അപ്പുമോനെന്താ ഇന്നും വല്ലാതിരിക്കുന്നെ , അമ്മയുടെ
ചോദ്യം അപ്പുമൊന്റെ ക്ഷീണിച്ച കണ്ണുകളിൽ ഒരു
ചലനവും സൃഷ്ടിച്ചില്ല. അവൻ വാടിയ
ചെംബിലപൊലെ അമ്മയുടെ മാറിൽ ചേർന്ന്
കിടന്നു കണ്ണുകൾ പതിയെ അടച്ചു.
ചെറുതായി പനിക്കുന്നുണ്ട്, ചിലപ്പോൾ അവൻ ഞെട്ടി എണീറ്റ് ചുറ്റും
നോക്കുന്നുണ്ടായിരുന്നു.
കേവലം രണ്ടു വയസ്സ്
മാത്രം പ്രായമുള്ള അപ്പു എല്ലാവരുടെയും
കണ്ണിലുണ്ണിയാണ്, വീട്ടിൽ വരുന്നവരെ കയ്യിലെടുക്കാൻ
അവൻറെ മിടുക്കൊന്ന് വേറെ തന്നെ. എല്ലാവരും
പറയുമായിരുന്നു അപ്പു ആള് സ്മാർട്ട്
ആണ് എന്ന്. അത്
തെല്ലോരഭിമാനതോടെ സുരഭി കേട്ടിരിക്കുമായിരുന്നു.
സമയം ഒത്തിരിയായി അപ്പുമൊന്റെ
അച്ഛൻ ഇനിയും വന്നില്ല. വൈകും
എന്ന് മനുഏട്ടൻ
വിളിച്ചു പറഞ്ഞിരുന്നു, ഓഫിസിൽ നിന്നും വരുമ്പോൾ
മകനെ ഡെകെയറിൽ നിന്നും
വിളിക്കാൻ മറക്കരുത് എന്ന് പ്രത്യേകം
പറഞ്ഞിരുന്നു. പക്ഷെ ഇത്രേം വൈകും
എന്ന് കരുതിരയില്ല , സുരഭിയുടെ ആത്മഗതം ഒരു
ദീർഘ നിശ്വാസമായി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന
സ്ത്രീയെ മോഷണക്കേസിൽ പോലീസ് കൊണ്ടുപോയത് ഇന്നലെയാണ്
...സ്വന്തം ചേച്ചിയെ പോലെ സ്നേഹിച്ച
അവർ ഒടുവിൽ .... സുരഭിക്ക്
അത് ഓർക്കാനേ കഴിഞില്ല.
നഗരത്തിലെ മൾടി നാഷണൽ കമ്പനിയിലെ
ഉദ്യൊഗസ്ഥയാണ് സുരഭി ഭര്ത്താവ് മനു
ഒരു ഐ ടി
പ്രൊഫഷനലും. തിരിക്കു പിടിച്ച ജീവിതത്തിനിടയിൽ
മകനെ നോക്കാൻ കഴിയാതെ
വന്നപ്പോൾ മകനെ ഡെകെയറിൽ കൊണ്ടുചെന്നാക്കാം
എന്ന് പറഞ്ഞത് സുരഭിയാണ് , അവിടെ
ആവുമ്പോ സമയത്തിന് ഭക്ഷണം, നോക്കാനും
ഉറക്കാനും ആയമാർ , പിന്നെ മറ്റു കുട്ടികളുടെ
കൂടെയാവുംബൊ അപ്പുന് കളിക്കേം ചെയ്യാം
.... പണം മാത്രം നോക്കിയാമതി ... സുരഭി
പറഞ്ഞു നിർത്തി .. മനു ഒരു
നിമിഷം ചിന്തിച്ചു പിന്നെ സമ്മതിച്ചു
, നഗരത്തിലെ അറിയപെടുന്ന ഡെകെയറിൽ അവർ അപ്പുവിനെ
കൊണ്ടുചെന്നാക്കി.
ഡെകെയർ, പല പ്രായത്തിലുള്ള
പത്തോളം കുട്ടികൾ , അവർക്ക് കളിയ്ക്കാൻ
വിവിധതരം കളിപ്പാട്ടങ്ങൾ , രണ്ടു ആയമാർ
... മക്കളെ അവിടെ ഏല്പിച്ചു വേഗത്തിൽ
തിരികെ പോകുന്ന രക്ഷിതാക്കൾ, തിരക്ക്
പിടിച്ച നഗര ജീവിതത്തിന്റെ
മറ്റൊരു മുഖം. അമ്മമാര് തിരികെ
പോകുമ്പോൾ ഉറക്കെ കരയുന്ന
കുട്ടികൾ ... പക്ഷെ ഒന്ന് തിരിഞ്ഞു
നോക്കാൻ പോലും സമയമില്ലാത്ത അമ്മമാർ
നഗരതിരക്കിലൂടെ എവിടെയോ മറഞ്ഞു , കുഞ്ഞുങ്ങളുടെ
നിലവിളിയോച്ചകൾ അനാഥമായി , ഒരു
പ്രതിദ്വാനിപോലും ശ്രിഷ്ടിക്കാതെ നഗരശബ്ദത്തിൽ അലിഞ്ഞമർന്നു.
അപ്പു ചുറ്റിലും നോക്കി,
വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ അപരിചിതമായ
മുഖങ്ങൾ, പല പ്രായത്തിലുള്ളവർ,
കൂടുതൽ പേരും അപ്പുവിനെക്കൾ പ്രയം
കൂടിയവർ ആയിരുന്നു ..ചിലർ കരയുന്നു, ചിലർ
ഭയന്ന കണ്ണുകളോടെ എന്തോ പ്രതീക്ഷിച്ചിരിക്കും
പോലെ, അങ്ങിങ്ങായി ചിതറി കിടക്കുന്ന കളിപ്പാട്ടങ്ങളെ
അവർ ഒന്ന് നോക്കുകപോലും
ചെയ്യുന്നില്ല
പെട്ടന്ന് ആയമാരിൽ ഒരാൾ
അവരുടെ അടുത്തേക്ക് വന്നു ചുറ്റിലും നോക്കി. ക്രൂരതയുടെ തീനാളം
ആ കണ്ണുകളിൽ
ജ്വലിച്ചു നിന്നു. കരഞ്ഞു കൊണ്ടിരുന്ന
കുട്ടികളിൽ പലരും പെട്ടന്ന് കരച്ചിൽ
നിരത്തി ഭയചകിതരായി അവരെ നോക്കി.
വേട്ടപട്ടിയെ കണ്ട മുയൽകുഞ്ഞിപോലെ അവർ
പതുങ്ങി ഇരുന്നു........
അവിടെ ഉണ്ടായിരുന്ന ആയ
മാരിൽ ഏറ്റവും ക്രൂരയായിരുന്നു ക്ലാര,
ഭർത്താവു എന്നേ ഉപേക്ഷിച്ചു പോയ,
അമ്മയുടെ പേറ്റുനൊവു എന്തെന്നറിയാത്ത സ്ത്രീ.
കുട്ടികളെ നോക്കാനും ഭക്ഷണം കൊടുക്കാനുമുളള
ഉത്തരവാദിത്തം ക്ലരക്കാണ്.
സ്റ്റോപ്പ് പ്ലയിംഗ് ബേബീസ്, ദിസ്
ഈസ് ദി ടൈം
ഫോര് ബ്രക്ഫാസ്റ്റ്, അവർ
ഉറക്കെ വിളിച്ചു പറഞ്ഞു . കുട്ടികൾ അവരെ തന്നെ
നോക്കിയിരുന്നു. അവർ ട്രെയിൽ
നിന്നും പാലും ബ്രഡും ഓരോരുത്തരുടെയും
മുന്നിൽ വെച്ചു. അപ്പുവിന്റെ മുന്നിലും
വെച്ച് , അവൻ മെല്ലെ
ബ്രഡിൽ കൈവച്ചു , ഡോണ്ട് ടച്
യുവർ ഫുഡ് അന്റിൽ
ഐ സേ , ക്ലാര അലറി
.. ജീവിതത്തിൽ ആദ്യമായായിരുന്നു ഇത്രയും വലിയ ഒരു
ശബ്ദം അവൻ കേൾക്കുന്നത്..
ഞെട്ടിത്തരിച്ചു അപ്പു വാവിട്ടു കരഞ്ഞു
, ക്ലാര ഒരൊറ്റ കുതിപിനു അപ്പുവിനെ
തൂക്കിയെടുത്തു , അവന്റെ കയ്യിലും കാലിലും
പൊതിരെ തല്ലി... അപ്പു ഉറക്കെ
ഉറക്കെ കരഞ്ഞു , ദേഷ്യം കൊണ്ടു
ചുവന്നു തുടുത്ത ക്ലാര ഒരു
ഭ്രാന്തിയെപ്പോലെ അവനെ തല്ലി.. പിന്നെ
തറയിലേക്ക് ശക്തിയായി തള്ളി, അപ്പു
തറയിൽ നിന്നും വിതുംബിക്കൊണ്ട് എഴുന്നെറ്റു
ആ മുറിയുടെ ഒരു
മൂലയിൽ ചെന്ന്
ഇരുന്നു, അവൻ ഭക്ഷം
ഒന്നും കഴിച്ചില്ല .
ക്ലാര മറ്റു കുട്ടികൾക്ക്
ഭക്ഷണം കൊടുത്തു തുടങ്ങി.. ചിലര്
കഴിക്കാൻ കൂട്ടാക്കിയില്ല , അവരുടെ തലയിൽ അവൾ
ശക്തിയായി കൈമുട്ടു കൊണ്ടു
ഇടിച്ചു ഭയന്ന്പോയ കുട്ടികൾ
ഭക്ഷണം കഴിച്ചു എന്ന് വരുത്തി
തീർത്തു . പാത്രങ്ങൾ എല്ലാം പെറുക്കി
കൂട്ടി ക്ലാര അടുക്കലയിലേക്ക് പോയി. തിരിച്ചു വന്ന
ക്ലാര എല്ലാവരോടുമായി പറഞ്ഞു ഇനി പാല്
കഴിച്ചു എല്ലാവരും ഉറങ്ങിക്കോണം കുട്ടികൾ
പാലു കുടിച്ചു പതിയെ
മയക്കത്തിലേക്കു വീണു . അഞ്ചു മിനിറ്റിനകം
എല്ലാവരും ഉറങ്ങി അപ്പു മാത്രം
പാല് കുടിച്ചില്ല അവൻ
ഉറങ്ങിയതുമില്ല .
അപ്പു ഐ ടോൾഡ്
യു റ്റു ഗോ
ആൻഡ് സ്ലീപ് , വൈ യു
ആർ സ്റ്റിൽ
നൊട്ട് ? രണ്ടു വയസ്സ്കാരാൻ അപ്പുവിനു
അവർ പറഞത് എന്തെന്
മനസ്സിലാക്കാൻ കഴിയില്ലെന്ന് തിരിച്ചറിയാനുള്ള ബുദ്ധിപോലുമില്ലാത്ത ക്ലാര അപ്പുവിന്റെ തലയിൽ
ശക്തിയായി ഇടിച്ചു ... അവൻ വീണ്ടും ഉറക്കെ കരഞ്ഞു ... പക്ഷെ
ഒരു കുട്ടിപോലും അവന്റെ
കരച്ചിൽ കേട്ട് ഉണർന്നില്ല , അവർ
ഗാഡനിദ്രയിൽ ആയിരുന്നു.. ക്ലാര പാലിൽ കലർത്തിയ
ഉറക്ക ഗുളികയുടെ ശക്തി തീരും വരെ അവർ
ആരും ഇനി ഉണരില്ല
...ക്ലാര അപ്പുവിനെ നിർബന്ധിച്ചു പാല്
കുടിപിച്ചു
, പതിയെ അവനും മയക്കത്തിലേക്കു
വീണു.
ഹാവൂ സമാധാനമായി, ഈ
പത്തെണ്ണത്തിനെ നോക്കനുല്ലൊരു പാടു ..ഒരെണ്ണത്തിനെ നോക്കാനുള്ള
കഴിവില്ലാത്ത അമ്മമാരുടെ ഈ നാട്ടിൽ
പത്തെണ്ണത്തിനെ നോക്കുന്ന എനിക്ക് വല്ല
അവാർഡും തരണം.. ക്ലാര ആത്മഗതം
ചെയ്തു. മേശപുറത്തുള്ള ആഴ്ച്ചപതിപ്പിൽ ആർത്തിയോടെ അവർ നോക്കി
.. എന്താവും സുധാമണിയുടെ അവസ്ഥ , ആവൾ മരുമകളെ
കൊല്ലുമോ .. ആ കൊല്ലണം! അങ്ങനെയുള്ള
എല്ലാ എണ്ണതിനെയും കൊല്ലണം! ..... അവർ ആകംഷയൊടെ
ആഴ്ചപതിപ്പ് തുറന്നു വായിച്ചു തുടങ്ങി
.. ചിലപ്പോൾ അവൾ പല്ലുകടിച്ചു
.. ചിലപ്പോൾ നിരാശയോടെ , ഛെ !.. എന്നല്ലമുള്ള ശബ്ദം
പുറപ്പെടുവിച്ചു .... വായനയുടെ ഒടുവിൽ അവർ
കസേരയിൽ ചാഞ്ഞു ഇരുന്നു ഉറക്കം
തുടങ്ങി.
രണ്ടു മൂന്നു മണിക്കൂർ
കഴിഞ്ഞു കാണും കുട്ടികൾ മെല്ലെ
ഉണരാൻ തുടങ്ങി. ചെറിയ ചെറിയ
തേങ്ങലുകൾ ക്ലാരയുടെ ഉറക്കം കെടുത്തി
അവർ എഴുന്നെറ്റു ... നാശം
ഉണർന്നോ ഇവറ്റകൾ .. മനുഷ്യനെ ഒന്ന്
സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല ... ഇനി
ഞാൻ ഗുളികയുടെ ഡോസ് കൂട്ടും
, നിങ്ങളെ ഒരു പാഠം
ഞാൻ പഠിപ്പിക്കും... കാണാം
... അവർ ആരോടെന്നില്ലാതെ പിറുപിറുത്തു ..
കുട്ടികളിൽ ചിലർ ഉണര്ന്നെങ്കിലും
അവിടെ തന്നെ തളർന്നുകിടന്നു , ചിലർ
സ്നഗ്ഗിയിൽ മലമൂത്ര വിസര്ജനം ചെയ്തു
. മുഴുവൻ സമയവും ഇറുകിയ സ്നഗ്ഗിക്കുള്ളിൽ
വായുസഞ്ചാരം ഇല്ലാതെ കഴിയേണ്ടിവരുന്ന കുരുന്നു
ബാല്യങ്ങൾ പരിതാപകരം
തന്നെ !!
ക്ലാര കുട്ടികളുടെ വൃത്തികേടായ വസ്ത്രങ്ങൾ മാറ്റികൊടുത്തു... അവർ
അടുക്കളയിലേക്ക് പോയി.. ക്ലാരയുടെ അസാനിധ്യം
കുട്ടികൾക്ക് ഉണർവ് പകർന്നു അവർ ആശ്വാസതോടെ
പരസ്പരം നോക്കി. ഇനി അവൾ
വരുന്നവരെ ഒരിത്തിരി സമാധാനത്തോടെ കളിക്കാം
.. അവർ കളിപ്പാട്ടങ്ങളുമായി കളി തുടങ്ങി.
നിമിഷങ്ങൾക്കകം ഉച്ച ഭക്ഷണത്തിന്റെ അറിയിപ്പുമായി
ക്ലാര വീണ്ടും എത്തി .. അതുവരെ
കളിയുടെ ആവേശത്തിലായിരുന്ന കുരുന്നുകൾ എല്ലാം അവസാനിപിച്ചു
ഒതുങ്ങിയിരുന്നു. ക്ലാരയുടെ
ഇടിയുടെ വേദന അറിയാവുന്ന കുട്ടികൾ
അനുസരണയൊടെ എന്തല്ലമോ കഴിച്ചെന്നു വരുത്തി.
അപ്പുവിനു ഭയമായിരുന്നു രാവിലെ കിട്ടിയ തല്ലിന്റെ
വേദന അവനെയും,ഭക്ഷണം
കഴിക്കാൻ പ്രേരിപ്പിച്ചു ..പക്ഷെ ക്ലാര നൽകിയ
ജ്യുസ് അവൻ കഴിച്ചില്ല
.... അവൾ നിര്ബന്ധിച്ചു കുടിപ്പിക്കാൻ ശ്രമിചെങ്കിലും അപ്പു അത് തട്ടിമാറ്റി
.. തറ മുഴുവൻ ജ്യുസ് ഒഴുകി
പറന്നു .. ക്ലാര ഒരിക്കൽ കൂടെ
തടാക രൂപം പ്രാപിച്ചു
.. അവൾ അപ്പുവിനെ പൊതിരെ തല്ലി.
കലിയടങ്ങാത്ത അവൾ മറ്റൊരു
പാത്രത്തില ജ്യുസുമായി വീണ്ടും വന്നു
പക്ഷെ അവർ നേരത്തെ
ചെർത്തതിലും കൂടുതൽ ഉറക്ക ഗുളിക
ചേർത്തിരുന്നു . അവൾ അപ്പുവിന്റെ
കൈകൾ രണ്ടും പുറകിൽ
കെട്ടി ചുമരിനോടു ചേർത്ത് നിരത്തി
ബലമായി അത് കുടിപ്പിച്ചു
....അപ്പു വീണ്ടും മയക്കത്തിലേക്കു വഴുതി
വീണു ...
സമയം ഗതികിട്ടാതെ അനന്തമായി
ഒടികൊണ്ടിരുന്നു .. രക്ഷിതാക്കൾ വരാനുള്ള സമയം ആവാറായി
ക്ലാര കുട്ടികളെ എഴുന്നേല്പിച്ചു കുളിപിച്ചു
, നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു റെഡിയാക്കി
നിർത്തി .. ഓരോരുത്തരായി വന്നു കുട്ടികളെ വീട്ടിലേക്കു
കൂട്ടികൊണ്ടു പോവാൻ തുടങ്ങി ക്ലാര
രക്ഷിതാക്കളെ ചിരിച്ച മുഖത്തോടെ കുശലന്വേഷണങ്ങലോടെ
സ്വീകരിച്ചു , മധുരമായി സംസാരിച്ചു മക്കളുടെ
കുസൃതികൾ (ഇല്ലാത്ത) ക്ലാര വിശദീകരിചു
. സന്തോഷത്തോടെ രക്ഷിതാക്കൾ കുട്ടികളുമായി വീട്ടിലേക്കു പോയി.
സുരഭി ഓഫീസിൽ നിന്നും
ദ്രിതിയിൽ വീട്ടിലെതാനുള്ള ഒരുക്കത്തിലായിരുന്നു അപ്പോഴാണ് മനു വിളിച്ചുപറയുന്നത്
ഇന്ന് അല്പം തിരക്കാണ് അപ്പുനെ
ഡെകെയറിൽ നിന്നും കൂട്ടികൊണ്ടുപോകണം, മറക്കല്ലേ
എന്ന്. സുരഭി വാച്ചിൽ നോക്കി
സമയം ആറുമണി ഇനി
ഈ ട്രാഫികിൽ എപ്പഴ
എന്റെ ഈശ്വരാ ... അവർ ഇത്തിരി വൈകും എന്ന്
ഡെകെയറിൽ വിളിച്ചു പറഞ്ഞു . ക്ലാരയായിരുന്നു
ഫോണ്‍ എടുത്തത് അവർ പറഞ്ഞു
"നോ പ്രോബ്ലം മാം, ഹി
ഈസ് സേഫ് ഹിയർ
.. ഡോണ്ട് വറി" .. സുരഭിക്ക് സമാധാനമായി അപ്പുനെ
സുരക്ഷിതമായ കൈകളില
ഏല്പിച്ച സന്തോഷം അവരുടെ
മുഖത്ത് തെളിഞ്ഞു. ഈ ഡെകെയർ
ഉള്ളത് തന്നെ ഒരു വലിയ
ആശ്വാസം, നമ്മെ പോലുള്ള പ്രൊഫഷനൽസിനു പ്രത്യേകിച്ചും... അവർ
ഓഫീസിൽ നിന്ന്, ഇറങ്ങാൻ നെരേം
സഹപ്രവർത്തയോട് പറഞ്ഞു.
ഒരിത്തിരി വൈകി അവർ
അപ്പുവിന്റെ അടുതെത്തി , കാത്തിരിപ്പിന്റെ മുഷിപ്പ് ഒട്ടും കാണിക്കാതെ
ക്ലാര അവിടെ ഉണ്ടായിരുന്നു. മറ്റെല്ലാ
കുട്ടികളും പോയി അപ്പു മാത്രമേ
ഇനിയുള്ളൂ. ക്ലാര സുരഭിയുടെ അടുത്തു
കുശലന്വേഷണം ചെയ്തു ,ക്ലാര അപ്പുവിനെ
പുകഴ്ത്തി ഒരു പാടു
സംസാരിച്ചു .. അപ്പു ഉറങ്ങുകയായിരുന്നു, സുരഭി
അപ്പുവിനെ തോളിൽ എടുത്തു അവിടെ
നിന്നും ഇറങ്ങുമ്പോൾ ചുരുട്ടിയ ഒരു നോട്ടെടുത്തു
ക്ലാരയുടെ കയ്യിൽ കൊടുത്തു, "ദിസ്
ഈസ് മൈ പ്ലഷർ
, ഫോര് യുവർ കെയർ ടു മൈ അപ്പു"
, വിടർന്ന
കണ്ണുകളോടെ ക്ലാര ആ നോട്ടു
കയ്യിലേക്ക് വാങ്ങി വെളുക്കെ ചിരിച്ചു.
പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞു
അവർ പരസ്പരം പിരിഞ്ഞു
. അപ്പു നല്ല ഉറക്കമായിരിന്നു .കാറിന്റെ
ബേബി സീറ്റിൽ അവനെ
സുരക്ഷിതമായി ഇരുത്തി സുരഭി കാറോടിച്ചു
വീടിലേക്ക് പോയി.
********************************************
കാല്ലിംഗ് ബെല്ലിന്റെ സബ്ദം
കേട്ട് സുരഭി ഞെട്ടി എണിറ്റു,
അപ്പു അപ്പോഴും നല്ല മയക്കത്തിലായിരുന്നു
പനിയുടെ ശക്തി കൂടിയിരുന്നു. അപ്പുവിനെ തോളിലിട്ട്
സുരഭി വാതിൽ തുറന്നു . പുറത്തു
മനുഏട്ടൻ , ഹോ ഇന്ന്
ഭയങ്കര തിരക്കായിരുന്നു ഓഫീസിൽ , ഒരു വിധം
തീർത്തു എന്ന്
പറഞ്ഞമതിയല്ലോ , മനു പറഞ്ഞു
തുടങ്ങി... എങ്ങനെ എന്റെ അപ്പൂസ്
.. ഇപ്പൊ പനിയുണ്ടോ , നോക്കട്ടെ അച്ഛന്റെ അപ്പുമൊനെ..
മനു അപ്പുവിനെ തോളിൽ
എടുത്തു .. നല്ല പണി കണ്ണുകൾ
കൂമ്പി അടഞ്ഞിരിക്കുന്നു ... പാവം നമ്മുടെ അപ്പുനു
എന്ത് പറ്റിയെടാ , മനു സുരഭിയെ നോക്കി .. വാ നമുക്ക്
ഡോക്ടറുടെ അടുത്തു പോകാം. നീ
വസ്ത്രം മാറാതിരുന്നത് നന്നായി . മനുവും സുരഭിയും
അപ്പുവിനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി
.
തളർന്നു കിടക്കുന്ന അപ്പുവിനെ
ഡോക്ടർ പരിശോധിച്ചു വിവരങ്ങൾ ആരാഞ്ഞു .. സുരഭി
പറഞ്ഞു ഇന്ന് അവൻ ഡെകെയറിൽ
ആയിരുന്നു, വന്നപ്പം മുതലേ ഇങ്ങനെയാണ്
.. ഡോക്ടർ അപ്പുവിനെ വിശദമായി പരിശോധിച്ചു
, എന്നിട്ട് രക്തം പരിശോധിച്ചു റിസൽറ്റുമായി
വേഗം വരൻ പറഞ്ഞു
. രക്തപരിശോധന ഫലം കണ്ട
ഡോക്ടർ ക്രുദ്ധനായി അവരോടു പറഞ്ഞു , ഈ
കുട്ടിയുടെ ശരീരത്തിൽ വലിയതോതിൽ ഉറക്കഗുളിക
ചെന്നിട്ടുണ്ട് , ഇവനെ വല്ലാതെ വെദനിപ്പിചിട്ടുണ്ട്
.. ആരാണീ ക്രൂരത ചെയ്തത്? അവർ
നിയമത്തിന്റെ മുന്നിൽ മറുപടി
പറയേണ്ടിവരും, അപ്പുവിനെ ഇപ്പൊ ഇവിടെ
എത്തിച്ചത് നന്നായി ഇല്ലയിരുന്നെങ്കിൽ ... അത്
ചിന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല
... അപ്പുവിനു പെട്ടന്ന് തന്നെ വിദഗ്ദചികിത്സ
നല്കാൻ ഡോക്ടർ മറ്റു ഡോക്ടർമാരോടു
നിർദെശിചു.
കൂടുതൽ കൂടുതൽ സമ്പാദിക്കാനുള്ള
വെപ്രാളത്തിനിടയിൽ ഒരു തലമുറയെയാണ്
നിങ്ങൾ ബലികഴിക്കുന്നത്, അമ്മയുടെ സ്നേഹം രുചിച്ചു
കഴിയേണ്ട ഇവൻ ആരുടെയോ കയ്യിലെ
വിഷം തിന്നു ഇഞ്ചിഞ്ചായി ഇല്ലാതാവാൻ
വിട്ടുകൊടുത്തിട്ട് ഇരുന്നു കരയുന്നോ? ഡോക്ടർ
സുരഭിയുടെ നേരെ നോക്കി . ഇനിയെങ്കിലും
തിരിച്ചറിയൂ ഇവൻ നിങ്ങളുടെ
സംബാദ്യമാണ്, ഇവനേക്കാൾ വലിയ
ഒരു സൌഭാഗ്യവും നിങ്ങൾക്ക്
ഉണ്ടാക്കാൻ കഴിയില്ല , അവരെ നശിപ്പിക്കരുത്. ഒരു
കുഞ്ഞിനെ നോക്കാൻ നിങ്ങൾ പെടുന്ന
പാടു എത്രയാണെന്ന് നിങ്ങൾക്ക്
അറിയാമെങ്കിൽ പത്തു കുട്ടികളെ നോക്കാൻ
ഒരു ആയക്ക് എത്രമാത്രം സാധിക്കുമെന്ന
സാമാന്യ ബുദ്ധിയെങ്കിലും കാണിക്കമായിരുന്നില്ലെ ... എല്ലാ ഡെകെയറുകളും ഇങ്ങനെയാണ്
എന്ന് ഞാൻ പറയുന്നില്ല
പക്ഷെ ഇത്തരത്തിലുള്ള ഡെകെയറുകളും ഉണ്ട് എന്ന വസ്തുത
മറക്കാതിരിക്കുക .
നമ്മുടെ മക്കളെ ഒരു
പരീക്ഷണത്തിന് വിട്ടുകൊടുക്കണോ എന്ന് ഇനി നിങ്ങൾക്ക്
തീരുമാനിക്കാം . രണ്ടു നാളുകൊണ്ടു അപ്പുവിന്റെ
ആരോഗ്യം തിരികെ കിട്ടും ... പിന്നെ
തീരുമാനം നിങ്ങലുടെതാണ്.
ഏതായാലും ഈ കേസ്
ഞാൻ പോലീസിന് കൈമാറും
, ഒരു തലമുറയുടെ നിലനില്പിനു ഭീഷണിയായ
ആ രാക്ഷസിയെ നിയമം
നൽകുന്ന പരമാവധി ശിക്ഷ വാങ്ങിച്ചു
കൊടുക്കാൻ ഒരു പൌരൻ
എന്നതിലുപരി സാമൂഹിക പ്രതിബദ്ദതയുള്ള ഒരു
ഡോക്ടർ എന്ന നിലയിൽ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യും.
അവരുടെ കയിൽ വിലങ്ങു വീഴണം
തീർച്ച അതിനു നിങ്ങളുടെ എല്ലാ
സഹകരണവും വേണം. ഡോക്ടർ പറഞ്ഞു
നിരത്തി .
ഡോക്ടറുടെ മുറിയിൽ നിന്നും
പുറത്തിറങ്ങുമ്പോൾ സുരഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു,
പക്ഷെ, ആ കണ്ണുകളിൽ
ഒരു ദ്രിഡനിശ്ചയത്തിന്റെ തിളക്കം
മനു കണ്ടു ...
മനുഏട്ടാ ഞാൻ ജോലി
രാജിവേക്കുവാ , നമ്മുടെ അപ്പുമൊനെക്കാൽ വലുതായി
ഒരു ജോലിയും എനിക്ക്
വേണ്ട .... സുരഭിയുടെ ശബ്ദം ദ്രിഡവും
ശക്തവുമായിരുന്നു. മനു സുരഭിയുടെ തോളിലൂടെ
കയ്യിട്ടു ചേർത്തു
നിർത്തി . ഒരു റെയിൽ
പാളം പോലെ
നീണ്ടു കിടക്കുന്ന ആശുപത്രി വരാന്തയിലൂടെ അവർ അപ്പുവിന്റെ
അരികിലേക്ക് നടന്നു ....
No comments:
Post a Comment