Sunday, September 6, 2009

ഓണ നാളിലെ മഴ

സ്വപ്നങ്ങളില്‍ മഴ മുകിലുകള്‍ പെയ്തിറങ്ങിയ ദിനരാത്രങ്ങളില്‍ മഴയെ ഞാന്‍ പ്രണയിച്ചു.. മഴ നൂലുകളുടെ ലാവണ്യം വിരല്‍തുംബിലൂടെ വാക്കുകളായി
പുനര്‍ജനിക്കുംബൊള്‍ ഉള്ളിലെ മഴ മേഘങള്‍ പെയ്തറങ്ങുന്ന നിര്‍വ്രുതി ഞാന്‍ അറിയുകയായിരുന്നു.. ഓണക്കാലത്തിന്റെ നിറവു നേരില്‍ കാണാന്‍ പിറന്ന മണ്ണിലെക്ക് തിരിച്ചു കാലുകുത്തുംബൊള്‍ അവിടെ എന്നെ വരവേല്‍ക്കാന്‍ മഴ മെഘങ്ങളും ചാറ്റല്‍
മഴയും പിന്നെ തണുപ്പിന്റെ പട്ടു പുതച്ച മലയാള മണ്ണിന്റെ ഗന്ധവും ....
സ്വപ്നതിലെ മുകില്‍ കുഞ്ഞുങ്ങള്‍ യാധാര്‍ഥ്യതിന്റെ പെരുമഴയായി കണ്‍മുന്നില്‍ നിറഞ്ഞാടിയപ്പൊള്‍ ഉള്ളിലെ സന്തൊഷം അണപൊട്ടിയൊഴുകുകയായിരുന്നു....
മഴയുടെ പ്രണയം ആവൊളം എനിക്ക് നല്‍കാന്‍ ഒരല്‍പം പൊലും വൈമനസ്യം കാണിക്കാതെ വീണു കിട്ടിയ 9 ഒഴിവുദിനങ്ങളിലും എന്നെ തഴുകി കടന്നു
പൊകുകയായിരുന്നു.....
എനിക് മുന്നില്‍ പെയ്തിറങ്ങിയ ഒരൊ മഴതുള്ളിക്കും നന്ദി... എന്റെ സ്വപ്നങ്ങള്ക്കു കൂട്ടിരുന്ന, എന്റെ പ്രണയം തിരിച്ചറിഞ്ഞ എന്റെ മഴ മേഘങ്ങള്‍ക്കു
നന്ദി... ഇനി മറ്റൊരു മഴക്കായി കാത്തിരിക്കുന്നു ഞാന്‍ ഈ പ്രവാസ ഭൂമികയില്‍.........

2018 അകലുമ്പോൾ