Wednesday, June 25, 2014

മഴ ഭാവങ്ങൾ



ആരോ  കാർന്നുതിന്ന മൊട്ടകുന്നുകളിൽ
കണ്ണീർ സ്പർശമായി മഴക്കാലം
അവസാന വേരും  അറുത്തു മാറ്റപെട്ട
ആൽമരകൊമ്പിൽ നനുത്ത കാറ്റിന്റെ കരസ്പർശം  ...


ഇത് മഴയല്ല , കാറ്റല്ല  പ്രകൃതിതൻ  രോദനം
അറിയാതെയെപ്പഴോ വിതുംബിയ വിണ്ണിന്റെ  മിഴിനീർ


മഴ പെയ്യുകയാണ് ............. 
നഗരവഴിയിലെ ചവറുകൂനയിൽ അറപ്പോടെ........
മണ്ണു മാന്തിയ  അഗാധതയിൽ വേദനയോടെ.......
ശോഷിച്ചു നിറം മങ്ങിയ പുഴയുടെ മാറിൽ പ്രണയാർദ്രമായി.....
പച്ചപുതച്ച പാടങ്ങളിൽ  ഗ്രിഹാതുരതയൊടെ....


ഒടുവിൽ.....
മണ്ണിനെ കാർന്നുതിന്ന, പുഴയുടെ ജീവനെടുത്ത 
മനുഷ്യന്റെ കൂരക്കു മുകളിൽ
ഒരു പേമാരിയായി, പ്രളയമായി ... കൊടുങ്കാറ്റായി..
കലിപൂണ്ട വിണ്ണിന്റെ പ്രതികാര ദാഹം ..



No comments:

Post a Comment

2018 അകലുമ്പോൾ