Monday, August 18, 2014

സ്ഥലത്തെ പ്രധാന പയ്യൻസ്

പൊതുവേ നാണം കുണുങ്ങിയായിരുന്നു അവൻ , അധികം ആരോടും സംസാരിക്കാത്ത പ്രകൃതം , സ്കൂൾ , പാഠപുസ്തകം, വീട് അങ്ങനെ ഒതുങ്ങി കഴിയുകയായിരുന്നു,പഠിക്കാൻ മിടുക്കനായ അവന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നു നല്ല മാർക്കോടെ പാസ്സായി  . ഇനി ഉപരിപഠനം എതങ്കിലും നല്ല കോളെജിൽ തന്നെ വേണം , അവന്റെ
പരീക്ഷ റിസൾട്ട് നോക്കി അച്ഛൻ പറഞ്ഞു .

ഇക്കാലമാത്രയം വീടിനടുത്തുള്ള ,  ബോയ്സ്  സ്കൂളിൽ പഠിച്ച അവനു നഗരത്തിലെ കോളേജിൽ പോകുന്ന കാര്യം ആലോചിച്ചപ്പോൾ ഒരിത്തിരി ആധിയായി .പക്ഷെ , വീട്ടുകാരുടെ നിർബന്ധവും,  പഠിക്കാനുള്ള ആഗ്രഹം അവനെ നഗരത്തിലെ മികച്ച കോളേജിൽ തന്നെ അഡ്മിഷനെടുക്കാൻ പ്രേരിപ്പിച്ചു. നല്ല മാർക്കുണ്ടായിരുന്ന അവനു അവിടെ തന്നെ അഡ്മിഷൻ കിട്ടി .

ഒടുവിൽ കോളേജു തുറക്കുന്ന ദിവസം ആഗതമായി , ആധികയറിയ മനസ്സുമായി വിശാലമായ ആ കോളേജുമുറ്റതെക്കു അവൻ കാലെടുതുവെച്ചു .  അപരിചിതരായ ഒരുപാടുപേർ
അവന്റെ സമീപത്തുകൂടെ നടന്നുപോയി , അവൻ ആരെയും ശ്രദ്ധിക്കാതെ തലകുനിച്ചു കോളേജു വരാന്തയിലൂടെ നടന്നു നീങ്ങി .

"എക്സ്ക്യുസ് മീ , ഏതു കോളേജിലാ " ഒരു സ്ത്രീ ശബ്ദം അവനെ പിന്നിൽ നിന്നും വിളിച്ചു , അവൻ തിരിഞ്ഞു നോക്കി , ഒന്നല്ല ഒരു കൂട്ടം പെണ്‍കുട്ടികൾ അവനു നേരെ വരുന്നു... ഈശ്വരാ , ജീവിതത്തിൽ ആദ്യമായി അവൻ ഇത്രേം പെണ്‍ പിള്ളേർ  ഒരുമിച്ചു അടുത്തേക്ക് വരുന്നത് കാണുന്നത് . അവന്റെ കാലുകൾ വിറക്കാൻ തുടങ്ങി , തൊണ്ടവരണ്ടുപോയ പോലെ ,  അവൻ ഇടറിയ ശബ്ദതിൽ പറഞ്ഞു "ഈ കോളേജിൽ തന്നെ , പുതിയതാ "

"ഓഹോ പുതിയതാണോ, എന്നിട്ട് ഈ പഴയ ചേച്ചിമാരെ വണങ്ങാതെ പോവാണോ? " നമ്മളൊക്കെ ഇവിടെ പഴയതാ ... ഒന്ന് വണങ്ങീട്ടു പോ അനിയാ ഇല്ലെങ്കിൽ ഗുരുത്വദോഷം കാണും നാളെ ഇവിടെ ഒക്കെ ജീവിക്കണ്ടതല്ലേ , മോനൂ പഠിച്ചു മിടുക്കനാകണ്ടെ "....
ശരി ചേച്ചിമാരെ എന്ത് വേണം, പ്ലീസ് എന്നെ ഒന്ന് വെറുതെ വിടാമോ ,

"ഹെയി , അങ്ങനെ വെറുതെ വിടാനോ, " തൂണിനു പിറകിൽ നിന്നും ഒരു പുരുഷ ശബ്ദം ......
"നമ്മളും ഇവിടെ പഴയാതാണേ .... ഒന്ന് നമ്മളേം തൊഴുതിട്ടു പൊയ്കോളൂട്ടോ " തൂണിനു പുറകിൽ നിന്നും മുഖം മാത്രം പുറത്തു കാട്ടി ഒരു താടിക്കാരൻ ....

അവന്റെ കണ്ണുകൾ നിറഞ്ഞു ഇവിടെ നിന്നും രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലാലോ ...

. തൂണിന്റെ പിറകിലെ ചേട്ടനോട് ചോദിച്ചു എന്താ വേണ്ടത് ഞാൻ ചെയ്യാം .....

"ശരി എന്നാ തുടങ്ങിക്കോ ,  , ആ ചേച്ചിമാരുടെ എല്ലാം  ചെരുപ്പ് വൃത്തിയാക്കി , കാലു പിടിച്ചു ദക്ഷിണ കൊടുക്കണം , എന്നിട്ട്  ഇവിടെ കുറെ ചെട്ടന്മാരുണ്ടെ, അവരേം അങ്ങനതന്നെ .... എന്നാ   തുടങ്ങിക്കോ.... " താടിക്കാരൻ ചേട്ടൻ കൽപിച്ചു ... മോനൂ വലിയ ആളാവനുല്ലതല്ലേ , നിറയെ അനുഗ്രഹം കിടക്കട്ടെ...

എല്ലാവരും ചുറ്റും കൂടിനിന്നു പാട്ട് പാടി കയ്യടിച്ചു ... 

കരഞ്ഞുകൊണ്ട്‌ അവൻ ഓരോരുത്തരുടെ ചെരുപ്പ് വൃത്തിയാക്കി , കാലുതോട്ടു അനുഗ്രഹംവാങ്ങി , ദക്ഷിണകൊടുത്തു ..
ആദ്യം ആദ്യം മനസ്സില് വല്ലാത്ത ഒരു ഭയമായിരുന്നു അവനു പക്ഷെ പതിയെ ഇത്രെയേ ഉള്ളൂ എന്ന തോന്നൽ..... , കണ്ണുനീർ തനിയെ വറ്റി ... അവസാനത്തെ ചേട്ടന്റെ ഷൂ വൃത്തിയാക്കുംമ്പോൾ അവനു മനസ്സിൽ എന്തും ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നു ..

ഭയപ്പെട്ട റാഗിംഗ് ഇത്രയോക്കയെ ഉള്ളൂ എന്ന സമാധാനത്തോടെ തല ഉയരത്തി പിടിച്ചു അവൻ ക്ലാസിലേക്ക് നടന്നു ....

മനസ്സിൽ എല്ലാ ചേട്ടന്മാരോടും ചേച്ചിമാരോടും നന്ദി പറഞ്ഞുകൊണ്ടു .....
... 

2018 അകലുമ്പോൾ