Monday, August 18, 2014

സ്ഥലത്തെ പ്രധാന പയ്യൻസ്

പൊതുവേ നാണം കുണുങ്ങിയായിരുന്നു അവൻ , അധികം ആരോടും സംസാരിക്കാത്ത പ്രകൃതം , സ്കൂൾ , പാഠപുസ്തകം, വീട് അങ്ങനെ ഒതുങ്ങി കഴിയുകയായിരുന്നു,പഠിക്കാൻ മിടുക്കനായ അവന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നു നല്ല മാർക്കോടെ പാസ്സായി  . ഇനി ഉപരിപഠനം എതങ്കിലും നല്ല കോളെജിൽ തന്നെ വേണം , അവന്റെ
പരീക്ഷ റിസൾട്ട് നോക്കി അച്ഛൻ പറഞ്ഞു .

ഇക്കാലമാത്രയം വീടിനടുത്തുള്ള ,  ബോയ്സ്  സ്കൂളിൽ പഠിച്ച അവനു നഗരത്തിലെ കോളേജിൽ പോകുന്ന കാര്യം ആലോചിച്ചപ്പോൾ ഒരിത്തിരി ആധിയായി .പക്ഷെ , വീട്ടുകാരുടെ നിർബന്ധവും,  പഠിക്കാനുള്ള ആഗ്രഹം അവനെ നഗരത്തിലെ മികച്ച കോളേജിൽ തന്നെ അഡ്മിഷനെടുക്കാൻ പ്രേരിപ്പിച്ചു. നല്ല മാർക്കുണ്ടായിരുന്ന അവനു അവിടെ തന്നെ അഡ്മിഷൻ കിട്ടി .

ഒടുവിൽ കോളേജു തുറക്കുന്ന ദിവസം ആഗതമായി , ആധികയറിയ മനസ്സുമായി വിശാലമായ ആ കോളേജുമുറ്റതെക്കു അവൻ കാലെടുതുവെച്ചു .  അപരിചിതരായ ഒരുപാടുപേർ
അവന്റെ സമീപത്തുകൂടെ നടന്നുപോയി , അവൻ ആരെയും ശ്രദ്ധിക്കാതെ തലകുനിച്ചു കോളേജു വരാന്തയിലൂടെ നടന്നു നീങ്ങി .

"എക്സ്ക്യുസ് മീ , ഏതു കോളേജിലാ " ഒരു സ്ത്രീ ശബ്ദം അവനെ പിന്നിൽ നിന്നും വിളിച്ചു , അവൻ തിരിഞ്ഞു നോക്കി , ഒന്നല്ല ഒരു കൂട്ടം പെണ്‍കുട്ടികൾ അവനു നേരെ വരുന്നു... ഈശ്വരാ , ജീവിതത്തിൽ ആദ്യമായി അവൻ ഇത്രേം പെണ്‍ പിള്ളേർ  ഒരുമിച്ചു അടുത്തേക്ക് വരുന്നത് കാണുന്നത് . അവന്റെ കാലുകൾ വിറക്കാൻ തുടങ്ങി , തൊണ്ടവരണ്ടുപോയ പോലെ ,  അവൻ ഇടറിയ ശബ്ദതിൽ പറഞ്ഞു "ഈ കോളേജിൽ തന്നെ , പുതിയതാ "

"ഓഹോ പുതിയതാണോ, എന്നിട്ട് ഈ പഴയ ചേച്ചിമാരെ വണങ്ങാതെ പോവാണോ? " നമ്മളൊക്കെ ഇവിടെ പഴയതാ ... ഒന്ന് വണങ്ങീട്ടു പോ അനിയാ ഇല്ലെങ്കിൽ ഗുരുത്വദോഷം കാണും നാളെ ഇവിടെ ഒക്കെ ജീവിക്കണ്ടതല്ലേ , മോനൂ പഠിച്ചു മിടുക്കനാകണ്ടെ "....
ശരി ചേച്ചിമാരെ എന്ത് വേണം, പ്ലീസ് എന്നെ ഒന്ന് വെറുതെ വിടാമോ ,

"ഹെയി , അങ്ങനെ വെറുതെ വിടാനോ, " തൂണിനു പിറകിൽ നിന്നും ഒരു പുരുഷ ശബ്ദം ......
"നമ്മളും ഇവിടെ പഴയാതാണേ .... ഒന്ന് നമ്മളേം തൊഴുതിട്ടു പൊയ്കോളൂട്ടോ " തൂണിനു പുറകിൽ നിന്നും മുഖം മാത്രം പുറത്തു കാട്ടി ഒരു താടിക്കാരൻ ....

അവന്റെ കണ്ണുകൾ നിറഞ്ഞു ഇവിടെ നിന്നും രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലാലോ ...

. തൂണിന്റെ പിറകിലെ ചേട്ടനോട് ചോദിച്ചു എന്താ വേണ്ടത് ഞാൻ ചെയ്യാം .....

"ശരി എന്നാ തുടങ്ങിക്കോ ,  , ആ ചേച്ചിമാരുടെ എല്ലാം  ചെരുപ്പ് വൃത്തിയാക്കി , കാലു പിടിച്ചു ദക്ഷിണ കൊടുക്കണം , എന്നിട്ട്  ഇവിടെ കുറെ ചെട്ടന്മാരുണ്ടെ, അവരേം അങ്ങനതന്നെ .... എന്നാ   തുടങ്ങിക്കോ.... " താടിക്കാരൻ ചേട്ടൻ കൽപിച്ചു ... മോനൂ വലിയ ആളാവനുല്ലതല്ലേ , നിറയെ അനുഗ്രഹം കിടക്കട്ടെ...

എല്ലാവരും ചുറ്റും കൂടിനിന്നു പാട്ട് പാടി കയ്യടിച്ചു ... 

കരഞ്ഞുകൊണ്ട്‌ അവൻ ഓരോരുത്തരുടെ ചെരുപ്പ് വൃത്തിയാക്കി , കാലുതോട്ടു അനുഗ്രഹംവാങ്ങി , ദക്ഷിണകൊടുത്തു ..
ആദ്യം ആദ്യം മനസ്സില് വല്ലാത്ത ഒരു ഭയമായിരുന്നു അവനു പക്ഷെ പതിയെ ഇത്രെയേ ഉള്ളൂ എന്ന തോന്നൽ..... , കണ്ണുനീർ തനിയെ വറ്റി ... അവസാനത്തെ ചേട്ടന്റെ ഷൂ വൃത്തിയാക്കുംമ്പോൾ അവനു മനസ്സിൽ എന്തും ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നു ..

ഭയപ്പെട്ട റാഗിംഗ് ഇത്രയോക്കയെ ഉള്ളൂ എന്ന സമാധാനത്തോടെ തല ഉയരത്തി പിടിച്ചു അവൻ ക്ലാസിലേക്ക് നടന്നു ....

മനസ്സിൽ എല്ലാ ചേട്ടന്മാരോടും ചേച്ചിമാരോടും നന്ദി പറഞ്ഞുകൊണ്ടു .....
... 

Saturday, July 26, 2014

നൂർ മർവാൻ ഒരു രക്തസാക്ഷി

യുദ്ധഭൂമിയിലെ നടുക്കുന്ന കാഴ്ചകൾ അവനെ ഒട്ടും അസ്വസ്ഥമാകിയില്ല. ഗാസയിലെ തെരുവിൽ അനാഥമായ കബന്ധങ്ങൾ അവനു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു . ആഴ്ചകൾക്ക് മുന്നേ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയും രക്തദാഹിയായ ഇസ്രായേലി മിസൈൽ കവർന്നെടുത്തത്‌ അവന്റെ കണ്മുന്നിലാണ്. ശരീരമാസകലം പരിക്കുമായി അവൻ രക്ഷപെട്ടു. അന്ന് അവൻ ഏറെ കരഞ്ഞു , തന്നെഅനാഥനാക്കി എല്ലാവെരെയും മരണം
കവർന്നു, വീടുപോലും തകർക്കപ്പെട്ടിരിക്കുന്നു.



നൂർ മർവാൻ എന്ന 16 വയസ്സുകാരന് ജീവിതം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ !!.  യുദ്ധത്തിന്റെ ശേഷിപ്പുകൾ നൂറിനു പട്ടിണിയും അനാഥത്വവും ആയിരുന്നു. അയൽക്കാരുടെയും സന്മനസ്സുകലുടെയും കാരുണ്യത്താൽ അവൻ പതിയെ ജീവിതത്തിലേക്ക്
പിച്ചവെച്ചു.തീ തുപ്പുന്ന പടകൊപ്പുകൾക്കിടയിലൂടെ നൂർ ജീവിതത്തിലേക്ക് തിരിച്ചു നടന്നു .  ദിവസ്സവും നിരവധി മൃതദേഹങ്ങൾ ആ തെരുവിൽ വീണുകൊണ്ടിരുന്നു . ആദ്യമാദ്യം അവനു ഭയമായിരുന്നു രക്തം കട്ടപിടിച്ച മൃതശരീരം, ചിതറി തെറിച്ചു പോയ അവയവങ്ങൾ, രക്തബന്ധങ്ങളുടെ ഒടുങ്ങാത്ത വിലാപങ്ങൾ. പതിയെ ആ യുദ്ധഭൂമി അവനു ചിരപരിചിതമായി;  കലിപൂണ്ട ഇസ്രായേലി മിസൈൽ ഒരിക്കൽ തന്നെയും തേടിവരുമെന്ന്
അവനുറപ്പായിരുന്നു
.

പക്ഷെ അവൻ ഭയന്നു പിന്നോട്ട് നടന്നില്ല;  ജനിച്ചു വളർന്ന മണ്ണിൽ അന്യനായി ജീവിക്കാൻ അവനു കഴിയില്ലായിരുന്നു . തെരുവിൽ പിടയുന്ന സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ തന്നാലവുന്നതെല്ലാം ചെയ്തും  ഉഗ്രസ്പോടനങ്ങലുടെ പ്രതിദ്വാനികൾ ഭയപ്പെടുത്തിയ തന്റെ
പ്രിയപ്പെട്ട വെള്ളരിപ്രാവുകൾക്ക് തീറ്റ കൊടുത്തു അവയെ പരിരക്ഷിച്ചും ആ തെരുവിൽ തന്നെ കഴിഞു
.
ഒടുവിൽ തോക്കേന്തിയ ഇസ്രായേലി പട്ടാളം നൂറിന്റെ ഗ്രാമത്തെയും തേടിയെത്തി . യുദ്ധടാങ്കുകളുടെ കടകട ശബ്ദം , നിർത്താതെയുള്ള വെടിയൊച്ചകൾ, അശാന്തിയുടെ രാപ്പകലുകൾ.. ഗാസ്സയുടെ തെരുവുകൾ ശവപറംബായി, മനുഷ്യത്വം നഷ്ടമായ ആ നരാധമന്മാർ
സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞുപിടിച്ചു കൊലപെടുത്തികൊണ്ടിരുന്നു . പ്രധിരോധിക്കുന്ന ഓരോ മനുഷ്യനെയും അവർ കൊന്നു തള്ളി . രക്തം കട്ടപിടിച്ച തെരുവിൽ അവർ പുതിയ ഇരയെ തിരഞ്ഞു കൊണ്ടിരുന്നു ..


പതിവുപോലെ അന്നും വൈകുന്നേരം തന്റെ പ്രിയപ്പെട്ട വെള്ളരിപ്രാവുകൾക്ക് തീറ്റ കൊടുക്കാൻ നൂർ തെരുവിലേക്ക് നടന്നു. പതിവിനു വിപരീതമായി ആ വൈകുന്നേരം പൊടിപടലങ്ങൾ കൊണ്ടു മൂടിക്കിടന്നിരുന്നു . പ്രാവുകൾ ഭയചകിതരായി അവിടിവിടെയായി
ഒളിച്ചിരുന്നു , നൂറിന്റെ കാൽപെരുമാറ്റം കേൾക്കുമ്പോൾതന്നെ പറന്നെത്താറുള്ള അവ പക്ഷെ  ആ വൈകുന്നേരം മാത്രം അവന്റെ അടുത്തേക്ക്‌ വരാതെ ഉച്ചത്തിൽ കുറുകികൊണ്ടിരുന്നു. നൂർ പ്രാവുകളെ  ഉച്ചത്തിൽ വിളിച്ചു. പക്ഷെ അവ അവന്റെ അടുത്തേക്ക് വന്നില്ല ..


പെട്ടന്ന്,  ഉച്ചത്തിലുള്ള സ്പോടനസബ്ദം കേട്ട് നൂർ തിരിഞ്ഞു നോക്കി , അവന്റെ തൊട്ടടുത്ത  കെട്ടിടം കനത്ത ശബ്ദതൊടെ നിലം പതിച്ചു . പ്രാവുകൾ പലവഴിക്കായി പറന്നകന്നു. കെട്ടിടത്തിനകത്ത് നിന്നും ഉച്ചത്തിലുള്ള നിലവിളി ഉയര്ന്നു , കയ്യിലെ ധാന്യം അവിടെ ഉപേക്ഷിച്ചു നൂർ തകർന്ന കെട്ടിടത്തിനടുത്തേക്ക് ഓടി, നിമിഷങ്ങൾക്കുള്ളിൽ നൂർ ഉൾപടെ
നൂറുകണക്കിനാളുകൾ അവിടെ രക്ഷാ പ്രവർത്തനം തുടങ്ങി ; തല തകർന്ന പിഞ്ചു കുഞ്ഞുങ്ങൾ , അംഗഭംഗം വന്ന അമ്മമാർ, രക്തം വാർന്നൊഴുകുന്ന ശരീരം തകർന്ന കെട്ടിട ഭാഗങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു ..
 
നൂറിന്റെ ശ്രദ്ധ ഒരു പിഞ്ചു കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിലിലേക്ക് തിരിഞ്ഞു .. ശരീരമാസകലം മുറിവെറ്റു രക്തം വാർന്ന് കിടക്കുന്ന ഒരു കുഞ്ഞ് .. നൂർ അവനെ കയ്യിലെടുത്തു ആംബുലൻസിനടുത്തെക്കു ഓടി.. ആ ഓട്ടം അധിക ദൂരം നീണ്ടുനിന്നില്ല!!! ആ ജനകൂട്ടത്തെ തേടി  കലിപൂണ്ട ഒരു ഇസ്രായേലി മിസൈൽ കൂടെ വന്നത്തി  ..... ചിതറി തെറിച്ച ശവശരീരങ്ങലിൽ നൂറ മർവാൻ എന്ന പതിനാറു കാരനും ഉണ്ടായിരുന്നു.... മറോടക്കിപിടിച്ച ഒരു പിഞ്ചു ശരീരവും ....

അതെ നൂർ മർവാൻ ഒരു രക്ത സാക്ഷിയാണ് .. മനുഷ്യത്വം മരവിച്ച  ഇസ്രായേലിന്റെ യുദ്ധക്കലിയുടെ രക്തസാക്ഷി ....

Thursday, July 17, 2014

നിശ്ശെഷൻ



മണ്ണിന്റെ മാറുപിളർന്നു രക്തമൂറ്റിയൊരു ജെ.സി.ബി


തൊൽക്കുമെന്നറിഞ്ഞിട്ടും പൊരുതി നോക്കിയൊരു 
വൻമരക്കുറ്റിയുടെ തായ്‌വെരറുത്തവൻ ഇളകിയാടി
മുതുമുത്തശ്ശനാ മരകുറ്റിതൻ തല രണ്ടായി പിളർന്നു മണ്ണകം പൂകി ..


ഭൂതകാലത്തിന്റെ ഒർമകുറിപ്പിതാ
ഭാവിതൻ ചരമം കുറിക്കുവോർക്കായി


കാറ്റൊടു , മഴയോട് വെയിലോടു പൊരുതി ഞാൻ
ഒരു വൻമരമായി മാറിയ നാൾതൊട്ട്
വഴി യാത്രികർക്ക് ഞാൻ   തണലായിരുന്നു
ആകാശപറവക്കു കൂടായിരുന്നു
ഇലമർമരത്തിന്റെ താരാട്ടുപാടി
കൂട്ടിലെ കുഞ്ഞിനു കൂട്ടായിരുന്നു ഞാൻ

കാല പ്രവാഹത്തിൻ കുത്തൊഴുക്കിൽ
മഴയെറ്റു വെയിലെറ്റു പോയിരുന്നെങ്കിലും
കൊടുംകാറ്റിൻ ശൌര്യം മുറിവേൽപ്പിച്ചുവെങ്കിലും
മണ്ണിന്റെ ഹൃദയത്തിൽ വേരാഴ്ത്തി
ആത്മ ധൈര്യത്തിന്റെ പ്രതിരോധമായി
നിലനിന്നു ഞാനൊരു വടവൃക്ഷമായി.


ഒടുവിൽ , ആരോ ചുഴറ്റിയ മഴുവിന്റെ മുന്നിൽ
ജീവൻ കൊടുത്തു ഞാൻ കീഴടങ്ങി.


തയ്‌വെരു മാത്രം ബാക്കിയായ് ഒരു മരകുറ്റിയായി
ഒടുവിൽ ഇന്നിതാ മറ്റൊരു ജെ.സി.ബി കയ്യാൽ
ഓർമ്മകൾ പോലും മരിച്ചുപോകുന്ന
നിശ്ശേഷനായി ഞാൻ..

Monday, June 30, 2014

വാടകക്കാരൻ


ആ കുടുസ്സു മുറിയിൽ നിന്നും അയാളുടെ ബാഗും വസ്ത്രങ്ങളും വായുവിലൂടെ പുറത്തേക്കു പറന്നു.   "വാടക തരാൻ കാശില്ലെങ്ങിൽ നീ വല്ല പാർക്കിലും പോയി കിടക്ക്; കാശു തരാതെ എന്റെ മുറിയിൽ കിടക്കാമെന്ന് കരുതേണ്ട.. പോ പുറത്ത് !!!", വാടകക്കാരൻ അലറി.

ഒരു രണ്ടീസം കൂടെ കഴിഞു തരാം , ശമ്പളം കിട്ടിട്ടില്ല  , ഇന്നലേം ഞാൻ കാലുപിടിച്ചു പറഞ്ഞതാ ആ ഫോര്മാനോട് , പക്ഷെ കിട്ടീല്ല ... ഇല്ലെങ്ങി ആരൊടെലും കടം വാങ്ങി  ഞാൻ തരാം .. ഒരു രണ്ടീസം കൂടെ.. അയാള് വാടകക്കാരനോടു കെഞ്ചി..

 ഇന്ന് തീയതി അഞ്ചായില്ലേ ?? തനിക്കറിയില്ലേ വാടക കൊടുക്കണം ന്നു ??? കാശില്ലാഞ്ഞിട്ടല്ല , ഇതൊക്കെ അങ്ങനെ മതി എന്ന് വിചാരിച്ചിട്ട അല്ലെങ്ങിൽ നീ ഇന്നലെ തന്നെ വാടക ശരിയാക്കും എനിക്കറിയില്ലേ ...വലിയ ലാഭം ഒന്നുല്ല എന്നിട്ടും ഞാനിതു നടത്തുന്നതെ തന്നെപോലെ കുറെയാളുകൾ ജീവിച്ചോട്ടെ എന്ന്നു വിചാരിച്ച .. അതാ ഇപ്പം കൊഴപ്പം ആയതു .. നീ ഏതായാലും ബാകി എല്ലാവര്ക്കും ഒരു പാഠം ആവട്ടെ .... ഇല്ലങ്കിൽ അവരും തരില്ല  അടുത്ത മാസം ..

 
ആഹ് ... വേഗം പൊയ്ക്കോ... എവിടേലും പോ!!!!!!!!!

 
ഉടുത്തിരുന്ന കയലിമുണ്ടിന്റെ ഒരറ്റം കൊണ്ടു മുഖം തുടച്ചു അയാൾ ആ കൊച്ചു മുറിയുടെ മൂലയിൽ നിന്നു പതിയെ  പുറത്തേക്കു നടന്നു. പ്രവാസിയായ ശേഷം ആദ്യമായി  അയാളുടെ കണ്ണുകൾ നിറഞ്ഞു.. പട്ടിയെ പോലെ തന്നെ ഈ മുറിയിൽനിന്നും ആട്ടി പുറത്താക്കിയപ്പോൾ , ഒപ്പം മുറിയിൽ ഉണ്ടായിരുന്നവരിൽ ഒരാളെങ്കിലും അയാൾക്ക്‌ വേണ്ടി സംസാരിക്കും എന്നയാൾ കരുതി പക്ഷെ ... അയാൾക്ക്‌ വേണ്ടി ഒരു നാവുപോലും ചലിച്ചില്ല , അരുതെന്ന് പറയാൻ ഒരു  കൈപോലും ഉയർന്നില്ല .

 ആറുപേർ താമസിക്കുന്ന  ആ കുടുസ്സുമുറിയിൽ ഒരു പാടു അസൌകര്യങ്ങൾ  ഉണ്ടായിരുന്നെങ്കിലും , അയാളുടെ ചെറിയ വരുമാനത്തിന് പറ്റിയ ഒരു മുറിയായിരുന്നു.

കൃത്യമായി ശമ്പളം കിട്ടാതെ പലരിൽ നിന്നും കടം വാങ്ങി കഴിഞ്ഞ മാസംവരെ വാടക  കൊടുത്തു പക്ഷെ ഇത്തവണ ആരോടും ചോദിക്കാനില്ല , നാലുമാസത്തെ ശമ്പളം കുടിശ്ശികയാണ് , കടം വാങ്ങിയ കാശു കൊടുത്തിട്ടില്ല ... പിന്നെ ആരോടു  ചോദിക്കാൻ!!!...  അയാൾ ആത്മഗതം ചെയ്തു .

 വീട്ടിലെ കാര്യങ്ങൾ ഇതിലേറെ പരിതാപകാരമാണ് . ഫീസടക്കാൻ കാശില്ലതെ മകൾ കുറച്ചു ദിവസംമായി കോളെജിനു പുറത്താണ്‌ .. പ്രാരാബ്ദങ്ങളുടെ പട്ടിക നിരത്തി ഭാര്യ.....

 വീട്ടിലേക്കു വിളിക്കാതെ രണ്ടു ദിവസമായി , ശമ്പളം നാളെ കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞു മടുത്തു.

 പൊരിവെയിലിൽ , ചുട്ടുപഴുത്ത വാർക്കകമ്പിയിൽ  ജോലി ചെയ്തു തിരിച്ചു വരുമ്പോൾ വൈകിട്ട് വീട്ടിലേക്ക്‌ വിളിക്കുന്നത്‌ ഒരിത്തിരി ആശ്വാസത്തിനാണ് പക്ഷെ ഇപ്പം അതും നഷ്ടമായി .അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...

 ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി അയാൾക്ക്‌ മുന്നിൽ നിന്നു പല്ലിളിച്ചു ...

 അയലിൽ അലക്കിയിട്ടിരുന്ന കവർഓൾ** എടുത്തു അയാൾ ബാഗിൽ കുത്തി തിരുകി . ബാഗും എടുത്തു പതിയെ റോഡിലേക്കിറങ്ങി. ഇരുൾ വീണു തുടങ്ങിയ പാതയോരത്ത്  തെരുവ് വിളക്കുകൾ പ്രകാശിചു തുടങ്ങി . എങ്ങോട്ട് പോകും എന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചു നിന്നു . കൂടെ ജോലി ചെയുന്നവർ ലേബർകാമ്പിലാണ് താമസം .. കമ്പനി വിസ ഇല്ലാത്ത അയാൾക്ക്‌ അവിടെ താമസിക്കാൻ പാടില്ലായിരുന്നു .

 വഴിയരികിലെ ബസ്റ്റൊപ്പിൽ അയാൾ ഇരുന്നു , അയാൾക്ക്‌ ലക്ഷ്യങ്ങൾ ഇല്ലായിരുന്നു ,  പേഴ്സ് തുറന്നു നോക്കി ... ഒരു പിടി തുണ്ട് കടലാസുകളല്ലാതെ അതിൽ ഒന്നും ഇല്ലായിരുന്നു ..റോഡിലൂടെ എങ്ങോട്ടോ കുതിച്ചു പായുന്ന വാഹനങ്ങൾ,. അയാളുടെ മനസ്സ് പുറകോട്ടു സഞ്ചരിച്ചു ..

 നാട്ടിൽ അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടായിരുന്ന ഒരു വാർക്കപണിക്കാരൻ ആയിരുന്നു അയാൾ. പക്ഷെ ഈ നാൽപത്തിഅഞ്ചാം വയസ്സിലും ഒന്നും മിച്ചം വെക്കാൻ കഴിയുന്നില്ലലോഎന്ന ചിന്ത അയാളെ വേട്ടയാടി .. , മകൾ വളർന്നു വരുന്നു , ഒരൂ കല്യാണം ...  ഈശ്വരാ !!!!!!! അയാളുടെ നെഞ്ചിൽ തീ ആളി . പഠിക്കാൻ മിടുക്കിയായ മകളെ നല്ല നിലയിൽ പഠിപ്പിക്കണം,  കല്യാണം കഴിപ്പിക്കണം എന്ന ചിന്ത അയാളെ ഒടുവിൽ ഒരു "ഫ്രീ വിസയിൽ " ഈ പ്രവാസ ഭൂമികയിൽ എത്തിച്ചു .

 ജോലിക്കായി പലരെയും കണ്ടു ഒടുവിൽ ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയിൽ ജോലി കിട്ടി. പ്രവാസ ഭൂമിക്കു മുകളിൽ സൂര്യൻ കത്തിനിന്നു. പൊരിവെയിലിലെ ജോലി അയാൾക്ക്‌ താങ്ങാവുന്നതിനും അപ്പുറമായിരുന്നു .. പലപ്പോഴും അയാൾ കുഴഞ്ഞു വീണു . പക്ഷെ  തോൽക്കാൻ മനസ്സില്ലാത്ത അയാൾ കൊടും ചൂടിലും പിടിച്ചുനിന്നു .

 ദിവസങ്ങൾ എണ്ണി അയാൾ ശമ്പളം കിട്ടുന്ന ദിവസത്തിന്നായി കാത്തിരുന്നു. ആദ്യത്തെ ശമ്പളം പരമാവധി മിച്ചം വെച്ച് നാട്ടിലേക്ക് അയക്കണം .. മുന്നു നാല് മാസംകൊണ്ടു വിസയുടെ കടം വീട്ടണം പിന്നെ മോളുടെ കല്യാണത്തിന് കുറച്ചു പണം വേണം ... വയ്യ അധികകാലം ഇവിടെ ജീവിക്കാൻ വയ്യ ....

ശമ്പളം കിട്ടേണ്ട ദിവസം വന്നെത്തി അയാൾ ഫോര്മാനോടു ശമ്പളം ചോദിച്ചു പക്ഷെ അയാളുടെ സ്വപ്നങ്ങൾക്ക് മുകളിൽ തീ കോരിയിട്ട്  ഫോര്മാൻ പറഞ്ഞു "ഒരു മാസം ശമ്പളം പിടുത്തം ഉണ്ട് അത് കഴിഞ്ഞേ കിട്ടൂ".

  ഈശ്വരാ ... അയാൾ തലയിൽ കൈ വെച്ച് തറയിൽ ഇരുന്നു പോയി .. റൂമിന്റെ വാടക, ഭക്ഷണം .. വീട്ടിലെ കാര്യങ്ങൾ .. പലിശക്കു വാങ്ങിയ വിസയുടെ പൈസ ... എന്ത് പറയണമെന്നറിയാതെ ആയാൾ അവിടെത്തന്നെ ഇരുന്നു.

ഹെയി ജോലി സമയത്ത് ഇങ്ങനെ ഇരിക്കാൻ പറ്റില്ല .. പോയി ജോലിചെയ്യ്‌ , ഫോർമാൻ വിളിച്ചു പറഞ്ഞു.

 മാസങ്ങൾ കടന്നു പോയി ഇതാ നാല് മാസമായി .. ഒരു റിയാൽ പോലും അയാൾക്ക്‌ ശമ്പളം ലഭിച്ചില്ല .. പക്ഷെ .. വീടിലേക്കുള്ള വിളി ഒരിക്കലും അയാൾ മുടക്കിയില്ല ആരോടെങ്കിലും  കടം വാങ്ങി അയാൾ വീട്ടിലേക്കു എന്നും വിളിക്കുമായിരുന്നു , കഷ്ടപാടുകളെ കുറിച്ച് അയാൾ വീട്ടിൽ പറയാറില്ലയിരുന്നു ... ശമ്പളം വൈകും എന്ന്  മാത്രമെ പറഞ്ഞിരുന്നുള്ളൂ... കഷ്ടപ്പാടുകൾ തന്റേതു മാത്രമാണെന്നും അതോർത്തു ആരും

ദുഖിക്കരുതെന്നും അയാൾക്ക്‌ നിർബന്ധമായിരുന്നു.

 ചിന്തകൾ കാടുകയറിയപ്പോൾ ഉറക്കം അയാളെ മാടിവിളിക്കുകയായിരുന്നു .. അയാള്  ആ ബസ്റൊപ്പിൽ ഇരുന്നു ഉറങ്ങിപോയി ...

ഹെയി .. ഹലോ , തോളിൽ ആരോ തട്ടിയപ്പോൾ അയാൾ ഞെട്ടി എഴുന്നെറ്റു . മുന്നിൽ  ഒരു ചുവന്ന പോലീസ് വാഹനം .. തൊട്ടരികിൽ പോലീസുകാരൻ .. "ജിബ് പതാക്ക, ഐഡി .. ഐഡി .." പോലീസുകാരൻ കൈകൾ നീട്ടി .

 വന്നിട്ട് നാല് മാസമായെങ്കിലും  ഐഡി ഇതുവരെ ശരിയാക്കിയിട്ടില്ലയിരുന്നു ..  അതിനും കാശുവേണമായിരുന്നു.  അയാൾ നിശ്ശബ്ധനായി ... “യ അള്ള താൽ “.. പോലീസുകാരൻ വാഹനത്തിനടുതെക്ക് നടന്നു, പിന്നാലെ ബാഗും തൂക്കിപിടിച്ചു കുനിഞ്ഞ ശിരസ്സും നിർവികാരമായ മനസ്സുമായി അയാളും ...

 വാഹനത്തിലേക്ക് നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി ... അടുത്ത ബിൽഡിങ്ങിലെ വാടക പിരിക്കാനായി വേഗത്തിൽ നടന്നു പോകുന്ന വാടകക്കരാൻ ... ഈശ്വരാ ആരായിരിക്കും അവന്റെ അടുത്ത ഇര ??  അയാളുടെ ആതമഗതം ഒരു ചുടു നിശ്വസമായി പുറത്തുപോയി !!!!

 

2018 അകലുമ്പോൾ