Thursday, August 17, 2017

പ്രവാസം


സ്വപ്നങ്ങള്‍ ചിറകു മുളക്കാന്‍  തുടങ്ങിയ അന്നുതൊട്ടേ പ്രവാസലൊകം അരുണിന് സമ്മാനിച്ചാതു വല്ലത്തൊരു അടുപ്പമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍  ആ അല്‍ഭുതലോകത്തെത്തണമെന്ന ആശ വിവരിക്കാന്‍  വയ്യത്ത ഒരു മോഹമായി മനസില്‍ നിറഞ്ഞു തുടങ്ങിയതെന്നാണെന്നു അയാള്‍ക്ക് ഓര്‍യില്ല.

പഠനംകഴിഞ്ഞ ഉടനെത്തന്നെ എങ്ങനെയെങ്കിലും ഒരു വിസ കിട്ടിയാല്‍ ഗള്‍ഫില്‍ പൊകാമെന്ന ചിന്തയുമായി പല വാതിലുകള്‍  മുട്ടി, പത്രത്താളുകളിലെ പരസ്യകോളങ്ങളുടെ സ്ഥിരം വായനക്കാരനായി . അറബി വേഷധാരികളുടെയും, ഹിന്ദിക്കാരുടെയും മുന്നില്‍ മുഖാമുഖം നിന്നു വിവരിച്ചതല്ലാതെ വിസയൊന്നും അയാളെ തേടി വന്നതേയില്ല.
ഒരു സുപ്രഭാതത്തില്‍ നിറപുഞ്ചിരിയോടെ  അമ്മ പറഞ്ഞ ശുഭവാര്‍ത്ത അയാളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു... അടുത്ത വീട്ടിലെ ജയേട്ടന്‍ ദുബായിന്നു വന്നിട്ടുണ്ടെന്നും നിന്റെ കാര്യം നൊക്കാന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ ഒരാളെ പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞത്രെ.
 സ്വപ്നങ്ങള്‍ പതിയെ ചിറകു മുളച്ചുതുടങ്ങി ടെലിവിഷന്‍ കാഴ്ചകളില്‍ മാത്രം കണ്ടിട്ടുള്ള ദുബായിയുടെ വര്‍ണ്ണാഭമായ തെരുവോരങ്ങളിലൂടെ അയാളുടെ മനസ് പാറിനടന്നു.. വര്‍ണ്ണരാജികള്‍ വിരാജിച്ച കൂറ്റന്‍ കെട്ടിടത്തിനുള്ളിലെ താമസം ആ മനസ്സില്‍ ഒരു വെബല്‍ ഉണ്ടാക്കി.

ദിവസങ്ങള്‍ കടന്നു പൊയി ജയെട്ടന്‍ പറഞ്ഞ ആളെ കാണാനുള്ള ദിവസം ആഗതമായി. പാസ്പൊര്‍ട്ടും, ഫൊട്ടൊയുമായി അച്ചന്റെ കൂടെ ബാലുശ്ശേരിയിലെ ഒരു ട്രാവല്‍ എജന്‍സിയില്‍ എത്തി. ഗള്‍ഫെന്ന മായികലോകത്തിലെ അല്‍ഭുത കഥകള്‍ ആ ട്രാവല്‍ ഏജന്‍സിക്കാരന്‍  വിവരിക്കുന്നതു ഒരു നിര്‍വ്രിതിയൊടെ അയാള്‍ കേട്ടു നിന്നു. പതിനയിരം രൂപ അഡ്വാന്‍സ് കൊടുക്കണം , വിസ 10 ദിവസം കൊണ്ടു കയ്യില്‍ കിട്ടും എന്നിട്ടു ബാക്കിതുക കൊടുക്കണം. പറഞ്ഞതെല്ലാം സമ്മതിച്ചു, സ്വപ്നങ്ങള്‍ സഫലമാക്കിതരാന്‍ പൊകുന്ന ആ ഏജന്റിനെ അരുണ്‍ ഒന്നു കൂടെ നൊക്കി അവിടെ നിന്നും തിരിച്ചിറങ്ങി.

അടുത്ത ദിവസംതന്നെ  പറഞ്ഞ തുക മുഴുവനും കൊടുത്തൂ, കാത്തിരിപ്പയി. ദിവസങ്ങള്‍ പത്തും ഇരുപതും കഴിഞ്ഞു മാസങ്ങള്‍ക്ക് വഴി മാറിയപ്പൊള്‍ ഫോണ്‍ബില്ലു കൂടിയതല്ലാതെ വെറെ പ്രത്യെകിച്ചു പുരോഗതിയൊന്നും ഉണ്ടായില്ല. പുറത്തെവിടയൊ പൊയ അറബിതിരിച്ചു വരുന്നവരെ കാത്തിരിക്കാന്‍ ഏജന്റു അയാളോട് പറഞ്ഞു... കാത്തിരുന്നു 2 വര്‍ഷം, പക്ഷെ പുറത്തുപോയഅറബി തിരിച്ചു വന്നില്ല!!, അയാളുടെ വിസയും!!

കൊടുത്ത കാശു തിരിച്ചു വാങ്ങാന്‍ പൊയപ്പൊള്‍ ആ ട്രാവല്‍ എജന്റിന്റെ ദയനീയകഥ കേട്ടു അയാളുടെ കണ്ണുനഞ്ഞുപൊയി. ഈന്തപ്പനതൊട്ടത്തിലെ ജൊലിക്കാരയിരുന്നത്രേ അദ്ദെഹം; ഈന്തപ്പനയുടെ കൂര്‍ത്ത മുള്ളുകള്‍ തുളച്ചു കയറിയ പാടു കാണിച്ചുതന്നപ്പൊള്‍ , ആ കറുത്ത കോട്ടിനു പുറത്തെ ജാട മാത്രമെ ബാക്കിയുള്ളു എന്നു അരുണിന് മനസിലയി. നെയ്ത് കൂട്ടിയ സ്വപ്നങ്ങളത്രയും അവിടെ ഇറക്കിവെച്ചു അയാള്‍ പതിയെ വീട്ടിലെക്കു നടന്നു.
വിസ ഒരു സ്വപ്നവും വിസക്കുവെണ്ടിയുള്ള കാതിരിപ്പു അനന്തമായ ഒരു പ്രക്രിയയുമയി കാലം കടന്നുപൊയി. മരുഭൂമിയിലെ മരീചികപൊലെ അത് അയാളില്‍നിന്നും അകന്നുപൊയിക്കൊണ്ടെയിരുന്നു. പ്രതീക്ഷകള്‍ എറെക്കുറെ അസ്തമിച്ചു തുടങ്ങി..

ആയിടക്കാണു ദുബായിക്കാരന്‍ ലത്തീഫ് ലീവിന് നാട്ടില്‍വന്നതു, ലത്തീഫിനെ ചെറിയ ക്ലാസില്‍ അരുണിന്റെ അച്ഛന്‍ പഠിപ്പിച്ചതാണ്. അങ്ങനെയിരിക്കെ  ഒരു ദിവസം വഴിയില്‍ മാഷിനെകണ്ടു ലതീഫ്ക വിവരങ്ങള്‍ തിരക്കുന്നി തിനിടയില്‍ മകന്‍റെ കാര്യവും വിസയുടെ കാര്യവുമെല്ലാം പറഞ്ഞു. കൂടുതല്‍ ഒന്നും ആലോചിക്കാതെ അയാളേയും കൂട്ടി ചെല്ലാന്‍ വീട്ടിലെക്കു പറഞ്ഞു ലതീഫ്ക. അയാളുടെ വിസക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെയും അന്വേഷണങ്ങളുടെയും കഥകള്‍ അറിഞ്ഞാവണം ഒടുവില്‍ ലതീഫ്ക ഒരു വിസിറ്റ് വിസ തരാമെന്നു പറഞ്ഞു. അതിനെപറ്റി പറയാന്‍ വേണ്ടിയാണു വീട്ടില്‍ ചെല്ലാന്‍ പറഞ്ഞതു.

ഏറെകുറെ അസ്തമിക്കാറായ വിസയെന്ന സ്വപ്നം ഒരിക്കല്‍ കൂടെ അരുണിന്റെ മനസ്സില്‍ വളരാന്‍ തുടങ്ങി. ആജാനബാഹുവായ ലതീഫ്കയെന്ന വിസക്കാരനെ നേരില്‍ണ്ടു. 10 മിനിട്ടുനേരത്തെ ക്ലസ്സുകൊണ്ടു ദുബായിയുടെ മറ്റൊരു മുഖം അയാള്‍ക്ക്‌ വരച്ചുനല്‍കി!! എന്നിട്ടു ചോദിച്ചു നീ വരുന്നൊ? എങ്കില്‍ 10 ദിവസം കൊണ്ടു വിസതരാം ബാക്കി ഭഗ്യം പോലെ.

പറഞ്ഞതെല്ലാം തലകുലുക്കികേട്ടു അവിടെനിന്നും ഇറങ്ങി. തിരിച്ചു നടക്കുംബൊള്‍ അയാളുടെ മനസ്സില്‍ ലതീഫ്ക പറഞ്ഞ ദുബായിയും ടെലിവിഷന്‍ കാഴചയിലെ ദുബയിയും തമ്മിലുള്ള കനത്ത ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. മനസ്സു ഒടുക്കം പറഞ്ഞതു ഇങ്ങനെ
 ഹേയ്!! എന്തായലും ദുബായി അല്ലെ?!!!!"....
ലതീഫ്ക പറഞ്ഞസമയത്തു തന്നെ വിസ അയച്ചു തന്നു. അങ്ങനെ ദുബായിലെക്കുള്ള യാത്രക്കുള്ള ദിവസം ആഗതമായി. രാത്രി 9.00 മണിക്കു കൊഴിക്കോടു നിന്നും ദുബായിലെക്കുള്ള വിമാനത്തില്‍ അരുണ്‍ യാത്രയാകും. പോകാനുള്ള സമയം അടുക്കുംതോറും അയാളുടെ മനസിന്റെ ഭാരം കൂടി കൂടി വന്നു. അമ്മയുടെ അച്ഛന്റെ ബന്ധുക്കളുടെയൊന്നും മുഖത്ത് നോക്കാന്‍ പോലും കഴിയാത്തവിധം ഒരുതരം വിങ്ങല്‍ അയാളുടെ മനസിനെ പിടികൂടിയിരുന്നു.

ആരുടെയും മുഖത്ത് നോക്കാതെ യാത്രപോലും പറയാതെ മുറ്റത്ത് കാത്തുകിടന്ന ഗംഗാധരേട്ടന്റെ വെള്ള അമ്പാസിഡര്‍ കാറിലേക്ക് വേഗത്തില്‍ കയറിയിരുന്നു.

നാട്ടുവഴികളും പാതയൊരങ്ങളും നഗരവീധികളും പിന്നിട്ടു കാര്‍മുന്നോട്ടു പാഞ്ഞുകൊണ്ടേയിരുന്നു. പിന്നോട്ട് പായുന്ന വഴിയരികിലെ മരങ്ങള്‍ക്കൊപ്പം അയാളുടെ മനസും പിന്നോട്ട് ഓടിക്കൊണ്ടിരുന്നു; ഒടുവില്‍ വീട്ടുമുറ്റത്തെ മന്താരചോട്ടില്‍ മനസ് ഉടക്കിനിന്നു. എന്തൊക്കയോ നഷ്ടമാകുന്നപോലെ, കാറ്റും മഴയും, നാട്ടുവഴിയും അയാളുടെത് അല്ലാതാവുന്നപോലെ ...

ഒരു നീറ്റല്‍ ഹൃദയത്തില്‍ തുടങ്ങി സിരകളില്‍പടര്‍ന്നു കണ്ണുകളെ നനയിച്ച് കയ്യിലെ തൂവാലയില്‍ ഒടുങ്ങി....
    
കോഴിക്കൊടു എയര്‍പൊര്‍ട്ടില്‍ കാര്‍ നിന്നു. മനസ്സിന്റെ ഭാരം ഇരട്ടിച്ചപൊലെ തൊന്നി, എല്ലാവരൊടും യാത്രപറഞ്ഞു അരുണ്‍ ടെര്‍മിനലിനകത്തെക്കു നടന്നു....

പിന്നെയെല്ലം യാത്രികമായിരുന്നു.. തൊട്ടുമുന്നിലുള്ളയാള്‍ ചെയ്യുന്നതുപൊലെ ചെയിതുകൊണ്ടേയിരുന്നു. പരിശോധനകള്‍ ഒന്നൊന്നായി കടന്നു അവസാന വട്ട പരിശൊധനയില്‍ കയ്യിലെ ബഗില്‍ ഒരു ബ്ലയിടു കണ്ടെത്തി; ഒഫീസര്‍ അതു എടുത്തുമാറ്റാന്‍ പറഞ്ഞു...
വിറക്കുന്ന കൈകളൊടെ ബാഗ് തുറന്നു ബ്ലയിടു എടുത്തുമാറ്റി, നല്ലവനായ ആ ഒഫിസര്‍ ഒന്നു പുറത്തു തട്ടിയശേഷം പൊകന്‍ പറഞ്ഞു.. പിന്നീടു കാത്തിരിപ്പായിരുന്നു, വിമാനം പറക്കുന്നതും കാത്തു. ഇതിനിടയില്‍ മൊബൈല്‍ പലതവന ശബ്ദിച്ചു.. ബാലന്‍സ് മുഴുവന്‍ വിളിച്ചു തീര്‍ത്തു.

അങ്ങനെ വിമാനത്തിലെക്കു യാത്രയാകാനുള്ള നിര്‍ദേശം കിട്ടി, വരിവരിയായി എല്ലാവരും വിമാനത്തിലെക്കു നടന്നു, അതിനിടയില്‍ ഒരിക്കല്‍ കൂടെ സുരക്ഷ പരിശൊധന.. അരുണിന്റെ ഊഴംവന്നു, കയ്യിലെ ചെറിയ ബാഗില്‍ നോക്കിയപ്പൊള്‍ സെക്യുരിറ്റി റ്റാഗ് കാണാനില്ല, നേരത്തെ ബ്ലയിടുഎടുത്തുമാറ്റിയപ്പൊള്‍ താഴെപൊയതാണു...

ഒഫിസര്‍  ചോദിചു , "റ്റാഗ് കഹാം ഹൈ?"

എന്താണ് പറയെണ്ടതെന്നറിയാതെ മിഴിചു നിന്ന അരുണിനോട് മാറിനില്‍ക്കാന്‍ പറഞ്ഞു ആ ഹിന്ദിക്കാരന്‍ ഒഫിസര്‍..... വിറക്കുന്ന ശബ്ദത്തൊടെ അയാള്‍ പറഞ്ഞു "സര്‍  ഇറ്റ് വാസ് ഇന്‍സൈട് ദ അതെര്‍ ബാഗ്." അയാള്‍ ശബ്ദമുയര്‍ത്തി പറഞ്ഞു "ദെന്‍ പുട്ട് ഇറ്റ് ഇന്‍സൈട് ആന്‍ഡ് ഗൊ" ... ഒരുവിധം ആ ബാഗിനെ ഡ്രെസ്സിന്റെ കൂടെ കുത്തി നിറച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.......

വിമാനത്തിനകത്തു ഇരുന്നു താഴൊട്ടു നൊക്കിയപ്പൊള്‍ അയാള്‍ക്ക് മനസ്സിലായി പിറന്നമണ്ണു വേര്‍പെട്ടു കഴിഞ്ഞിരിക്കുന്നു; ഇനി അതു ഒരു സ്വപ്നം മാത്രം .. ഒരിക്കല്‍ അരുണിന്റെ ഒരു പ്രവാസിസുഹൃത്ത് പറഞ്ഞത് അയാള്‍ ഓര്‍ത്തു , “വിമാനത്തിന്റെ കൊണിപടികള്‍ എടുത്തു മാറ്റുംവരെ പ്രതീഷയാണു ചിലപ്പൊ ഒന്നുകൂടെ എല്ലാവരെയും കണ്ടാലൊ എന്നു “

പിന്നീടുള്ള 3.30 മണിക്കൂര്‍ അയാള്‍ വിമാനത്തിലും മനസു നാട്ടിലുമായി ഇരുന്നു, പലപ്പൊഴും അറിയാതെ കണ്ണു നിറഞ്ഞു. ഇതൊക്കെകണ്ടു  തൊട്ടടുത്ത സീറ്റില്‍ ഇരുന്ന കണ്ണൂരില്‍ നിന്നുള്ള ഒരു ലേഡി ഡോക്ടര്‍ക്ക് മനസിലയി ഇയാള്‍ ആദ്യമായി വീടുവിട്ടതാണെന്ന്.. ദുബായിയെ പറ്റിയും  മറ്റു എമറെറ്റുകളെ പറ്റിയും  അവര്‍കുറെ പറഞ്ഞു കൊടുത്തു. പതിയെ മനസ്സിന്റെ ഭാരം ഇത്തിരി കുറഞ്ഞപൊലെ തോന്നി.

സമയം കടന്നുപോയി ദുബായിയുടെ ആകാശ കാഴ്ചകള്‍ പതിയെ കണ്ടുതുടങ്ങി.വിമാനം സാവധാനം ദുബായിഎയര്‍പോര്‍ട്ടില്‍ ഇറങ്ങി.

ആളുകള്‍      തിക്കിയും തിരക്കിയും ഹാന്‍ഡ്ബാഗുകള്‍ എടുക്കാന്‍തുടങ്ങി... ആ തിരക്കിനിടയില്‍ അരുണ്‍ അയാളുടെ ബാഗ് കയ്യിലെടുത്തു പതിയെ നടന്നു തുടങ്ങി...

റ്റെര്‍മിനലികത്തെക്കു... അകത്തു കടന്നയുടനെ അവിടെ മുഴങ്ങിയ ശബ്ദം അയാളെ അല്‍ഭുതപ്പെടുത്തി
 "കണ്ണുപരിശൊധിക്കെണ്ടവര്‍ വലത്തൊട്ടു പോകുക”...

ഞാന്‍ ദുബായി എയര്‍പോര്‍ട്ടിലാണൊ അതൊ മറ്റെവിടയെങ്കിലുമാണൊ? അരുണ്‍ സംശയിച്ചു.
“നാടോടികാറ്റിലെ”ശ്രീനിവാസനും  മൊഹന്‍ലാലും  ദുബയില്‍ പോയകാര്യം പെട്ടന്നു അയാളുടെ മനസിലൂടെ കടന്നു പൊയി.....

 ആദ്യമായി വരുന്നവര്‍ ദുബായില്‍ കണ്ണുപരിശൊധനക്കു വിധെയമാകണമെന്നുള്ളതു അവിടുത്ത നിയമമാണു.
കണ്ണുപരിശൊധനയും മറ്റു വിസ പ്രക്രിയയും  പൂര്‍ത്തീകരിചു പുറത്തെക്കു നടന്നു.

മനസ്സില്‍ ചെറിയൊരു ഭയം ഇല്ലാതിരുന്നില്ല, വരാമെന്നു പറഞ്ഞ ലതീഫ്ക അവിടെ ഉണ്ടകുമൊ? എങ്ങനെ കൊണ്‍ടാക്ടുചെയ്യും തുടങ്ങി ഒരു നൂറു ചൊദ്യങ്ങള്‍ അയാളുടെ മനസ്സില്‍ ഇരംബി ... വിളറിയ മുഖവുമായി ട്രൊളിയും തള്ളി പുറത്തെക്കു നടന്നു... വിസിറ്റെര്‍സ് ഗാലറിയില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വെളുത്ത ഫുള്‍സ്ലീവ് ഷര്‍ട്ടുകാരനെ മനസ്സിലാക്കാന്‍  അധികസമയം വേണ്ടിവന്നില്ല ...

അതു മുഹമ്മദലി ആയിരുന്നു .. അരുണിന്റെ കൂടെ 7ആം ക്ലാസ്സുവരെ പഠിച്ച  അതെ മുഹമ്മദലി ,കൂടെ ലതീഫ്ക, പിന്നെ പരിചമില്ലാത്ത രണ്ടു പേര്‍. മുഹമ്മദലിയുടെ കൈക്കുപിടിചു കാറിനടുത്തെക്കു നടന്നു. അതിനിടയില്‍ ലതീഫ്ക വീട്ടിലെക്കു ഫോണ്‍ വിളിചു; ഉറങ്ങാതെ കാത്തിരുന്ന അച്ചനും അമ്മയും ഏട്ടനും ​അനിയനും ... “സുഖമായി എത്തി” എന്നു ഒറ്റ ശ്വാസത്തില്‍  പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു`...

ഐര്‍പോര്‍ട്ടില്‍നിന്ന് അവര്‍ നെരെ പൊയതു ഒരു ഹൊട്ടലിലെക്കു അവിടെ പാതി വെന്ത കൊഴിയും ഉപ്പും എരുവും ഇല്ലാത അമൂസും പിന്നെ ഗള്‍ഫിലെ ദേശിയ ഭക്ഷണമായ കുബൂസും കുറെ പച്ചിലയും ഒരു കഷ്ണം നാരങ്ങയും ...

ഈശ്വരാ ... ഇതാണൊ ഇനി എന്റെ ഭക്ഷ്ണം?  അയാളുടെ ആത്മഗതം ഇത്തിരി ഉറക്കെയായി!!
അയാള്‍  കരുതിയത് എല്ലവരും എന്നും ഇതാണു കഴിക്കുന്നതു എന്നാണു. പക്ഷെ പിന്നീടു മനസിലായി അതു വല്ലാപ്പൊഴും മാത്രമെ ആളുകള്‍ കഴിക്കാറുള്ളൂ എന്നു.

ഭക്ഷണം കഴിച്ചശേഷം വിശാലമായ ദുബായ് റോഡിലൂടെ യാത്ര തുടര്‍ന്നു സംസാരം തുടരുന്നതിനിടെ ലതീഫ്ക റേഡിയൊ ഓണ്‍ ചെയിതു . മധുര മനൊഹരമായ മലയാളമണ്ണിന്റെ മണമുള്ള ബാക് റ്റു ബാക് ഹിറ്റ് ഗാനങ്ങള്‍ ഒഴുകി വരികയായിരുന്നു ആ ഹിറ്റ് 96.7 എഫ്.എംല്‍  നിന്നും...
അക്കാലത്ത് നാട്ടില്‍ എഫ്.എം റെഡിയൊ വാഹനങ്ങളില്‍ കൂടുതലായി ഉപയൊഗിച്ചുതുടങ്ങിയിരുന്നില്ല.. അതുകൊണ്ട്തന്നെ ദുബായിലെ റേഡിയൊയില്‍  മലയാളഗാനങ്ങള്‍  കേള്‍ക്കുന്നത് അയാളില്‍ തെല്ലൊരു അത്ഭുതം  ജനിപ്പിച്ചു.

യാത്ര തുടര്‍ന്നുകൊണ്ടെയിരുന്നു.. പാതയൊരത്തെ കൂറ്റന്‍  കെട്ടിടസമുച്ചയങ്ങള്‍  കൌതുകത്തൊടെ നോക്കി  അയാളിരുന്നു... ഇതില്‍ ഏതു കെട്ടിടത്തിലായിരിക്കും താമസം എന്നു ചിന്തിച്ചു സമയം പൊയതറിഞ്ഞില്ല...

പ്രധാന വീധി വിട്ടു കാര്‍ പതിയെ ഒരു ചെറു വഴിയിലെക്കു തിരിഞ്ഞു, പിന്നെ മെല്ലെ നിന്നു. അരുണ്‍  സമയം നൊക്കി... 11:00 മണി... വാച്ചില്‍ സമയം മാറ്റിയിരുന്നു.. നാട്ടിലെ സമയം ആലോചിച്ചപ്പൊള്‍  12:30,

ഹേയി, ഇറങ്ങുന്നില്ലെ?  നിന്റെ താമസസ്ഥലം എത്തി..... ഇപ്പഴും നാട്ടില്‍തന്നയാ??... ശബ്ദം അലിയുടെതായിരുന്നു....

ചുറ്റും നോക്കി വലിയ കെട്ടിടങ്ങളൊന്നും കാണുന്നില്ല.... ബാഗും തൂക്കി അലി മുന്നില്‍ നടന്നു, അരുണ്‍ അലിയുടെ മുഖത്തെക്കു ഒന്നു നൊക്കി.

അലി പറഞ്ഞു “ ഇവിടെ വലിയ സൌകര്യങ്ങളൊന്നും ഇല്ല .. തല്ക്കാലം ഇവിടെ നില്‍ക്ക് പിന്നെ നമുക്കു വെറെ നൊക്കാം”....

ഇടുങ്ങിയ വ്രിത്തി ഹീനമായ ഒരു ഇടനാഴിയിലൂടെ അലിക്കു പിന്നാലെയായി അയാള്‍ നടന്നു... അവിടെ ഇവിടെയായി പൂച്ചകള്‍, ഏതൊക്കയൊ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍, അഴുക്കുവെള്ളം പുറത്തെക്കൊഴുകുന്ന ഇടനാഴികള്‍,  കരകര ശബ്ദതൊടെ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഏ.സി ...

ഈശ്വരാ ഇതും ദുബായിയൊ? ..... അയാള്‍ മൂക്കുംപൊത്തി മെല്ലെ നടന്നു.... വീട്ടിലെ പശുത്തൊഴുത്തു ഇതിനെക്കാള്‍ വ്രിത്തിയുള്ളതാണെല്ലൊ..
.
അരുണ്‍ എന്തൊ സംസാരിക്കന്‍ തുനിഞ്ഞാപ്പൊള്‍ ലതീഫ്ക പറഞ്ഞു..
 "ശ്.ശ് ആളുകള്‍ ഉറങ്ങുന്നുണ്ട് മിണ്ടരുത്....”!!

അയാള്‍ ഒരു വാതില്‍ കരകര ശബ്ദത്തൊടെ തുറന്നു... ഒരു കൊച്ചുമുറിയുടെ അകത്തളം പതിയെ അനാവരണം ചെയ്യപ്പെടുകയായി ... അങ്ങിങ്ങായി കൂര്‍ക്കം വലിയുടെ ശബ്ദം...

 ലതീഫ്ക ഒരാളെ വിളിച്ചുണര്‍ത്തി ," ഇതാണു ഞാന്‍ പറഞ്ഞ ആള്‍.. എവിടയാ കിടക്കെണ്ടതു... “പാതിയുറക്കത്തില്‍ അയാള്‍ മുകളിലെക്കു കൈ ചൂണ്ടി...

അട്ടിയട്ടിയായി ഇട്ട കട്ടിലില്‍ മൂന്നാമത്തെ കട്ടിലില്‍ ..... ഏറ്റവും മുകളില്‍. ....

നാളെ വരാമെന്നു പരഞ്ഞു ലതീഫ്കയും അലിയും പിന്നെ കൂടെയുള്ള രണ്ടുപേരും പൊയി....!

എകാന്തത, വീടുവിട്ട വിഷമം , പിന്നെ വ്രിത്തീഹീനമയ അന്തരീക്ഷം കണ്ണുകള്‍ വീണ്ടും നിറഞ്ഞുതുടങ്ങി...

പിടിച്ചു നിര്‍ത്താന്‍ ശ്രമിചിട്ടും പിടിതരാതെ കണ്ണീര്‍ധാരകള്‍ ഒഴുകിത്തുടങ്ങി.

ഇന്നലേ വരെ താമസിച്ച സ്ഥലവും ഇന്നു താമസിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ പൊലും അയാള്‍ക്ക്‌ കഴിഞ്ഞില്ല. പുറത്തെ തണുപ്പു അസഹ്യമായപ്പൊള്‍ മെല്ലെ അകത്തുകടന്നു,

 അലുമിനിയം ഫൊയില്‍ കൊണ്ടു പൊതിഞ്ഞ ഒരു ബള്‍നുള്ളില്‍ നിന്നും ചില പ്രകാശരശ്മികള്‍ പുറത്തുചാടി അവിടിവിടെയായി അരണ്ട വെളിച്ചം വിതറി..

 റൂമിന്റെ നടത്തിപ്പുകാരനായ നാദാപുരത്തുകാരന്‍  മൊയിദുക്ക അയാളോട് പറഞ്ഞു ബാഗ് ശ്രദ്ധിച്ചു വെക്കണം കള്ളന്മാരുണ്ട് ഇവിടെ....

"അല്ലങ്കിലെ വാതം പൊരാത്തതിനു തണുപ്പും" എന്നു പറഞ്ഞപൊലെ  ഇതും കൂടെ കേട്ടതൊടെ അയാള്‍ വല്ലാത്ത ഒരവസ്ഥയിലായി.

ഇട്ടിരുന്ന വസ്ത്രം പൊലും മാറാതെ ഏണിപ്പടിവഴി മൂന്നാമത്തെ കട്ടിലില്‍ കയറിക്കിടന്നു.. ഫെബ്രുവരി മാസത്തിലെ കൊടും തണുപ്പിലും ഏ.സി നിര്‍ത്താതെ പ്രവര്‍ക്കുന്നുണ്ടായിരുന്നു.
14 പേരുള്ള ആ കുടുസ്സുമുറിയില്‍  ഏ.സി പ്രവര്‍ത്തിച്ചില്ലെങ്കിലുള്ള അവസ്ഥ ഒന്നു  ഓര്‍ത്ത്നോക്കൂ....
ഏ.സിയുടെ നെരെ എതിര്‍വശത്തായിരുന്നു അയാളുടെ സ്ഥാനം ... വരൂംബൊ കയ്യില്‍ കരുതിയതു ഒരു സാധാരണ പുതപ്പുമാത്രം അതും ബാഗിനകത്തു...

ഗള്‍ഫില്‍  പൊകണമെന്ന തീരാത്ത മൊഹത്തെ അന്നു ആദ്യമായി അയാള്‍ ശപിചു...
വീട്ടില്‍ നിന്നും ഇറങ്ങിവന്ന നിമിഷത്തെയൊര്‍ത്ത്  തേങ്ങി ..... ആ കൊടും തണുപ്പില്‍ ഒരു പുതപ്പുപൊലും ഇല്ലാതെ ഒരു രാത്രി കഴിചുകൂട്ടി .
 കരഞ്ഞു കരഞ്ഞു അറിയാതെ എപ്പഴൊ അയാള്‍ ഉറങ്ങിപ്പൊയി...

ഉണര്‍ന്നുനൊക്കിയപ്പൊള്‍  സമയം 8 മണി കഴിഞ്ഞിരിക്കുന്നു... മെല്ലെ താഴെ ഇറങ്ങി .. പേസ്റ്റും ബ്രഷുമായി പുറത്തിറങ്ങിയപ്പൊള്‍  അവിടെ ആരും ഇല്ലായിരുന്നു ...

തൊട്ടടുതുകണ്ട ബാത്ത് റൂമില്‍ കയറി .. ഒന്നെ നോക്കിയുള്ളൂ , മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധം ,
പോയപൊലെ തിരിചു നടന്നു...
അയാള്‍ കരുതിയതു ലൊകത്തിലെ ഏറ്റവും വൃത്തിഹീനമായതു നാട്ടിലെ പബ്ലിക് ടൊയിലറ്റുകളാണു എന്നാണു... എന്നാല്‍ ഇതിനെക്കാള്‍ എത്രയൊമടങ്ങു വൃത്തിയുണ്ട് അതിനെന്നു അയാള്‍ക്ക്‌ മനസിലായി...

ഇത്രയം കാലം കണ്ടതും അനുഭവിച്ചതും ജീവിതമല്ലെന്ന സത്യം തിരിച്ചറിഞ്ഞു ജീവിത പാഠങ്ങലുടെ ബാലപാഠം ഇവിടെ തുടങ്ങുന്നു,..

ആരുടെയൊക്കയോ സ്വപ്നങ്ങള്‍ പേറി ഒരു വിമാനം ദുബായിയുടെ ആകാശസീമയില്‍ അലിഞ്ഞില്ലാതാവുന്നത് വെറുതെ നോക്കി നിന്നു...

 പുറത്തു കണ്ട ഒരു വാഷ്ബെയിസിനില്‍ നിന്നും പല്ലുതേച്ചു അയാള്‍ റൂമിലേക്കുപതിയെ തിരിച്ചു നടന്നു.....


Wednesday, March 8, 2017

പെണ്മക്കള്‍ ..... അവരും ജീവിക്കാന്‍ അനുവദിക്കപ്പെട്ടവര്‍ തന്നെ......



പെണ്മക്കളുള്ള ഓരോ രക്ഷിതാവിന്റെയും മനസ്സില്‍ തീക്കൊരിയിടുന്ന വാര്‍ത്തകളുമായി പുലരുന്ന പ്രഭാതങ്ങളും, കാമകണ്ണുമായി കുഞ്ഞുമക്കളെ പോലും വേട്ടയാടുന്ന വൈകൃത പുരുഷജന്മങ്ങളുമുള്ള ഒരു കെട്ടകാലത്തെ വനിതാദിനം ആണ് ഇന്ന് ...

ഭീതിതമായ പിഞ്ചുകണ്ണുകള്‍ തിരയുന്നത് സുരക്ഷിതമായ ഒരു ഇടമാണ്, സ്നേഹത്തിന്റെ വാത്സല്യത്തിന്റെ മിഠായിപൊതികള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഹീനമായ കാമത്തിന്റെ ഗൂഡചിന്തകളാണെന്ന് അറിയാതെ പോയ ബാല്യത്തിന്റെ വേദനകളാണ്; തുറന്നുവെച്ച മൊബൈല്‍ കണ്ണുകള്‍ പകര്‍ത്തിയെടുക്കുന്നത് തന്റെ ജീവനാണെന്ന് തിരിച്ചറിയാതെ പോയ പെണ്മക്കളുടെ രോദനമാണ്.....
ഈ സമൂഹത്തെ ചങ്കുറപ്പോടെ നേരിടാന്‍ ഭയന്ന് ഒരു കയറില്‍തുമ്പില്‍, റെയില്‍വേ ട്രാക്കില്‍, ജീനവനോടിക്കിയവര്‍ ഒരു വശത്ത് ....

എല്ലാം തുറന്നു പറഞ്ഞു പോലീസ് സ്റെഷനുകളിലും, തെളിവെടുപ്പ് സ്ഥലങ്ങളിലും, കോടതിവരാന്തകളിലും, ഒരുകെട്ടുകാഴ്ചയായി ജീവച്ഛവമായി ജീവിതം ഹോമിച്ചവര്‍ മറുവശത്ത്.....

പീഡനത്തിനു ഇരയാവുന്നവരെ കാണാനുള്ള വൃത്തികെട്ട ആര്‍ത്തിയോടെ ചുറ്റും കൂടിനിന്ന് ആര്‍പ്പുവിളിക്കുന്ന ഈ സമൂഹത്തിന്റെ  മനസ്ഥിതി മാറാതെ ഒരു പെണ്ണും സുരക്ഷിതയല്ല.....  

നമ്മുടെ പെണ്മക്കള്‍ക്ക് വേണ്ടത് ആത്മവിശ്വാസം പകരുന്ന സുരക്ഷിതമായ ഒരിടമാണ് ... അവര്‍ക്ക് വേണ്ടത് കാര്യങ്ങള്‍ തുറന്നു പറയാനും അത് കേള്‍ക്കാനുമുള്ള വിശ്വസനീയമായ ഒരിടമാണ് .. അത് ഒരുക്കാന്‍ അല്ലെങ്കില്‍ അവര്‍ക്ക് പറയാനുള്ള ഒരിടമായി മാറാന്‍ ഒരോ രക്ഷിതാവിനും കഴിയാത്തെടത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും...

ഓര്‍ക്കുക .. നമുക്കും ഉണ്ട് ഒരു മകള്‍ അല്ലെങ്കില്‍ ഒരു സഹോദരി .. ഒരു അമ്മ ...... .... പെണ്കുഞ്ഞിനെ മാറോടണക്കുമ്പോള്‍ മനസ്സില്‍ വിരിയെണ്ടത് ഹീനചിന്തയല്ല സ്നേഹമാണ് ... മിഠായിപൊതികള്‍ക്കുള്ളില്‍ ഒളിച്ചു വെക്കേണ്ടത് കാമമല്ല വാത്സല്യമാണ്;

പെണ്മക്കള്‍ ..... അവരും ജീവിക്കാന്‍ അനുവദിക്കപ്പെട്ടവര്‍ തന്നെ...... അതും സുരക്ഷിതരായ !!!

Monday, December 12, 2016

കുളിരോര്‍മ


    മഞ്ഞുപെയ്യുന്ന താഴ് വരയിലെ 
    വെയില് വീണ ഹിമകണങ്ങളില്‍
    ചിതറി തെറിക്കുന്ന സൂര്യകിരണങ്ങള്‍
    ...
    മറവിയുടെ വിജന താഴവരയില്‍
    ഓര്‍മ്മകള്‍ പൂക്കുന്ന പ്രഭാതങ്ങള്‍
    വെയിലു മൂത്ത പകലില്‍
    മാഞ്ഞുപോകുന്ന ഹിമകണങ്ങള്‍..
    ശൂന്യമായ താഴ് വരയില്‍
    ബാക്കിയാവുന്നത്ഞാനും എന്‍ഓര്‍മയും മാത്രം



Saturday, July 16, 2016

മഴയില്‍ നനഞ്ഞ് അവര്‍

തീരുമാനം എടുക്കാനുള്ള സമയം പരിമിതമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെങ്കിലും, ചോര്‍ന്നോര്‍ലിക്കുന്ന റെയില്‍വേ സ്റെഷനിലെ ഏറ്റവും അറ്റത്തെ ബെഞ്ചില്‍ ചിന്താനിമാഗ്നരായി അരുണും ശ്യാമയും ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം ഏറെയായി . നേരം പുലര്‍ന്നു വരുന്നേയുള്ളൂ, വിജനമായിരുന്ന റെയില്‍വേ സ്റേഷന്‍ പതിയെ ജനത്തിരക്കേറിവരാന്‍ തുടങ്ങി. 

“വേഗം... ആരെങ്കിലും നമ്മെ തിരിച്ചറിയും മുന്നേ നമുക്ക് തീരുമാനിക്കണം, പക്ഷെ ഈ തീരുമാനം അന്തിമാമായിരിക്കണം”
അരുണ്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞതിന്റെ പൊരുള്‍ ഊഹിച്ചെടുക്കാന്‍ ശ്യാമക്ക് വലിയ സമയം വേണ്ടിവന്നില്ല. വീട് വിട്ടിറങ്ങുമ്പോള്‍ ഒരു തീരുമാനം എടുത്തതാണ് , പക്ഷെ യാത്രയുടെ പാതിവഴിയില്‍ എവിടെയോ ശ്യാമയുടെ മനസൊന്നുലഞ്ഞു, അവള്‍ അത് അരുണിനോട് പറയുകയും ചെയ്തു .. രാത്രി വണ്ടിയുടെ കുതികുതിപ്പിന്റെ കടകട ശബ്ദം ഉയര്‍ന്നും താഴ്ന്നും മനസ്സില്‍ താളം കൊട്ടാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത്‌ കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ എപ്പഴോ ശ്യാമ ഒരു പുനര്‍വിചിന്തനത്തിനു മുതിര്‍ന്നിരിക്കാം എന്നു അരുണിന് മനസിലായി.

കൂടുതല്‍ ഒന്നും സംസാരിക്കാതെ അരുണ്‍ ശ്യാമയുടെ കയ്യില്‍ ബലമായി പിടിച്ചു വലിച്ചു , ചെറിയ ബാഗും കയ്യിലെടുത്ത് അടുത്ത സ്റെഷനില്‍ ഇറങ്ങി. സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു. റെയില്‍വേ സ്റെഷന്റെ  ഇരുള്‍മൂടിയ ഒരു അറ്റത്തായിരുന്നു അവര്‍ ഇറങ്ങിയത് . കോരിചൊരിയുന്ന മഴയില്‍ നനഞുകുതിര്‍ന്നു അവര്‍ പ്ലാറ്റ്ഫോമില്‍ ഒഴിഞ്ഞ ബെഞ്ചില്‍ ഇടം പിടിച്ചു. ആളൊഴിഞ്ഞ ഒരു ചെറിയ റെയില്‍വേ സ്റേഷന്‍, ഇറങ്ങും മുന്‍പേ സ്ഥലം എവിടെയാണെന്നോ എന്നൊന്നും അന്വേഷിച്ചിരുന്നില്ല, അപ്പോഴത്തെ ദേഷ്യത്തിന് ഇറങ്ങിപോന്നത് വേണ്ടായിരുന്നു എന്ന് അരുണിനും തോന്നി. ശ്യാമയുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ലായിരുന്നു. അറിയായാതെ മനസ്സില്‍ തോന്നിയത് അരുണിനോട് പറഞ്ഞുപോയതിലുള്ള കുറ്റബോധം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു.

ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്നേയാണ്, പക്ഷെ അത് ഇങ്ങനെ ആയിരിക്കും എന്ന് ഇരുവരും കരുതിയിരുന്നില്ല. അതിന്റെ എല്ലാ പരിഭ്രമങ്ങളും രണ്ടുപെരിലും ആവോളം ഉണ്ടായിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ അരുണ്‍ ആ ബെഞ്ചില്‍ അമര്‍ന്നിരുന്നു.

മഴയില്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്ന അവര്‍ക്ക് ചുറ്റും അപരിചിതമായ ഒരു പിടി കണ്ണുകള്‍ പരതി നടക്കുന്നത് അരുണ്‍ ശ്രദ്ധിച്ചു.

ശ്യാമ, ഒരു തീരുമാനം വേഗം വേണം ഇവിടം അത്ര സുരക്ഷിതമല്ല നമുക്ക്. ഒരു പക്ഷെ വലിയ ഒരു കുരുക്കിലെക്കാകും നമ്മള്‍ പോകുന്നത് .. വേഗം തീരുമാനിക്ക് .. പതിഞ്ഞതെങ്കിലും ദ്രിഡമായ  ശബ്ദത്തില്‍ അരുണ്‍ ശ്യാമയുടെ കാതില്‍ മന്ത്രിച്ചു.

അരുണില്‍ സുരക്ഷിതമായ കൈകള്‍ അവള്‍ സ്വപ്നം കണ്ടിരുന്നു, പക്ഷെ എന്തോ ഇപ്പോള്‍ അങ്ങെനെ കരുതാന്‍ അവള്‍ക്ക് കഴിയുന്നില്ല.. സ്വപ്നം കണ്ടത് അത്രയും ഈ അജ്ഞാതമായ റെയില്‍വേ സ്റെഷനില്‍ ഇറക്കി വെക്കാന്‍ അവള്‍ തീരുമാനിച്ചു. പോകണം തിരിച്ചു പോകണം അച്ഛനും അമ്മയും ഏട്ടനും ഉള്ള വീട്ടിലേക്ക്.. ജനിചു വളര്‍ന്ന നാട്ടിലേക്ക്... വാക്ക്കൊണ്ട് പോലും തന്നെ വേദനിപ്പിക്കാത്ത അരുണിനെ വിട്ടുപോകുന്നതില്‍ വിഷമമം ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ അവള്‍ തീരുമാനം അരുണിനെ അറിയിച്ചു.

അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം, പക്ഷെ ശ്യാമയെ നിര്‍ബന്ധിക്കാണോ മറിച്ചൊന്നും പറയണോ കൂട്ടാക്കാതെ, അരുണ്‍ സമ്മതം മൂളി.

വരൂ നമുക്ക് പോകാം. നാട്ടിലേക്കുള്ള ട്രെയിന്‍ ഏതാണ് എന്ന് നോക്കാം ..

ശ്യാമ... ഇനി നിന്നെ സുരക്ഷിതയായി വീട്ടില്‍ എത്തിക്കെണ്ടത് എന്റെ ഉത്തരവാദിത്വമാണ്.. അതുവരെ ഞാന്‍ ഉണ്ടാവും കൂടെ ഒരു ഏട്ടനെപോലെ.

ആ വാക്കുകള്‍ ഇടിമുഴക്കമായി  ശ്യാമയുടെ ഹൃദയത്തെ കീറിമുറിച്ചു കടന്നു പോയി . പെയ്തു വീഴുന്ന മഴതുള്ളികളില്‍ ഉപ്പുചലിച്ചു അവളുടെ കണ്ണീര്‍തുള്ളികള്‍ അലിഞ്ഞില്ലാതായി.

“വരൂ ശ്യാമ നമുക്ക് എത്രയും പെട്ടന്നു ഇവിടെ നിന്നും പോകണം..”

അവളുടെ കൈ പിടിക്കാന്‍ ആഞ്ഞ അവന്റെ കൈകള്‍ സ്വയം നിശ്ചലമായി.. ഇനി ആ കൈകള്‍ പിടിക്കാന്‍ ഞാന്‍ യോഗ്യനല്ലന്നു മനസ്സ് ഉറക്കെ പറയുന്നത് അവനു കേള്‍ക്കാമായിരുന്നു.

അരുണ്‍ പതിയെ മുന്നോട്ട് നടന്നു . ഒരു കാന്തത്തിലെന്ന പോലെ ശ്യാമയുടെ ചുവടുകള്‍ അവനെ അനുഗമിച്ചു.

ഒന്നായി സഞ്ചരിച്ചു ഇടയില്‍ എവിടെയോ ഒരു ജങ്ങ്ഷനില്‍ നെടുകെ പിളര്‍ന്നു രണ്ടായി അകന്ന്‍ അകന്നു പോകുന്ന തീവണ്ടി പാളം പോലെ ആ മനസുകള്‍ അനന്തമായ വിദൂരതയിലേക്ക് സഞ്ചരിച്ചു......

മഴ അപ്പോഴും നിറഞ്ഞു പെയ്യുകയായിരുന്നു ... അകലെ തെളിഞ്ഞുകത്തുന്ന സിഗ്നല്‍ ലൈറ്റിന്റെ അരുണശോഭയില്‍  പാളങ്ങളില്‍ തലതല്ലി ചിതറിത്തെറിച്ചസതമിച്ച പ്രണയസ്വപ്നങ്ങളായി......

Saturday, February 6, 2016

നിറം മങ്ങിയ പ്രഭാതങ്ങള്‍


അതെ, അയാളുടെ പ്രഭാതങ്ങലുടെ നിറം മങ്ങി തുടങ്ങിയിട്ട് നാളേറെയായി , ഇരുളിൻറെ ദൈർഘ്യം പതിവിലും കൂടി വന്നുതുടങ്ങിയപ്പോളാണ്   ശ്രദ്ധിച്ചു തുടങ്ങിയത്. ചുമരിലെ ക്ലോക്കിൽ കണ്ണ് പതിയാത്ത പോലെ , കാഴ്ചകൾ തെന്നിമാറി  ഇരുൾമൂടിയ മൂലകളിൽ അവസാനിച്ചു. പ്രായം ഏറെയെങ്കിലും ആരെയും ശല്യപെടുത്താതെ ജീവിക്കണം എന്നത് അദ്ധേഹത്തിന്റെ  ആഗ്രഹം മാത്രമായിരുന്നില്ല ഒരു ജീവിതചര്യയായിരുന്നു. ജീവിത സൌഭാഗ്യങ്ങലുടെ നടുവിൽ ജീവിക്കുന്ന ഒരു മകന്‍റെ പിതാവായിരുന്നിട്ടും, അയാളുടെ ജീവിതം ആളൊഴിഞ്ഞ ആ പഴയ  തറവാട്ടു വീട്ടിലെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി . ഏകാന്തത അയാൾക്കിഷ്ടമായിരുന്നു, ആ വീടിന്റെ ചുമരുകളിൽ അദ്ധെഹം സ്വന്തം വിയർപ്പുമണം ആസ്വദിച്ചിരുന്നു; അയാളുടെ കഠിനാധ്വനതിന്റെ ഫമായിരുന്നു ആ വീട്, അത് തന്നെയായിരുന്നു ഒറ്റപെടലിന്റെ കാരണവും.

താൻ ജീവിച്ചതിന്റെ സാക്ഷ്യമായി ഈ വീട് നിലനിൽകണനെന്നു അയാൾ ആഗ്രഹിച്ചു , അതുകൊണ്ടു തന്നെ അത് പൊളിച്ചു മാറ്റനാനുള്ള   മകന്റെ  തീരുമാനത്തെ എതിർക്കുകയല്ലാതെ  അദ്ധെഹത്തിന് വേറെ മാർഗ്ഗം ഇല്ലായിരുന്നു . ഒടുവിൽ,  പിണങ്ങി ഇറങ്ങിയ മകനോട് താൻ മരിക്കുവോളമെങ്കിലും ഇതിനെ നിലനിർത്തണമെന്ന് അപേക്ഷിച്ചെങ്കിലും ആ വാക്കുകളുടെ വ്യാപ്തി തിരിച്ചറിയാൻ കഴിയാതെപോയ മകൻ ഭാര്യവീട്ടിൽ താമസത്തിനു പോയി....

 സ്വാതന്ത്ര്യ സമര സേനാനി , വിശിഷ്ട സേവനത്തിനു അവാര്‍ഡ് വാങ്ങിയ  ഒരു സർക്കാർ ജീവനക്കാരൻ , സാമൂഹിക പ്രവർത്തകൻ അങ്ങനെ എല്ലാ തരത്തിലും സമൂഹത്തിൽ നല്ല ഒരു സ്ഥാനം ഉണ്ടായിരുന്നു അയാൾക്ക്‌, പക്ഷേ ഇന്ന് അദ്ധെഹത്തെ ആരും ശ്രദ്ധിക്കാറില്ല. ആളൊഴിഞ്ഞ വീട്ടിലെ ഏകാന്തവാസം അയാളെ സമൂഹത്തിൽ നിന്നും ഒറ്റപെടുതിയിരിക്കുന്നു. വിരസമായ പകലുകളുടെ അവസാനം ഒരു ചെറിയ സായാഹ്ന സവാരി അത് മാത്രാമാണ് എന്നയാള്‍ക്ക് പുറംലോകവുമായുള്ള ഏക ബന്ധം.  

ഭാര്യ മരിക്കുവോളം മിണ്ടാനും പറയാനും ഒരാളുണ്ടായിരുന്നു; ഇപ്പൊ മുറ്റത്തെ മരക്കൊമ്പില്‍ വല്ലോപ്പോഴും വന്നിരിക്കുന്ന കരിങ്കാക്കയെ പറപ്പിക്കാന്‍ മാത്രമേ അയാള്‍ ശബ്ദമെടുക്കാറുള്ളൂ. തന്റെ ശബ്ദം മരിച്ചിട്ടില്ലെന്ന് അയാള്‍ തിരിച്ചറിയുന്നതും അപ്പോള്‍ മാത്രമാണ്.

ഉമ്മറത്തെ ചാരുകസേരയില്‍ ചാഞ്ഞുകിടന്നു നിറം മങ്ങിയ ഓര്‍മകള്‍ക്ക് പുറകെ അലയാന്‍ അയാക്ക് ഇഷ്ടമായിരുന്നു. ഒരു കാലത്ത് കവലകളെ ഇളക്കി മറിച്ച പൊതുയോഗങ്ങളിലെ പതിവ് കാഴ്ചയായിരുന്നു അയാള്‍. ചടുലവും ഗാംഭീര്യമുള്ളതുമായ ശബ്ദത്തില്‍ അയാള്‍ പ്രസംഗിക്കുമ്പോള്‍ മുഴങ്ങിയ നീണ്ട കയ്യടികളുടെ അലയൊലികള്‍ പലപ്പോഴും അയാളെ ആവേശഭരിതമാക്കാറുണ്ടായുരുന്നു. പക്ഷെ പൊതുസമൂഹത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും വീട് അയാള്‍ക്ക്‌ ഒരു ദു:സ്വപ്നമായിരുന്നു. വൈകി വരുന്ന ഭര്‍ത്താവിനെ കണക്കിന് കുറ്റം പറയുന്ന ഭാര്യ, അത് കണ്ടു വളര്‍ന്ന മകന്‍ അനുസരണക്കെടിന്റെ സഹയാത്രികനയത് സ്വാഭാവികമെങ്കിലും വേദനാജനകമായിരുന്നു.

അയാള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലായിരുന്നു , എന്നിട്ടും  മകന്‍ മദ്യലഹരിയില്‍ ലക്ക്കെട്ടു ഏന്തിവലിഞ്ഞു വീട്ടില്‍ വരുന്നത് സ്ഥിരം കാഴ്ചയായിരിന്നു. പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും മദ്യം പകര്‍ന്ന വീര്യത്തില്‍ അവന്റെ ഭാവി തകര്‍ന്നു പോകുന്നുത് ആ പിതാവിനു തീരാവേദനയായി. പലതവണ ഉപദേശിച്ചിട്ടും ഫലം വിപരീതമായിരുന്നു.

ഒടുവില്‍, ഒരു വിവാഹം അവനു ജീവിതം  തിരിച്ചു നല്‍കിയാലോ എന്ന ചിന്തയില്‍ ഒരു സാധാരണകുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയെ അവനു വിവാഹം കഴിച്ചുനല്‍കി.

“ഇനി നീയാണ് ഇവനു നേര്‍വഴി കാണിക്കെണ്ടത്, ഈ വീടിന്റെ വിളക്കാവേണ്ടതും”,

മകന്‍റെ ഭാര്യയോടു ഇത്രയും പറയുമ്പോള്‍ അയാളുടെ ശബ്ദം ഇടറിയിരുന്നു, പരാജിതനായ ഒരു അച്ഛന്റെ ഗദ്ഗദം ആ വാക്കുകളില്‍ ഒളിഞ്ഞു കിടന്നിരുന്നു.

കുറച്ചുകാലം എല്ലാം ശുഭമായിരുന്നു, സുന്ദരിയായ, വിദ്യാസമ്പന്നയായ ഭാര്യയുടെ സാമീപ്യം ആ ചെറുപ്പക്കാരനെ മാറ്റിയെടുത്തു. പതിയെ കാര്യങ്ങള്‍ മറൊരു ദിശയിലേക്ക് ചലിച്ചുതുടങ്ങി; മദ്യത്തില്‍നിന്നും മോചനം നേടിയെങ്കിലും പെണ്മൊഴികള്‍ക്കൊത്ത് ചലിക്കുന്ന പാവയായി അവന്‍ മാറി. സ്വന്തം അസ്ഥിത്വം ഭാര്യക്ക് അടിയറവെച്ച് അവളുടെ വാക്കുകള്‍ക്കു പുറകെ നടന്ന അവനു ഒടുവില്‍ അച്ഛനും അമ്മയും ഒരു ബാധ്യതയായി. അച്ഛനുമമ്മയില്‍ നിന്നും പരമാവധി അകന്നു കഴിയാന്‍ അയാള്‍ ശ്രമിച്ചു. മകന്‍ തന്നില്‍ നിന്നും അകലുകയാനെന്ന യാഥാര്‍ത്യം പതിയെ അയാള്‍ തിരിച്ചറിഞ്ഞു എങ്കിലും മദ്യത്തില്‍ നിന്നും അവനെ മോചിപ്പിക്കാന്‍ സാധിച്ചതില്‍ അയാള്‍ സന്തുഷ്ടനായിരുന്നു.  

അയാളോട് ആ മകന്‍ ഒട്ടും സംസാരിക്കാറെ ഇല്ലായിരുന്നു, വല്ലപ്പോഴും കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു കടന്നു പോകുമായിരുന്നു.

പക്ഷെ ഒരു ദിവസം അവന്‍ അച്ഛനെ കാണാന്‍ വന്നു, സംസാരിച്ചു. അവനു ചോദിച്ചു

“അച്ഛാ എനിക്ക് ഒരു സഹായം വേണം , എനിക്കും ഭാര്യക്കും ഒരു ജോലി ശരിയാക്കി തരാമെന്നു ഒരാള്‍ പറഞ്ഞിട്ടുണ്ട്, അതിനു അച്ഛന്‍ ഒന്ന് റെക്കമന്റ് ചെയ്യണം” 

അച്ഛന്റെ പേരും പെരുമയും ആ മകനും ഭാര്യക്കും ഒരു ജോലി തരപ്പെടുത്താന്‍ വേണമായിരുന്നു , എന്നാല്‍ ഒരു സ്വാധീനത്തിനും തന്റെ സല്‍പേര് ഉപയോഗിക്കരുത് എന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നതു കൊണ്ട് തന്നെ അദ്ദേഹം  അതിനു സമ്മതിച്ചില്ല.

അയാള്‍ പറഞ്ഞു “സ്വന്തം കഴിവ്കൊണ്ട് ജോലി വാങ്ങിക്കു നീയും നിന്റെ ഭാര്യയും!!, ഞാന്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയ സല്‍പേര് ഒരു ശുപാര്‍സക്കും ഉപയോഗിക്കില്ല അതെന്റെ തീരുമാനാണ്”.   

ഒടുവില്‍ ആ പിതാവിന്റെ  സമ്മതത്തിനു കാത്തുനില്‍ക്കാതെ അവര്‍ ആ അച്ഛന്റെ പേര് ഉപയോഗിച്ച് തന്നെ ഒരു ജോലി വാങ്ങിയെടുത്തു. മുറിവേറ്റ ആ പിതൃഹൃദയം മകനില്‍ നിന്നും കൂടുതല്‍ അകന്നു തുടങ്ങി. ഒരു കൂരക്കുകീഴില്‍ പരസ്പരബന്ധമില്ലാതെ അവര്‍ കഴിഞ്ഞു.

വീട്ടിലെ അവസ്ഥ അയാളെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്നും അകാലാന്‍ പ്രേരിപ്പിച്ചു. സ്വന്തം കുടുംബം നേരെയാകാന്‍ പ്രാപ്തനല്ലാത്ത താന്‍ സമൂഹത്തെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലന്ന ചിന്ത അയാളെ കൂടുതല്‍ അന്തര്‍മുഖനാക്കി. പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ തീരുമാനം മാറ്റാന്‍ തയ്യാറായിരുനില്ല   

ഉദ്യോഗസ്ഥരായതില്‍ പിന്നെ  മകനില്‍ നിന്നും  മരുമകമകളില്‍നിന്നും അയാള്‍ക്കും ഭാര്യക്കും കടുത്ത പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു തുടങ്ങി. ഭാര്യയെ ഒരു വീട്ട് വേലക്കാരിയെപ്പോലെ ജോലിചെയിക്കുന്നത് കണ്ടു നില്‍ക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. മകനെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ച നിമിഷത്തെ പഴിച്ചുകൊണ്ട് അയാള്‍ ഭാര്യയുടെ കണ്ണീര്‍ തുടച്ചു. സ്നേഹസമ്പന്നയായ ആ അമ്മ മകന്റെ കൂടെയായിരുന്നു.

“സാരമില്ല അവര്‍ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്നതല്ലേ, ഇതൊക്കെ ഞാന്‍ ചെയ്തോളാം” ആ അമ്മക്ക് മകനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.

“എനിക്കീ പഴഞ്ചന്‍ വീട്ടില്‍ താമസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് ഞാന്‍ ഇത് പുതിക്കിപ്പനിയാന്‍ പോകുന്നു”  മകന്‍റെ ഉച്ചത്തിലുള്ള ശബ്ദം കെട്ടു ചാരുകസേരയില്‍ നിന്നും അയാള്‍ പതിയെ തലഉയര്‍ത്തി നോക്കി.

കയ്യില്‍ ഒരു കെട്ടു കടാലസുമായി എവിടെയോ പോകാനൊരുങ്ങി മകന്‍ നില്‍ക്കുന്നു.

“നീ എന്നോടാണോ പറഞ്ഞത്” സംശയനിവാരണത്തിനായി അയാള്‍ ചോദിച്ചു.

“അതെ നിങ്ങളോട് തന്നെ, ഞാന്‍ ബാങ്കില്‍പോകുന്നു ഒരു ലോണ്‍ എടുക്കാന്‍ ഈ വീട് പുതിക്കിപ്പണിയണം അതിനു നിങ്ങളുടെ ചില ഒപ്പ് വേണം അതാ വന്നത്”

ധിക്കാര സ്വരത്തിലുള്ള മകന്‍റെ സ്വരം അയാളെ വല്ലാതെ നൊമ്പരപ്പെടുത്തി, അതിലേറെ കൊപാകുലനും. ദേഷ്യം ഉള്ളിലൊതുക്കി അയാള്‍ പറഞ്ഞു “നിനക്കറിയാല്ലോ ഈ വീട് പണിയാന്‍ അച്ഛന്‍ എത്ര കഷ്ടപ്പെട്ടുന്നു , ഈ കാണുന്ന പത്രാസൊന്നും അന്നില്ലായിരുന്നു എന്റെ അധ്വാനത്തിനെ വിയര്‍പ്പാണീ വീട് അത് ഞാന്‍ മരിക്കും വരെ നീ പൊളിക്കരുത്, എനിക്കീ വീട്ടില്‍ കിടന്നു മരിക്കണം... ഇനി അധികനാള്‍ നീ കാത്തിരിക്കേണ്ട ഒരു മൂന്നോ നാലോ വര്ഷം അത്രേം നിനക്ക് കാത്തൂടെ”

“മൂന്നോ നാലോ വര്ഷം, അതിനുള്ളില്‍ ചാവും എന്ന് എന്താ ഇത്രഉറപ്പു” ശബ്ദം മകന്‍റെ ഭാര്യയുടെതായിരുന്നു..

“മോളെ ഈ വീടിന്റെ താക്കോല്‍ നിന്നെയാ ഞാന്‍ ഏല്‍പ്പിച്ചത്, എന്റെ ഭാര്യയെപ്പോലും ഏല്‍പ്പിക്കാതെ നിന്നെ... എന്നിട്ടും നിനക്ക് തോന്നിയല്ലോ മോളെ ..” അയാളുടെ ശബ്ദം മുറിഞ്ഞു ഒരു ഗദ്ഗദ്മായി അവസാനിച്ചു.

ഉമ്മറത്ത്നിന്നും ഉച്ചത്തിലുള്ള ശബ്ദം കെട്ടു അയാളുടെ ഭാര്യ ഓടി വന്നു.

“എന്താ!! എന്തിനാ നിങ്ങള്‍ കരയുന്നത്??,  മോനെ നിന്റെ അച്ഛനെ നീ വിഷമിപ്പിക്കരുത്”

“അവനീ വീട് പൊളിച്ചു മാറ്റണം ന്നു .. ഇത് പഴഞ്ചന്‍ ആണ് പോലും..” അയാള്‍ ഭാര്യയുടെ മുഖത്തേക്ക് ദയനീയമായി നോക്കി.

“വേണ്ട എനിക്കീ വീട് വേണ്ട ഞാന്‍ പോകുന്നു, നിങ്ങള്‍ ഈ വീടും കെട്ടിപ്പിടിച് കിടന്നോളൂ.. ഇനി ഒരിക്കലും ഈ നശിച്ച വീട്ടിലേക്കു വരില്ല, നിങ്ങള്‍ മരിച്ചു എന്നറിഞ്ഞാല്‍ പോലും!!!...” ആ ചെറുപ്പക്കാരന്‍ ഭാര്യയുടെ കൂടെ അകത്തേക്ക് നടന്നു. കുറച്ചു സമയത്തിനു ശേഷം കുറെ ബാഗും വസ്ത്രങ്ങളുമായി കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി.

മക്കള്‍ ഉപേക്ഷിച്ച വേദനയില്‍ ആ അമ്മ ഏറെ നാള്‍ ജീവിച്ചില്ല. മകനോടുള്ള അടങ്ങാത്ത വാത്സല്യവും ഭര്‍ത്താവിനോടുള്ള  അതിയായ സ്നേഹവും അവരെ കടുത്ത മാനസിക വേദനയില്‍ കൊണ്ടെത്തിച്ചു. ഒടുവില്‍ അയാളെ തനിച്ചാക്കി അവര്‍ മരണത്തിനു കീഴടങ്ങി. വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു അയാളുടെ  ഏകാന്ത വാസത്തിനു.

മുറ്റത്തെ മരക്കൊമ്പില്‍ പതിവ് കാക്ക ആര്‍ത്തലച്ചു കരഞ്ഞു, അയാള്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു. ചാരുകസരയുടെ കൈപ്പിടിയില്‍ കൈകുത്തി  മരക്കൊമ്പിലേക്ക് പാളി നോക്കി പക്ഷെ ഒന്നും തെളിഞ്ഞു കാണാന് സാധിക്കുന്നില്ല. കാഴ്ച തീരെ മങ്ങിയിരിക്കുന്നു, ചുറ്റിലും വലനെയ്ത പോലെ.... ഏതായാലും കാക്കയെ ഓടിച്ചിട്ട് തന്നെ കാര്യം. അയാള്‍ പതിയെ ചാരുകസേരയില്‍നിന്നും എണീറ്റ് ഉമ്മറക്കൊലയയുടെ കൈവരിയില്‍ പിടിച്ചു തപ്പിതപ്പി നടന്നു. വടക്ക്ഭാഗത്തെ കിണറിന്റെ അടുത്താണ് കാക്കഇരിക്കുന്നതെന്ന് അയാള്‍ക്ക്‌ മനസ്സിലായി.

പതിയെ കിണറിനടിത്തെക്ക് വേച്ച് വേച്ച് നടന്നു. കരിങ്കാക്ക നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. വടക്ക്ഭാഗത്തെ വിരകുപുരയും കടന്നു കുറുക്കന്‍ മാവിന്റെ ചുവട്ടിലെ അലക്ക് കല്ലും കടന്നു കിണറിനടുതെക്ക്. അയാളുടെ കാഴ്ച കൂടുതല്‍ മങ്ങുന്നപോലെ . ഇരുട്ട് പരക്കുന്ന പോലെ .. അയ്യോ ഒന്നും കാണാന്‍ കഴിയുന്നില്ല ..ഇല്ല എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. അയാളുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു.

കാക്ക കിണറില്‍ കരയില്‍ നിന്നും വിറകുപുരയുടെ മുകളിലേക്ക് മാറി. ഇല്ല ഇനി തിരിച്ചു പോണം .. അയാള്‍ ചെവി വട്ടം പിടിച്ചു കാക്കയുടെ കരച്ചില്‍ കേള്‍ക്കുന്നതിന്റെ എതിര്‍ഭാഗത്തേക്ക് നടക്കണം. അയാള്‍ നടന്നു കാക്കയുടെ കരച്ചിലിന് എതിര്‍ഭാഗത്തേക്ക്...... കിണറില്‍ കരയിലേക്ക് നടന്നു. അയാള്‍ക്കറിയില്ലായിരുന്നു കാക്ക വിറകുപുരക്കു മുകളിലേക്ക് പറന്നത്.

തപ്പി തപ്പി മുന്നോട്ടു നടന്നു.  വേഗത്തില്‍ ഉമ്മറക്കൊലയില്‍ എത്തണം ഒന്ന്‍ കിടക്കണം വല്ലാത്ത ക്ഷീണം..... ഇരുട്ടില്‍ ഈ വഴി അയാള്‍ക്കപരിചിതമായിരുന്നു. എങ്കിലും എങ്ങിനെയെങ്കിലും ഉമ്മറത്തെത്തണം എന്ന ചിന്തയില്‍ കണ്ണിലെ ഇരുട്ടിനെ മനസ്സ്കൊണ്ട് കീറിമുറിച്ചു അയാള്‍ വേഗത്തില്‍ നടന്നു. കാക്ക ആര്‍ത്തുകരഞ്ഞു കൊണ്ടെയിരുന്നു.

അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച അയാളുടെ കാലുകള്‍ കിണറ്റിന്‍ കരയിലെ കല്ലില്‍ ഉടക്കി, അയാള്‍ ദൂരേക്ക്‌ തെറിച്ചു വീണു. ഒരാര്‍ത്ത രോധനത്തോടെ അയാള്‍ കിണറ്റിലെക്ക് പതിച്ചു. കിണറ്റിലെ പടവില്‍ തലതല്ലിത്തകര്‍ന്നു  കിണറിന്റെ അഗാധതയിലേക്ക് അയാള്‍ ആണ്ടുപോയി.

വടക്ക്ഭാഗത്തെ വിറകുപുരക്കു മുകളില്‍ കാലന്‍ കരിങ്കാക്ക അപ്പൊഴും ആര്‍ത്തലച്ചു കരഞ്ഞുകൊണ്ടിരുന്നു. ഇനിയൊരിക്കലും തന്നെ ആട്ടിപ്പായിക്കാന്‍ അയാള്‍ വരില്ലെന്നറിയാവുന്ന പോലെ..

2018 അകലുമ്പോൾ