Thursday, July 17, 2014

നിശ്ശെഷൻ



മണ്ണിന്റെ മാറുപിളർന്നു രക്തമൂറ്റിയൊരു ജെ.സി.ബി


തൊൽക്കുമെന്നറിഞ്ഞിട്ടും പൊരുതി നോക്കിയൊരു 
വൻമരക്കുറ്റിയുടെ തായ്‌വെരറുത്തവൻ ഇളകിയാടി
മുതുമുത്തശ്ശനാ മരകുറ്റിതൻ തല രണ്ടായി പിളർന്നു മണ്ണകം പൂകി ..


ഭൂതകാലത്തിന്റെ ഒർമകുറിപ്പിതാ
ഭാവിതൻ ചരമം കുറിക്കുവോർക്കായി


കാറ്റൊടു , മഴയോട് വെയിലോടു പൊരുതി ഞാൻ
ഒരു വൻമരമായി മാറിയ നാൾതൊട്ട്
വഴി യാത്രികർക്ക് ഞാൻ   തണലായിരുന്നു
ആകാശപറവക്കു കൂടായിരുന്നു
ഇലമർമരത്തിന്റെ താരാട്ടുപാടി
കൂട്ടിലെ കുഞ്ഞിനു കൂട്ടായിരുന്നു ഞാൻ

കാല പ്രവാഹത്തിൻ കുത്തൊഴുക്കിൽ
മഴയെറ്റു വെയിലെറ്റു പോയിരുന്നെങ്കിലും
കൊടുംകാറ്റിൻ ശൌര്യം മുറിവേൽപ്പിച്ചുവെങ്കിലും
മണ്ണിന്റെ ഹൃദയത്തിൽ വേരാഴ്ത്തി
ആത്മ ധൈര്യത്തിന്റെ പ്രതിരോധമായി
നിലനിന്നു ഞാനൊരു വടവൃക്ഷമായി.


ഒടുവിൽ , ആരോ ചുഴറ്റിയ മഴുവിന്റെ മുന്നിൽ
ജീവൻ കൊടുത്തു ഞാൻ കീഴടങ്ങി.


തയ്‌വെരു മാത്രം ബാക്കിയായ് ഒരു മരകുറ്റിയായി
ഒടുവിൽ ഇന്നിതാ മറ്റൊരു ജെ.സി.ബി കയ്യാൽ
ഓർമ്മകൾ പോലും മരിച്ചുപോകുന്ന
നിശ്ശേഷനായി ഞാൻ..

No comments:

Post a Comment

2018 അകലുമ്പോൾ