പാട്ടുകലെയാണു....

വേരറ്റു തുടങ്ങിയ ഈ നന്മയെ തിരിച്ചെടുക്കാന്‍, പഴമയുടെ മൊഴിമുത്തുകള്‍ക്കു തെളിനീര്‍ പകരാന്‍ നമുക്കു പൊകാം ആ ഒര്‍മകളിലേക്ക്... ഒരിക്കല്‍ കൂടി..
നിറ പുന്ചിരിയൊടെ വരവേല്ക്കം ഈ ചിങ്ങമാസത്തെ ........ കാത്തു വെക്കാം വരും നാളകള്‍ക്കായി...
സസ്നെഹം

സുഹാസ്

Wednesday, August 12, 2009

ഒരു നന്ദി വാക്കു



ഒരു പേമാരിയില്‍, ഒരു കൊടും കാറ്റില്‍,
നിലതെറ്റി വഴുതി മാറിയഒരത്മബന്ധമേ ,
നിന്‍ ഒര്‍മകള്‍ തന്‍ കളിപൊയികയില്‍
എന്‍ അക്ഷര കുഞ്ഞുങ്ങള്‍ നീരാടട്ടയൊ?

ആര്‍ത്തിരബുന്ന ആഴിതന്‍അടിതട്ടില്‍
ഒരു ചില്ലു കൂട്ടില്‍, നീയുറങ്ങിയൊ..

ഇരുണ്ട വാനിന്നു  കീഴെ ഈ ആഴിത്തിരയില്‍
കണ്ണിപൊട്ടിയെന്‍ വീശു വലയാല്‍
നിന്നെ ഞാന്‍ തിരയവെ,

അറിയുന്നു ഞാന്‍ എന്‍ വലക്കണ്ണികലള്‍പൊട്ടിയകലുന്ന രോധനം
അലറുന്ന ആഴിക്കരയില്‍ എകനായി
വിതുംബി ഞാന്‍ ഇരിക്കവെ,

ഒരു നേര്‍ത്ത പുന്ചിരി, ഒരു സാന്ത്വനം,
ഒരു പുതിയ മുഖം
ആ കൈക്കുംബിളില്‍ കണ്ടു ഞാന്‍ എന്‍
ആത്മബന്ധത്തിന്‍ നിഴല്‍ പാടുകള്‍

ഒഴുകിയകൊന്നൊരെന്‍ അത്മബന്ധം ഇതാ
എന്‍ കൈക്കുംബിളില്‍നിന്‍ കരുണയില്‍,
പുന്ചിരിയില്‍ ഒരു പുനര്‍ജന്മം പൊലെ...............

Monday, August 10, 2009

മഹാനായ കലകാരനു പ്രണാമം


മലയാളത്തിന്റെ വെള്ളിതിരയില്‍ ഒരു വെള്ളി നക്ഷ്ത്രമായി ഉദിച്ചു, മലയാളിയുടെ കലാഹ്രിദയത്തില്‍ മൂന്നു പതിറ്റാണ്ടിലെറെ വെളിച്ചം വിതറിയ മഹാനായ കലാകാരനു കണ്ണീരില്‍ കുതിര്‍ന്ന വിട. ശ്രീ മുരളി ഒരു കലാകാരന്‍ മാത്രമയിരുന്നില്ല അതിലെറെ സമൂഹിക പ്രതിബദ്ദതയുള്ള മനസിന്റെ ഉടമ കൂടിയായിരുന്നു. മലയളി എന്നും ഒര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒട്ടെറെ കഥാപാത്രങ്ങള്‍, മുഹൂര്‍തങ്ങല്‍ സമ്മാനിച്ചു കടന്നുപൊയ ആ കലാകാരനെ കേരളത്തിന്റെ മനസ്സു ഒരു വിതുംബലൊടെ എന്നും ഒര്‍ക്കും തീര്‍ച്ച.

Sunday, August 9, 2009

ഞാന്‍


മനസിലെ വല്മീകതിനകത് വെളിച്ചത്തിന്റെ സ്പര്‍ശമേല്ക്കാതെ ഉറങ്ങിക്കിടന്ന എന്റെ വാക്കുകളില്‍ സംഗീതത്തിന്റെ ശകലങ്ങളുണ്ടെന്നു തിരിച്ചരിഞ്ഞ എന്റെ കൂട്ടുകാരി, ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പക്ഷെ ഇനി ഒരിക്കലും കണാന്‍ ഇടയില്ലാത്ത, "വിദൂരതക്കും അപ്പുറമയ സൌഹ്രിദം എന്നു ഞാന്‍ വിശെഷിപ്പിച്ച എന്റെ കൂട്ട്, വാക്കുകള്ക്കു സൌന്ധര്യം മാത്രമല്ല മൂര്‍ചയും ഉണ്ടെന്ന ജീവിത പഠം അനുഭവ സാക്ഷ്യങ്ങളിലൂടെ എന്നെ പഠിപ്പിച്ച, വാക്കുകളുടെ കുത്തൊഴുക്കില്‍ വഴിയരികില്‍ വഴുതിവീണു അങ്ങു ദൂരേക്ക് ഒഴുകി അകന്നുപൊയ ആ കൂട്ടുകാരിക്കുവെണ്ടി എന്റെ ഈ കൊച്ചു വാക് ശകലങ്ങല്‍ സമര്‍പ്പിക്കുന്നു......
പ്രവാസ ജീവിതത്തിലെ എകാന്ദമായ നിമിഷങ്ങലില്‍ നാടും, വീടും, ചെമ്മണ്ണു പൂശിയ നാട്ടു വഴികളും മനസ്സിലൂടെ കടന്നു പൊകുംബൊള്, വിരല്‍തുംബില്‍ പിറക്കുന്ന അകഷ കുഞ്ഞുങ്ങല്‍ ഒരു കൊയ്തു പാട്ടിന്റെ ഈണത്തൊടെ വെളിചം കാണുംബൊല്‍ ഹ്രിദത്തിലെവിടയൊ മറഞുഞുനില്ക്കുന്ന കുട്ടിക്കാലതിന്റെ ഒര്‍മകള്‍ മിഴിയിണകള്‍ കവിഞൊഴുകുന്നതു ഞന്‍ അറിയുന്നു....
ഈ കൊച്ചു ബ്ലൊഗിലൂടെ കണ്ണൊടിക്കുംബൊള്‍ വിരസതയുദെ കാര്‍മേഘങ്ങള്‍ നിങ്ങളെ മൂടുന്നുവെങ്ങില്‍ ഒരല്പം പൊലും ശങ്കിക്കാതെ എന്നെ അറിയിക്കുക.. വായനക്കരന്റെ വാക്കുകളാണു എഴുത്തുകാരന്‍റ്റെ ഊര്‍ജജം എന്നു വിശ്വസിക്കുന്നു ഞാന്‍...
സസ്നെഹം


Suhas


ദോഹ ഖത്തര്‍_


write to me @ suhaspkin@gmail.com

ഒരു അറബി കഥ

ഒരു അറബി കഥ
കത്തുന്ന ഉച്ചസൂര്യന്‍ അഗ്നി സ്പുലിങ്ങന്ങളായി മണല്‍ പരപ്പുകളെ വരുത്തെടുക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന പാദങ്ങള്‍ നിലത്തുരപ്പിക്കാനാവാതെ തളര്ന്നുതുടങ്ങിയ ഒരു പേക്കോലം അതാ അടുത്ത് വരുന്നപോലെ തോന്നുന്നു ... അതെ തലയില്‍ കീരതുനികൊണ്ട് കെട്ടിയ തലപ്പവിന്നടിയില്‍ കരിഞ്ഞുണങ്ങിയ മുഖവുമായി ഒരു പാവം ആട്ടിടയന്‍. ഒരുതുള്ളി ദാഹനീരിനായി അയാള്‍ യാചിക്കുകയാണ് ഇത്തിരി തണലിനായി കേഴുകയാണ് . പക്ഷെ അവിടം ശൂന്യമായിരുന്നു ഞാന്‍ ക്യാമറ ഒന്നുകൂടെ സൂം ചെയ്തു, അതെ ഇപ്പോള്‍ കുറേകൂടെ വ്യക്തമായി കാണാം . പിന്നില്‍ നിന്നും ആരോ വിളിച്ചപോലെ തോന്നി, ക്യാമറയില്‍ നിന്നും കണ്ണെടുക്കാതെ ഞാന്‍ വിളിച്ചു പറഞ്ഞു ഒരു നിമിഷം, ഏതോ ഒരു ആട്ടിടയന്റെ മനോഹരമായ ചിത്രം എന്റെ ക്യാമറയില്‍ പതിയുന്നു, നമുക്കിതിനെ പരവധി ഉപയോഗിക്കണം നോക്കൂ അയാള്‍ വെള്ളത്തിന്‌ വേണ്ടി കേഴുന്ന രംഗം വളരെ തന്മയത്വത്തോടെ കാണാം ഇപ്പോള്‍, ... ഇത്തവണ ഒരു അവാര്‍ഡ് അടിചെടുക്കണം പ്രവാസ ജീവിതത്തിന്റെ കഷ്ടപടുകളെ കുറിച്ച് എഴുതിത്തുടങ്ങിയപ്പോള്‍തന്നെ എനിക്ക് അറിയാമായിരുന്നു ഇത് ഹിറ്റ്‌ ആവും എന്ന്. എപ്പോ ഈ രംഗം കൂടെ ആവുമ്പോ അതിന്റെ ചാരുത കൂടുകയേ ഉള്ളൂ. വല്ലാതെ ദാഹിക്കുന്നു, ഒരു സോഫ്റ്ദ്രിന്ക് എടുത്റെ, ഹ! എന്താ മാഷെ ഇതു, കയ്യില്‍ ക്യാമറ കാണുന്നിലെ? അതൊന്നു ഓപ്പണ്‍ ചെയ്തു താ ചേട്ടാ, ഒരുകവിള്‍ സോഫ്റ്ദ്രിന്ക് കുടിച്ചു അതിന്റെ ഗ്യാസ് ഒരു എമ്ബക്കമായി പുറത്തു പോയി. . ആഹ! നല്ല ആശ്വാസം !! ഇനി കുറെ കൂടെ ഷൂട്ട്‌ ചെയ്യാം. ആടിടയന്റെ നിലവിളി ഒരു വനരോദനമായി അവിടെ പ്രതിദ്വാനിച്ചു , അതിന്റെ മാറ്റൊലി മൈക്രോഫോണിലൂടെ ക്യാമറ ഒപ്പിയെടുത്തു ..... ചാരുതയാര്‍ന്ന ലൈവ് രെകോര്‍ദിംഗ് .. പക്ഷെ അയാളുടെ നിലവിളി കേള്‍ക്കാന്‍, ഒരു തുള്ളി ദാഹജലം നല്കാന്‍ , കഴുകന്‍ കണ്ണുകളുമായി ക്യാമറക്ക് പുറകില്‍ (ശ)സീതലചായയില്‍ ഇരുന്ന ആ കലാഹൃദയങ്ങള്‍ക്ക്‌ കഴിഞ്ഞില്ല . .. അവര്‍ കൈവരാന്‍ പോകുന്ന അവാര്‍ഡിന്റെ നിര കുംഭം മാത്രമേ കണ്ടുള്ളൂ.നിഴല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ മരണത്തോട് മല്ലിടുന്ന മനുഷ്യന്റെ വേദന കാണാതെ പോകുമ്പോള്‍, മനോഹരമായ വാക്ക് ശകലങ്ങള്‍ ദ്രിസ്യങ്ങള്‍ക്ക് മേമ്പൊടി ചേര്‍ക്കുമ്പോള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറുന്നത് ചയാഗ്രതനതിന്റെ മനോഹാരിതയും സബ്ത കലയുടെ ഗാംഭീര്യവും സംവിധാനത്തിന്റെ പെരുമയും മാത്രം ദാഹനീരിനു വേണ്ടി യാചിച്ച ആ സഹജീവിയെ പുറം കല്‍ കൊണ്ട് തട്ടിമാറ്റിയ മനുഷ്യത്വ രാഹിതിത്യതിന്ടെ നീച്ച കര്മങ്ങളല്ല................

പോന്നോന്നം

കാലഭേദങ്ങളുടെ ഉണര്തുപട്ടുമായി ചിങ്ങമാസത്തിലെ പോന്നോനത്തെ വരവേല്‍ക്കാന്‍ സമയമായി. തുമ്പയും തെച്ചിയും,മുക്കുറ്റിയും പൂചൂടുന്ന ഓണക്കാലത്തിന്റെ കാല്‍പെരുമാറ്റം കേള്‍ക്കുന്നില്ലേ? അങ്ങ് ദൂരെ കുന്നിറങ്ങിവരുന്ന കുംമാട്ടിയുടെ കാല്‍ ചിലങ്ങുടെ മണിനാദം ഇങ്ങു അരികെലെക്ക് വരുന്നത് കേള്‍ക്കുന്നില്ലേ, നമുക്ക് വരവേല്‍ക്കാം കുന്നിറങ്ങി വരുന്ന ആ ഓണത്തപ്പനെ നിറഞ്ഞ മനസോടെ പൂവിളിയും, പൂകൂടയുമായി..........പടിയിരങ്ങിതുടങ്ങിയ ഓണ സ്മൃതികളെ തിരിച്ചെടുക്കാന്‍, ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഓണത്തിന്റെ വര്നങ്ങള്‍ക്ക് ചാരുതഏകന്‍ എഴുതാം നമുക്കും, കൊഴിഞ്ഞുവീണ ഓര്‍മകളിലെ വെള്ളി വീഴാത്ത ഓണസ്മ്രുതികളെ കുറിച്ച്, രണ്ടു വരി.......... ആ വിരല്‍ തുമ്പിലെ അക്ഷരപൂക്കള്‍ വരച്ചു ചേര്‍ക്കട്ടെ ഒരു നൂറു നരു മലരുകള്‍ ....... .......... ...............
സസ്നേഹം സുഹാസ്‌

2018 അകലുമ്പോൾ